Skip to main content

ഓണം; അവധിയില്ലാത്തൊരു പ്രവാസിമലയാളി

ഭിത്തിയിൽ ചിറകടിച്ചു ചിലച്ചു; കലണ്ടർ
ദേ.. ചിങ്ങമാസം ഇങ്ങെത്തിപ്പോയ്!
തൊടിയിലെ പൂക്കളും തല നീട്ടി ചോദിച്ചു..
ഒള്ളതോ? കേട്ടത് സത്യമാണോ?
വടിയൂന്നി വന്നൊരു അപ്പൂപ്പന്താടിയും
എത്തിനോക്കുന്നു ജനാലമേലെ!
മുറ്റത്തു നിന്നൊരു ഓര്ക്കിഡ്മദാമ്മയും
തലയൊന്നുയർത്തി നോക്കി മെല്ലേ!
ഫേഷ്യലു ചെയ്തൊരു ആന്തൂറിയം മാത്രം
കണ്ണേറു  കിട്ടാതെ ഒളിച്ചു നിന്നു.
തുമ്പയും തെറ്റിയും കുരുക്കുത്തി മുല്ലയും
പൂക്കളതിരുവാതിരയ്ക്കോരുങ്ങി നിന്നു.
വീട്ടിന്റെ മച്ചിൽ ഉറങ്ങിയ ഊഞ്ഞാലും-
മയക്കം വിടാതെ മരത്തിലേറി!
കാശില്ലാത്തൊരു പ്രവാസിയേ പോലെ-
ഓണം; അവധി കടംവാങ്ങി വന്നു-
എല്ലായിടവും എത്തി; മുഖമൊന്നുകാണിച്ചു-
സദ്യയുണ്ടു...  മടക്കമോ? ഓടി പിടിച്ചു തന്നേ!

Comments

  1. പ്രവാസിക്കെന്നും പ്രയാസം മാത്രം. ആശംസകൾ

    ReplyDelete
    Replies
    1. ബഷീർക്ക പ്രവാസിയെ കുറിച്ച് താങ്കളുടെ ഒരു കഥ വായിച്ചതു ഇപ്പോഴും മറന്നിട്ടില്ല സത്യമാണ് ഇക്കയുടെ അഭിപ്രായം വായനക്കും അഭിപ്രായത്തിനും നന്ദി ഓണാശംസകളും

      Delete
  2. ശരിയാ.ഓണമിങ്ങെത്തി.പ്രവാസിയുടെ ഓണം ചുരുങ്ങിയ വരികളിൽ നന്നായി അവതരിപ്പിച്ചു.

    എന്റെ മുൻകൂർ ഓണാശംസകൾ ഭായ്.

    ശുഭാശംസകൾ....

    ReplyDelete
    Replies
    1. "ഓണം ഒരു പ്രവാസി മലയാളി" എന്നാണ് ഞാൻ പറയാൻ ശ്രമിച്ചത്‌ പക്ഷെ പറഞ്ഞു വന്നപ്പോൾ പ്രവാസിയുടെ ഓണം പോലെ ആയി അതിൽ ക്ഷമ ചോദിക്കുന്നു സൌഗന്ധികം ഓണാശംസകൾ നേരുന്നു അഡ്വാൻസ്‌ അല്ല എടുത്തോളൂ വായനക്ക് നന്ദി അഭിപ്രായത്തിനു നന്ദി

      Delete
  3. ഓണം ഏറ്റവും കൂടുതല്‍ ഗൃഹാതുരതയോടു കൂടി ആഘോഷിക്കുന്നത് പ്രവാസികളാണന്നാണല്ലോ കേള്‍ക്കുന്നത്....

    ReplyDelete
    Replies
    1. അതെ അനുരാജ് ഒരു ലീവ് ഒക്കെ എടുത്തു ഒരു പ്രവാസി ആകുന്നോ?
      വായനക്കും അഭിപ്രായത്തിനും നന്ദി ഓണാശംസകളും

      Delete
  4. വിലക്കയറ്റത്തില്‍ നടുവൊടിഞ്ഞ ജനത്തിന് വിവാദങ്ങള്‍ കൊണ്ടൊരോണം!!

    ReplyDelete
    Replies
    1. അതേ അജിത്‌ഭായ് എന്നാലും ഓണം ഓണം തന്നെ ഓണാശംസകളും

      Delete
  5. ലോകത്ത് ഇനി ഒരു ലോകാവസാനം ഉണ്ടെങ്കിൽ അത് കേരളത്തിനും ബാധകമാണെങ്കിൽ അത് ഒരു തിരുവോണം കഴിഞ്ഞാവും!
    കാരണം മലയാളിക്ക് എന്തെങ്കിലും നഷ്ടപെടുവാനുണ്ടെങ്കിൽ അത് ഓണമാണ് പൊന്നോണം!
    ഇക്കഴിഞ്ഞ ഒരു നിമിഷത്തെ കുറിച്ച് ഓർത്തു വിഷമിക്കുന്നുണ്ടെങ്കിൽ അത് ഓണമാണ്!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

മഴവട്ട്

വെറുമൊരു മഴക്കോള്  കാണുമ്പോൾ കൈവിട്ടു മാനത്തേയ്ക്ക്‌  പോകുന്ന മനസ്സ് തട്ടി തിരിച്ചു വരുന്നത്  നിന്നടുത്തേയ്ക്കാണ് പിന്നെ നിന്റെ കൈപിടിച്ച് ഒരേ വികാരത്തോടെ മഴയെ പ്രണയിച്ചു പ്രകോപിപ്പിക്കുകയാണ് നമ്മൾ ആ പ്രലോഭനത്തിൽ താഴേയ്ക്ക് വീണു പോകുന്ന തുള്ളികളിൽ ചവിട്ടി മഴയുടെ മുകളിലേയ്ക്ക് കയറിപോകുന്നത് നമ്മൾ ഒരുമിച്ചാണ് അപ്പോൾ വഴുതി വീഴാതെ പിടിക്കുവാൻ നീട്ടുന്ന  കൈകളുടെ  തിളക്കം വെട്ടിത്തിളങ്ങുന്ന മിന്നലാവുകയാണ്  മാഞ്ഞുപോകുവാൻ മടിച്ചു നെഞ്ചിടിപ്പോടെ മാനത്ത് പിടിച്ചു നില്ക്കുവാൻ ശ്രമിക്കുന്ന മിന്നലിന്റെ ആശങ്ക ഇടിയാവുകയാണ് നമ്മൾ മുകളിലെത്തി കഴിയുമ്പോൾ  പെയ്തുകൊണ്ടിരിക്കുന്ന മഴ നാണിച്ചു നിന്ന് പോവുകയാണ് പാതി പെയ്ത മഴത്തുള്ളികൾ താഴെ വീഴുവാനാകാതെ ആകാശത്ത് നിശ്ചല ദൃശ്യമാവുകയാണ് മഴ കീറി ഒട്ടിച്ച ആകാശം എന്ന് അടക്കം പറയുന്ന നമ്മൾ മഴത്തുള്ളികൾ പറ്റിപ്പിടിച്ച മിന്നൽ മാഞ്ഞു പോകുവാനാകാതെ ആകാശത്ത് ഒട്ടിപ്പോവുകയാണ് കേട്ടെഴുത്തിൽ അക്ഷരം തെറ്റിച്ച നക്ഷത്രങ്ങൾക്ക്           വെളിച്ചം ഇമ്പോസിഷൻ എഴുതാൻ കൊടുത...