പുലരി; ഉപയോഗിച്ചു, സന്ധ്യയാക്കാതിരുന്നെങ്കിൽ!
സന്ധ്യയുടെ; മുറിവിന്റെ രക്തം കഴുകലും,
കടലിന്റെ; ഉപ്പിന്റെ; നീറ്റൽ സഹിക്കലും,
ഒരു ചാന്ദ്രരാവിന്റെ; ഉറക്കമിളക്കലും,
ഒഴിവാക്കി; സൂര്യൻ, ചിരിച്ചുപുലർന്നേനെ!
കടൽ, ഉപയോഗിച്ച്; മലിനമാക്കാതിരുന്നെങ്കിൽ!
മാലിന്യം; നീക്കി; ഉപ്പാക്കിമാറ്റലും
സൂര്യനെ; കൊണ്ട്, ബാഷ്പീകരിക്കലും..
തിരതല്ലി; ഉപ്പിന്റെ, വീര്യംകുറയ്ക്കലും-
ഒഴിവാക്കി, കടൽ; ശുദ്ധജലത്തടാകമായി കിടന്നേനെ!
കാടുപയോഗിച്ചു; നാടാക്കി, മാറ്റാതിരുന്നെങ്കിൽ!
മനുഷ്യർ, മൃഗങ്ങളായി; ഇരതേടിനടക്കലും
പഠിച്ചിട്ടും, തൊഴിലിനുവേണ്ടി; തെണ്ടി നടക്കലും
വിയർക്കാതെ; കഴിക്കുവാൻ, കട്ടുമുടിക്കലും-
ഒഴിവാക്കി; മനുഷ്യൻ, ജീവിക്കാൻപഠിച്ചേനെ!
ദേഹം; ദുരുപയോഗിച്ചു, ജഡമാക്കാതിരുന്നെങ്കിൽ!
മരിച്ചു; ദുഃഖിച്ച! ബലിതർപ്പണങ്ങളും!
ശൂന്യമായി; പൊഴിയുന്ന, കണ്ണീർകണങ്ങളും!
വേർപാടും; കരയുന്ന, കരിയുന്നഓർമയും
ഒഴിവായി; ഭൂമിയിൽ, കദനംകുറഞ്ഞേനെ!
വെയിൽ; വിയർപ്പിൽ നേർപ്പിച്ചു, നിലാവാക്കാമായിരുന്നെങ്കിൽ !
മഴപെയ്യാൻ, വേനലിന്റെ; സാക്ഷ്യപ്പെടുത്തലും!
ഉറക്കപ്പെടുത്തുവാൻ! ഒരു രാവിൻറെ മൂളലും!
തണലിനും, നിലാവിനും, വെവ്വേറെനേരവും
ഒഴിവാക്കി; രാപ്പകൽ, ഇണചേർന്നുകിടന്നേനെ!
സന്ധ്യയുടെ; മുറിവിന്റെ രക്തം കഴുകലും,
കടലിന്റെ; ഉപ്പിന്റെ; നീറ്റൽ സഹിക്കലും,
ഒരു ചാന്ദ്രരാവിന്റെ; ഉറക്കമിളക്കലും,
ഒഴിവാക്കി; സൂര്യൻ, ചിരിച്ചുപുലർന്നേനെ!
കടൽ, ഉപയോഗിച്ച്; മലിനമാക്കാതിരുന്നെങ്കിൽ!
മാലിന്യം; നീക്കി; ഉപ്പാക്കിമാറ്റലും
സൂര്യനെ; കൊണ്ട്, ബാഷ്പീകരിക്കലും..
തിരതല്ലി; ഉപ്പിന്റെ, വീര്യംകുറയ്ക്കലും-
ഒഴിവാക്കി, കടൽ; ശുദ്ധജലത്തടാകമായി കിടന്നേനെ!
കാടുപയോഗിച്ചു; നാടാക്കി, മാറ്റാതിരുന്നെങ്കിൽ!
മനുഷ്യർ, മൃഗങ്ങളായി; ഇരതേടിനടക്കലും
പഠിച്ചിട്ടും, തൊഴിലിനുവേണ്ടി; തെണ്ടി നടക്കലും
വിയർക്കാതെ; കഴിക്കുവാൻ, കട്ടുമുടിക്കലും-
ഒഴിവാക്കി; മനുഷ്യൻ, ജീവിക്കാൻപഠിച്ചേനെ!
ദേഹം; ദുരുപയോഗിച്ചു, ജഡമാക്കാതിരുന്നെങ്കിൽ!
മരിച്ചു; ദുഃഖിച്ച! ബലിതർപ്പണങ്ങളും!
ശൂന്യമായി; പൊഴിയുന്ന, കണ്ണീർകണങ്ങളും!
വേർപാടും; കരയുന്ന, കരിയുന്നഓർമയും
ഒഴിവായി; ഭൂമിയിൽ, കദനംകുറഞ്ഞേനെ!
വെയിൽ; വിയർപ്പിൽ നേർപ്പിച്ചു, നിലാവാക്കാമായിരുന്നെങ്കിൽ !
മഴപെയ്യാൻ, വേനലിന്റെ; സാക്ഷ്യപ്പെടുത്തലും!
ഉറക്കപ്പെടുത്തുവാൻ! ഒരു രാവിൻറെ മൂളലും!
തണലിനും, നിലാവിനും, വെവ്വേറെനേരവും
ഒഴിവാക്കി; രാപ്പകൽ, ഇണചേർന്നുകിടന്നേനെ!
മൂന്നാം ഖണ്ഡികയില്‍ പറയുന്ന കാര്യങ്ങള്‍ ഞാനും പലപ്പോഴും ആലോചിച്ചിട്ടുളളതാണ്..സസ്യജാലങ്ങളെപ്പോലെ സൂര്യനില്‍ നിന്ന് ഊര്‍ജ്ജം സ്വീകരിച്ച് ആഹാരം പാകപ്പെടുത്താനുളള സിദ്ധി ദൈവം മനുഷ്യനു തന്നിരുന്നെങ്കില്‍........
ReplyDeleteഅതെ അനുരാജ് ചിന്തകൾ പലപ്പോഴും നന്മകളിൽ ഒരുമിക്കും
Deleteനന്ദി
വെറൈറ്റി സംഗതികളാണല്ലൊ .. കൂടപിറപ്പേ ...!
ReplyDeleteചിലതൊക്കെ മാറാന്‍ , മാറാതിരിക്കാന്‍ നാം ആഗ്രഹിക്കും ..
പക്ഷേ ചില അലിഖിത നിയമങ്ങളുണ്ട് , ദൈവതിന്റെന്നും
ലോകത്തിന്റെന്നും , കാലത്തിന്റെന്നുമൊക്കെ പറഞ്ഞ്
നാം പാലിച്ച് പൊകുന്നവ , മറിച്ചുള്ള ചിന്തകള്‍ക്ക്
മനസ്സില്‍ സ്ഥാനം കല്പ്പിക്കാത്തവ , മനുഷ്യന്‍ എന്ന ദുര്‍ബലന്‍
എന്ന തിരിച്ചറിവില്‍ , ഇങ്ങ്ന എവെറുതെ ചിന്തിക്കുവാനല്ലാതെ
നമ്മുക്കെന്തിനു കഴിയുമല്ലെ .. സ്നേഹം സഖേ
എന്റെ പല പോസ്റ്റുകളും റിനിയുടെ ഒരു അഭിപ്രായത്തിന്റെ സുഖം തരാറില്ല എന്ന് തുറന്നു പറയട്ടെ. റിനിയുടെ അഭിപ്രായത്തിന്റെ കമന്റിന്റെ ഒരു ഭംഗി സൌഗന്ധികം എവിടെയോ എഴുതിയാണ് ഞാൻ ശ്രദ്ധിച്ചു തുടങ്ങിയത്. എന്റെ ബ്ലോഗ്ഗിൽ ആദ്യമായി ഒരു അഭിപ്രായം പറയുന്നതും സൌഗന്ധികമാണ്. അജിത് ഭായ് എന്നിൽ ഒരാളാണ് റിനി യുടെ ആദ്യത്തെ അഭിപ്രായം കിട്ടിയപ്പോൾ കിട്ടിയ ഊര്ജം ഞാൻ ഇപ്പോഴും മറക്കുന്നില്ല. ബ്ലോഗ് എഴുത്ത് അത്ര സുഖമുള്ള പരിപാടി അല്ല എന്ന് തോന്നി നിർത്തിയാൽ എന്താണെന്നു ചിന്തിക്കുന്ന അന്നാണ് റിനിയുടെ ഒരു നല്ല ഇന്സ്പിരിംഗ് കമന്റ് കിട്ടിയത് . പിന്നെ കിട്ടിയത് ഈ നോമ്പ് കഴിഞ്ഞു റിനിയുടെ മടങ്ങി വരവിൽ
Deleteസന്തോഷം സുകൃതം ഇതുപോലെ ഒരു കൂടെപ്പിറപ്പു ബ്ലോഗിൽ കൂടെ ഉള്ളത്
2013 ആകാതിരുന്നെങ്കില്‍!!!
ReplyDeleteഈ രാവു പുലരാതിരുന്നെങ്കിൽ എന്ന് ആദ്യരാത്രിയിൽ അങ്ങിനെ പലരും പ്രാർത്ഥിച്ചിട്ടുണ്ട് എന്ന് കഥകളിൽ വായിച്ചിട്ടുണ്ട്
Deleteനന്ദി അജിത് ഭായ് ആഗ്രഹം പറയാല്ലോ
കാടുപയോഗിച്ചു; നാടാക്കി, മാറ്റാതിരുന്നെങ്കിൽ!
ReplyDeleteമനുഷ്യർ, മൃഗങ്ങളായി; ഇരതേടിനടക്കലും
പഠിച്ചിട്ടും, തൊഴിലിനുവേണ്ടി; തെണ്ടി നടക്കലും
വിയർക്കാതെ; കഴിക്കുവാൻ, കട്ടുമുടിക്കലും-
ഒഴിവാക്കി; മനുഷ്യൻ, ജീവിക്കാൻപഠിച്ചേനെ!
അതെ. മനുഷ്യനായിത്തന്നെ.!!
നല്ലൊരു രചന.ഇഷ്ടമായി.
ശുഭാശംസകൾ....
നന്ദി സൌഗന്ധികം വായനക്ക് നല്ല പ്രോത്സാഹനങ്ങൾക്ക് അഭിപ്രായത്തിനു
Deleteഎന്ന് വർണ്യത്തിൽ ആശങ്ക.......
ReplyDeleteനന്നായിരിക്കുന്നു ഭാവനയുടെ അലയടി!
ഗദ്യകവിതയാകുമ്പോൾ പദ്യത്തിന്റെ രീതി (ഉദാ: സന്ധ്യതൻ മുതലായവ) ഒഴിവാക്കിയാൽ പാരായണം കൂടുതൽ ഹൃദ്യമാകും എന്ന് ഒരു അഭിപ്രായം ഉണ്ട് കേട്ടോ. ആശംസകൾ.
ഡോക്ടർ വളരെ ഹൃദ്യമായി ആ നിർദേശം ഒരു വല്യ അറിവ് കൂടി ആണ് കുറിക്കപ്പെട്ടത്. ഇവിടെ തിരുത്തുന്നതോടൊപ്പം ഇനിയുള്ള എഴുത്തിലും അത് ഓർമിക്കും. ഇത് പോലുള്ള വിലയേറിയ നിർദേശങ്ങൾക്ക് നന്ദി പറഞ്ഞാൽ തീരില്ല. അതോടൊപ്പം വായനക്കുള്ള നന്ദിയും അഭിപ്രായത്തോടും നിര്ദേശത്തോടും ഉള്ള കടപ്പാടും ഇതോടൊപ്പം കുറിക്കുന്നു വളരെ വളരെ നന്ദി ഡോക്ടർ
DeleteIshtam
ReplyDeleteസതീശൻ നന്ദി വായനക്ക് ഒരു ചെറിയ വാക്കിന്റെ വല്യ പ്രോത്സാഹനത്തിനു
Deleteഉപയോഗിച്ച് രൂപാന്തരം സംഭവിച്ച മാലിന്യങ്ങളുടെ ഭാരവും പേറി ഭൂമിയിനിയും ബാക്കി .........
ReplyDeleteഅതെ ശരിയാണ് കോണ്‍ക്രീറ്റ് പ്ലാസ്റ്റിക് എല്ലാം ഇന്ന് മാലിന്യം നന്ദി സുഹൃത്തേ
Delete