സന്തോഷം വാലില്ലാത്ത ഒരു ചിമ്പൻസി ആയിരുന്നു. സന്തോഷം കൊണ്ട് പലപ്പോഴും അത് തുള്ളിച്ചാടി.. ഒരിക്കൽ ആ ചാട്ടത്തിൽ എത്തപ്പെട്ടത് ഒരു കടൽക്കരയിൽ ആയിരുന്നു. തിര പതിവ് പോലെ ആർത്തലച്ചു. പാവം ചിമ്പൻസി.. തെറ്റി ദ്ധരിച്ചു.. തന്നെ കണ്ടതിലുള്ള സന്തോഷം ആവും സ്വയം തോന്നി. ചിന്തിച്ചു എന്താ തന്നെ കണ്ടപ്പോൾ കടലിനു ഇത്ര സന്തോഷം തോന്നാൻ? ചിമ്പൻസി കടലിനെ സ്നേഹിച്ചു. കടൽ അവനൊരു മതം ആയി. ലോകത്തിലെ ഏറ്റവും വല്യ മതം കടൽ തന്നെ അല്ലേ? ചിമ്പൻസി അത് കടലിനോടു തുറന്നു പറഞ്ഞു. കടൽ ഞെട്ടി ഞാൻ ഒരു മതമോ? ശാന്തമാണെങ്കിലും ഞാൻ ഏറ്റവും വല്യ അപകടകാരി ആണെന്ന് നിഷ്കളങ്കനായ ഈ ചിമ്പൻസി മനസ്സിലാക്കുന്നില്ലല്ലോ. കടലും ചിമ്പൻസി യും നൂൽ ബന്ധം ഇല്ലാത്ത ചിന്തകളിൽ മുഴുകി. അവർ ചിന്തകളിൽ കൂടി ബന്ധപ്പെട്ടു. അവർക്കു ആശയം എന്ന കുഞ്ഞു പിറന്നു.
കുഞ്ഞിനെ എന്ത് ചെയ്യും. കടൽ കയ്യൊഴിഞ്ഞു. ചിമ്പൻസി കുഞ്ഞിനെ കടൽ ക്കരയിൽ ഉപേക്ഷിച്ചു മറയും എന്ന് ഉറപ്പായപ്പോൾ കടലിനു ഒരു ഉപായം തോന്നി. എല്ലാ മതങ്ങൾക്കും തോന്നുന്ന ഉപായം. അതെ മതങ്ങൾ രണ്ടു കയ്യും നീട്ടി ആരെയും സ്വീകരിക്കുമല്ലോ മതത്തിൽ ജനിച്ചുകഴിഞ്ഞാൽ തായവഴി അവകാശം. മതം മാറിയാൽ പരിവർത്തനത്തിന്റെ സന്തോഷം പക്ഷെ. ഇവര്ക്കൊക്കെ പകുത്തു കൊടുക്കുവാൻ ദൈവങ്ങൾ എവിടെ അവസാനം മതാനുയായികൾ മതത്തിനു തന്നെ ഒരു ശല്യം ആകുമ്പോൾ വർഗീയവാദികൾക്ക് വളർത്തുവാൻ വിട്ടുകൊടുക്കും, അവൻ പിന്നെ തിരികെ വരില്ലെന്ന് എല്ലാ മതങ്ങൾക്കും അറിയാം.
ഇവിടെ കടൽ ഉപായം പറഞ്ഞു കൊടുത്തു എന്റെ ഒരു തോഴി ഉണ്ട് പുഴ എന്നാണ് പേര്. കുറച്ചു ദൂരെ ആണ് അവൾക്കു മണ്ണടിഞ്ഞ കുറെ വളക്കൂറുള്ള സ്ഥലമുണ്ട്. അവിടെ കൊണ്ട് കിടത്തി കൊളു പുഴ പാവമാണ് പുഴ പോന്നു പോലെ നോക്കിക്കോളും. ചിമ്പാൻസി കുഞ്ഞിനെ പുഴയുടെ കരയിൽ കൊണ്ട് കിടത്തി. പുഴ സന്തോഷത്തോടെ സംസ്കാരത്തിന്റെ കളി തൊട്ടിലിൽ ഇട്ടു വളർത്തി. അവൻ വളർന്നപ്പോൾ കടലിന്റെ സ്വഭാവം തന്നെ കാണിച്ചു ആദ്യം പുഴ വിഴുങ്ങി. പിന്നെ ചിമ്പാൻസി യെ തള്ളിപറഞ്ഞു. പിന്നെ കടലെടുത്തു കേരളം പോലെ പല പേരുകളിൽ പല സ്ഥലങ്ങളിൽ പിന്നെ കടൽ കടന്നു. ഇപ്പോഴും കടൽ കടക്കുന്നു. കടക്കും ഒരുനാൾ കടലെടുക്കും വരെ
നന്നായിട്ടുണ്ട് ഈ പുതിയ പരിണാമ സിദ്ധാന്തം ...
ReplyDeleteശരത് നന്ദി
Deleteവായിയ്ക്കട്ടെ!!
ReplyDeleteഅജിത് ഭായ് വായനക്ക് നന്ദി അഭിപ്രായത്തിനും
Delete