Skip to main content

കാടിനും പേടി

ഒരുകാട് പേടിച്ചരണ്ടു നില്ക്കുന്നുണ്ട്
വന്യമൃഗങ്ങളും  കാടുവിട്ടു
കാടു ഒരുപേരിന്നു വേണ്ടിയാണെങ്കിലും
എന്തേ? പേരിന്നും  പേടിതോന്നാൻ?

മാനവും മൂടിഇരുണ്ടു നില്ക്കുന്നുണ്ട്
മേഘങ്ങൾ പേടിച്ചു  പായുന്നുണ്ട്‌
ആകാശം ഉയരത്തിൽ അകലെയാണെങ്കിലും
എന്തേ? മേഘങ്ങൾ  ഒഴിഞ്ഞു പോകാൻ?

ആരോ പേടിച്ചു ഒഴുകി മറയുന്നു
ആരെയോ കാണാനിഷ്ടമില്ലാത്ത പോലെ
പുഴയെന്നതാരോ ഓർത്തു പറയും മുമ്പേ
എന്തേ? പുഴ ഒഴുകി കടലിൽ ചാടാൻ?

കാറ്റിനു പോലും പേടിയുണ്ട്
ശുദ്ധ വായുവിനാണെങ്കിൽ മുട്ടുമുണ്ട്
ആരെങ്കിലും കേറി ശ്വസിക്കാൻ പിടിച്ചാലോ
എന്തേ? വായുവിന്നും ശ്വാസം മുട്ട് തോന്നാൻ?

അധികനേരംതങ്ങാൻ ഇഷ്ടമില്ലാത്തപോൽ
രാത്രിയും വൈകുന്നു ഏറെനേരം
സന്ധ്യകഴിഞ്ഞാൽ പൊതുവെ വൈകാത്ത രാത്രിയോ
എന്തേ? വൈകുന്നു പാതിരയാകുവോളം?

പലതിനും മനുഷ്യരെ  പേടിയുണ്ട്
മനുഷ്യരെ പേടിച്ചു ഒളിക്കുന്നുമുണ്ട്
ആരെയും പേടി ഇല്ലാത്ത മനുഷ്യരെ
പ്രകൃതിപോലും പേടിച്ചു തുടങ്ങിയതാവാം

Comments

  1. ഭയങ്ങളുടെ സാമ്രാജ്യം!

    ReplyDelete
    Replies
    1. അജിത്‌ഭായ് നന്ദിയുണ്ട് വായനക്ക് അഭിപ്രായത്തിൽ രേഖപ്പെടുത്തിയ നല്ല ഒരു ക്യാപ്ഷന്

      Delete
  2. മനുഷ്യൻ പേടിക്കുന്നതിനേക്കാളധികം പേടിപ്പിക്കുന്നുണ്ട്.ആ വിചാരത്തിലേക്ക് ഈ കവിത പോയി.ആശംസകൾ

    ReplyDelete
    Replies
    1. ജോർജ്ഭായ് നല്ല ആസ്വാദനം അത് കുറിച്ചതിനും വായനക്കും നന്ദി നമസ്കാരം

      Delete
  3. എന്റമ്മോ, മറുതായുടെ വരവാണോ എന്തോ.
    ഞാനും പേടിച്ചു.
    ആശംസകൾ.

    ReplyDelete
    Replies
    1. ഡോക്ടർ എത്ര വല്യ പേടിയും ഒരു ഒരു ചിരിയിൽ അലിയും എന്ന് ഡോക്ടറുടെ നിഷ്കളങ്കമായ അഭിപ്രായം വായിച്ചു ചിരിച്ചപ്പോൾ ബോധ്യമായി ഒത്തിരി സന്തോഷം ഉണ്ട് ഡോക്ടർ വായനക്കും ഒരു മറുവാക്കിന്റെ പ്രോത്സാഹനത്തിനും

      Delete
  4. പലതിനും മനുഷ്യരെ പേടിയുണ്ട്
    മനുഷ്യരെ പേടിച്ചു ഒളിക്കുന്നുമുണ്ട്
    ആരെയും പേടി ഇല്ലാത്ത മനുഷ്യരെ
    പ്രകൃതിപോലും പേടിച്ചു തുടങ്ങിയതാവാം


    വളരെ ശരി തന്നെ. മനോഹരമായ രചന ഭായ്. നല്ല കൈയ്യടക്കത്തോടെ അവതരിപ്പിച്ചു. ഇഷ്ടമായി.


    ശുഭാശംസകൾ...

    ReplyDelete
    Replies
    1. മനുഷ്യൻ പാവമാണ് സൌഗന്ധികം അവനെ പ്രകൃതി എത്ര വിരട്ടി പ്രകൃതി ഒന്നും അവൻ നശിപ്പിച്ചു തുടങ്ങുന്നതിനു മുമ്പ്, ഇടി ഭൂമികുലുക്കം ഉൾക്ക ഇഴജന്തുക്കൾ ഘോരമായ കാടു അവിടുത്തെ മൃഗങ്ങൾ തണുപ്പ് ചൂട് കാറ്റു മരണം പോലും അതെല്ലാം കടന്നു അവൻ ഇന്നീ നിലയിൽ എത്തിയില്ലേ മനുഷ്യന് ഐക്യ ദര്ട്യം പ്രഖ്യാപിക്കുന്നു അതോടൊപ്പം മനുഷ്യൻ കുറച്ചുനേരെ ആകുന്നെങ്കിൽ ആയിക്കോട്ടെ
      നന്ദി സൌഗന്ധികം

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

പുഴയ്ക്കു ഒരു ബാക്കപ്പ്

ഹൃദയം അലിഞ്ഞു ചോരയായി ഇറ്റുന്നു ചിതലെടുത്ത ഞരമ്പുകളിൽ തുരുമ്പ് എടുത്തോഴുകുന്നു എന്നിട്ടും മനുഷ്യന് പുഴ വെറുമൊരു ഫയലു മാത്രം വയൽ നനയ്ക്കാനും മേലുകഴുകാനും കാണാനും കേൾക്കാനും കവിത എഴുതാനും മതിമറന്നു തിരുത്തി എഴുതി ഉപയോഗിച്ച ശേഷം സേവ് ചെയ്യാൻ മറക്കുമ്പോൾ അറിയാതെ മനുഷ്യന്റെ കൈ തട്ടി ഡിലീറ്റ് ആയി പോകാതിരിക്കുവാൻ പുഴ സ്വയം എടുത്തു വക്കുന്നുണ്ട് ഒരു  "ബാക്കപ്പ്" മലമുകളിലെവിടെയോ ഫോൾഡറിൽ നീരുറവ  പോലെ  ഒരെണ്ണം