Skip to main content

വിസർഗം മറന്ന ദുഃഖം

കൌമാരം കൊഴിഞ്ഞു യൗവ്വനം വളർന്നു  മോഹം ശരീരത്തിൽ കൂട്ടുകൂടി
ഇലകൾ കൊഴിഞ്ഞു മരമോന്നുലഞ്ഞു കിളികൾ വീണ്ടും കൂടുകൂട്ടി
മഴയൊന്നു പെയ്തു ഇലയോന്നനങ്ങി എവിടെയോ പൂത്ത പൂ കൊഴിഞ്ഞു
കാറ്റൊന്നടിച്ചു മരമോന്നനങ്ങി കൂട് വെറുതെ നിലത്തണഞ്ഞു

മനസ്സിന്റെ മൂല്യം പലതവണ പേശി പ്രണയമായി  വിലയിട്ടുറപ്പിച്ചു
മുഖമൊന്നു കുനിഞ്ഞു താലിചരട് മുറുകി  എവിടെയോ ജീവിതം കൂട്ടിലായി
ശരീരം തൂക്കി  മറിച്ചങ്ങു  വിറ്റു വിലയോ രതിയായ് കൈമാറി.
മാനം കറുത്ത് നാണം നനഞ്ഞു സ്ത്രീത്വം ഏതോ കരയ്ക്കടിഞ്ഞു
ആലിംഗനം അയഞ്ഞു നാണം മരിച്ചു ദാമ്പത്യം എങ്ങിനെയോ പൂർണമായി

ഹൃദയം  കലങ്ങി അധരം വിതുമ്പി കണ്ണിന്നു ചുറ്റും കരിപുരണ്ടു
മനസ്സ് തടുത്തു മേഘമായ് കനത്തു കണ്ണീർ വീണ്ടും അണപൊട്ടി
മധുരം നുണഞ്ഞു ഹൃദയം മദിച്ചു ജീവിതം എന്തിനോ മടിച്ചു നിന്നു
നിലാവ് നിൽക്കേ സൂര്യനുദിച്ചു  വിസർഗം മറന്നു.. ദുഃഖം കിടന്നുറങ്ങി!

Comments

  1. ഈ വിസ്സര്‍ഗ്ഗം എന്നാല്‍ " മോക്ഷമെന്നല്ലേ " സഖേ ..?
    അങ്ങനെയൊരു ഓര്‍മ്മ ..
    തുടിപ്പില്‍ തുടങ്ങി , ഇല വന്ന് കായ് വന്ന്..
    അവസ്സാനം മഴുകൊണ്ട് തീരുന്ന ചില ജീവിതങ്ങള്‍ ..
    തൊത് കൂടി വരുന്നുണ്ട് .. ലോകം അസ്ത്ഥിരമാകുന്നു ..

    ReplyDelete
    Replies
    1. റിനി തുറന്നു പറയാല്ലോ എനിക്ക് അങ്ങിനെ ഒരു സംഭവം അറിയില്ല. നിസ്സർഗം എന്നൊരു വാക്കും റിനി പറഞ്ഞപ്പോൾ ഒരു ഓര്മ വരുന്നു. നമ്മുടെ അജിത്‌ ഭായ് തിരക്കാണെന്ന് തോന്നുന്നു വല്ലാതെ മിസ്സ്‌ ചെയ്യുന്നു പുള്ളി ആണ് ഇതുപോലുള്ള ഡൌട്ട് ക്ലിയർ ചെയ്യാൻ പറ്റിയത്
      ഏതിനും വായനക്കും അഭിപ്രായത്തിനും സ്നേഹപൂർവ്വം നന്ദി റിനി

      Delete
  2. എങ്ങനെയൊക്കയെ ജനിച്ച്, എങ്ങനെയൊക്കയോ ജീവിച്ച്, ഒടുവില്‍ എങ്ങനെയോക്കയോ മരിക്കുന്നു.....

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും വളരെ വളരെ നന്ദി അനുരാജ്

      Delete
  3. കൌമാരം കൊഴിഞ്ഞു യൗവ്വനം വളർന്നു മോഹം ശരീരത്തിൽ കൂട്ടുകൂടി
    ഇലകൾ കൊഴിഞ്ഞു മരമോന്നുലഞ്ഞു കിളികൾ വീണ്ടും കൂടുകൂട്ടി
    മഴയൊന്നു പെയ്തു ഇലയോന്നനങ്ങി എവിടെയോ പൂത്ത പൂ കൊഴിഞ്ഞു
    കാറ്റൊന്നടിച്ചു മരമോന്നനങ്ങി കൂട് വെറുതെ നിലത്തണഞ്ഞു...
    Athe, prakruthi niyamangal.... :)

    ReplyDelete
    Replies
    1. ഡോക്ടർ ആദ്യമായിട്ടാണ് എന്റെ വരികൾക്ക് ഡോക്ടറുടെ ഒരു അഭിപ്രായവും വായനയും വളരെ വളരെ സന്തോഷം നന്ദിയും

      Delete
  4. എന്തായലും ദുഃഖം അതിന്റെ പാട്ടിനു പോട്ടെ, അല്ലേ ഭായ്? ഓന് നല്ല നമസ്ക്കാരം.

    നല്ല കവിത.


    ശുഭാശംസകൾ...

    ReplyDelete
    Replies
    1. അതേ എപ്പോവരും പോകും എന്ന് പറയാൻ പറ്റില്ല ദുഃഖം
      നന്ദി സൌഗന്ധികം

      Delete
  5. ഹഹ...
    രണ്ടുമാസം മുമ്പ് “ദുഃഖത്തിനിടയിലെന്തിനാ ഈ രണ്ട് കുത്ത്” എന്നൊരു ചര്‍ച്ച വന്നിരുന്നു.
    വിസര്‍ഗം എന്ന വാക്കിന് തൊണ്ടയില്‍ നിന്ന് ഉരുവാകുന്ന ഒരു ശബ്ദം എന്നും മോചനം, പുറന്തള്ളല്‍, പ്രകാശം, നിര്‍മാണം എന്നൊക്കെ അര്‍ത്ഥമുണ്ട്. വേറേയും അര്‍ത്ഥം കണ്ടേക്കാം.

    ReplyDelete
    Replies
    1. അറിവിന്റെ സംവാദത്തിനു വളരെ നന്ദി അജിത്ഭായ്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

മഴവട്ട്

വെറുമൊരു മഴക്കോള്  കാണുമ്പോൾ കൈവിട്ടു മാനത്തേയ്ക്ക്‌  പോകുന്ന മനസ്സ് തട്ടി തിരിച്ചു വരുന്നത്  നിന്നടുത്തേയ്ക്കാണ് പിന്നെ നിന്റെ കൈപിടിച്ച് ഒരേ വികാരത്തോടെ മഴയെ പ്രണയിച്ചു പ്രകോപിപ്പിക്കുകയാണ് നമ്മൾ ആ പ്രലോഭനത്തിൽ താഴേയ്ക്ക് വീണു പോകുന്ന തുള്ളികളിൽ ചവിട്ടി മഴയുടെ മുകളിലേയ്ക്ക് കയറിപോകുന്നത് നമ്മൾ ഒരുമിച്ചാണ് അപ്പോൾ വഴുതി വീഴാതെ പിടിക്കുവാൻ നീട്ടുന്ന  കൈകളുടെ  തിളക്കം വെട്ടിത്തിളങ്ങുന്ന മിന്നലാവുകയാണ്  മാഞ്ഞുപോകുവാൻ മടിച്ചു നെഞ്ചിടിപ്പോടെ മാനത്ത് പിടിച്ചു നില്ക്കുവാൻ ശ്രമിക്കുന്ന മിന്നലിന്റെ ആശങ്ക ഇടിയാവുകയാണ് നമ്മൾ മുകളിലെത്തി കഴിയുമ്പോൾ  പെയ്തുകൊണ്ടിരിക്കുന്ന മഴ നാണിച്ചു നിന്ന് പോവുകയാണ് പാതി പെയ്ത മഴത്തുള്ളികൾ താഴെ വീഴുവാനാകാതെ ആകാശത്ത് നിശ്ചല ദൃശ്യമാവുകയാണ് മഴ കീറി ഒട്ടിച്ച ആകാശം എന്ന് അടക്കം പറയുന്ന നമ്മൾ മഴത്തുള്ളികൾ പറ്റിപ്പിടിച്ച മിന്നൽ മാഞ്ഞു പോകുവാനാകാതെ ആകാശത്ത് ഒട്ടിപ്പോവുകയാണ് കേട്ടെഴുത്തിൽ അക്ഷരം തെറ്റിച്ച നക്ഷത്രങ്ങൾക്ക്           വെളിച്ചം ഇമ്പോസിഷൻ എഴുതാൻ കൊടുത...