തോക്ക്; പാറാവ് നിൽക്കുന്ന ഇരുളിൽ
സ്വാതന്ത്ര്യം കുട പിടിച്ചു നനയാറുണ്ട്
കാഴ്ച ഇരുട്ടിൽ പിച്ചവെക്കുന്ന നാട്ടിൽ
കണ്ണീർ; കണ്ണട വയ്ക്കാറുണ്ട്
മഴക്കഞ്ഞിവെള്ളം തിളയ്ക്കുന്ന തെരുവിൽ-
മഴവെള്ളം കുടിലുകൾ കുടിക്കാറുണ്ട്.
പരസ്യങ്ങൾ പ്പൂക്കുന്ന പാതയോരങ്ങളിൽ
കരിയിലപ്പൂക്കളം തീർക്കാറുണ്ട്,
വൈദ്യുതി മിന്നി മുറിയും പുരകളിൽ
പുക; ചായം പുരട്ടും മുറികളുണ്ട്.
ഗോൾഫുകൾ ഉരുളുന്ന മിനുങ്ങുന്ന പുല്ലിൽ
ഗോലികൾ മുട്ട് മടക്കാറുണ്ട്.
ക്രിക്കറ്റ് പന്തുകൾ ഉരുളുന്ന വഴിയിൽ
കൊത്തങ്കല്ലാടാൻ മറക്കാറുണ്ട്.
വാക്ക്വം ക്ലീനെർ ഇഴയുന്ന തറകളിൽ
ചൂലുകൾ മൂലകൾ വാഴാറുണ്ട്.
സൂര്യൻ ഉദിച്ചു നില്ക്കുന്ന പകലിൽ
വെളിച്ചം കടക്കാത്ത വാതിലുണ്ട്
എന്നോ ഉപേക്ഷിച്ച ജയിലിന്നറകളിൽ
ജനങ്ങൾ പരോളിലിറങ്ങാറുണ്ട്.
സ്വാതന്ത്ര്യക്കൊടിയേറ്റം നടക്കും മുഹൂർത്തങ്ങളിൽ
അടിമകളെ സ്വതന്ത്രർ എന്ന് ആട്ടാറുണ്ട്!
സ്വാതന്ത്ര്യം കുട പിടിച്ചു നനയാറുണ്ട്
കാഴ്ച ഇരുട്ടിൽ പിച്ചവെക്കുന്ന നാട്ടിൽ
കണ്ണീർ; കണ്ണട വയ്ക്കാറുണ്ട്
മഴക്കഞ്ഞിവെള്ളം തിളയ്ക്കുന്ന തെരുവിൽ-
മഴവെള്ളം കുടിലുകൾ കുടിക്കാറുണ്ട്.
പരസ്യങ്ങൾ പ്പൂക്കുന്ന പാതയോരങ്ങളിൽ
കരിയിലപ്പൂക്കളം തീർക്കാറുണ്ട്,
വൈദ്യുതി മിന്നി മുറിയും പുരകളിൽ
പുക; ചായം പുരട്ടും മുറികളുണ്ട്.
ഗോൾഫുകൾ ഉരുളുന്ന മിനുങ്ങുന്ന പുല്ലിൽ
ഗോലികൾ മുട്ട് മടക്കാറുണ്ട്.
ക്രിക്കറ്റ് പന്തുകൾ ഉരുളുന്ന വഴിയിൽ
കൊത്തങ്കല്ലാടാൻ മറക്കാറുണ്ട്.
വാക്ക്വം ക്ലീനെർ ഇഴയുന്ന തറകളിൽ
ചൂലുകൾ മൂലകൾ വാഴാറുണ്ട്.
സൂര്യൻ ഉദിച്ചു നില്ക്കുന്ന പകലിൽ
വെളിച്ചം കടക്കാത്ത വാതിലുണ്ട്
എന്നോ ഉപേക്ഷിച്ച ജയിലിന്നറകളിൽ
ജനങ്ങൾ പരോളിലിറങ്ങാറുണ്ട്.
സ്വാതന്ത്ര്യക്കൊടിയേറ്റം നടക്കും മുഹൂർത്തങ്ങളിൽ
അടിമകളെ സ്വതന്ത്രർ എന്ന് ആട്ടാറുണ്ട്!
നമ്മള്‍ നേടിയെന്ന് പറയുന്നത് ..
ReplyDeleteമനസ്സുകള്‍ ഇന്നും അടിമത്വത്തിന്റെ അഴികളിലാണ് ...
കൂടെ പലതും മാറി, പലതും വന്നൂ
അതിന്റെ കൂടെ മൂലയില്‍ ഒതുങ്ങിയതൊക്കെ
പൊടി പിടിച്ചില്ലാണ്ടായി , കൂടെ ഇച്ചിരി നന്മകളും ..
സ്വാതന്ത്ര്യത്തിന്റെ വര്‍ണ്ണപൊലിമകളില്‍
നെഞ്ചില്‍ കൈവച്ചുറക്കേ " വന്ദേമാതരം " വിളിക്കുമ്പൊഴും ..
പിന്നില്‍ ചിതറി പൊകുന്നത് പലതും കണ്ടില്ലെന്ന് നടിക്കാനേ കഴിയുന്നുള്ളു ..
ഒരു എം കേ ലൈന്‍ ഉണ്ടേട്ടൊ .. ഇഷ്ടായി .
ഉപയോഗിക്കും തോറും തിളക്കം കൂടുന്ന ഒരു സ്വർണം ആയെങ്കിൽ സ്വാതന്ത്ര്യം
Deleteനന്ദിയുണ്ട് റിനി വാക്കുകളുടെ സ്നേഹത്തിനു ചിന്തകളുടെ ഐക്യ ധാർട്ട്യത്തിനു
ക്രിക്കറ്റ് പന്തുകൾ ഉരുളുന്ന വഴിയിൽ
ReplyDeleteകൊത്തങ്കല്ലാടാൻ മറക്കാറുണ്ട്.
വാക്ക്വം ക്ലീനെർ ഇഴയുന്ന തറകളിൽ
ചൂലുകൾ മൂലകൾ വാഴാറുണ്ട്.
സൂര്യൻ ഉദിച്ചു നില്ക്കുന്ന പകലിൽ
വെളിച്ചം കടക്കാത്ത വാതിലുണ്ട്
നല്ല ചിന്തയുള്ള വരികൾ
ശുഭാശംസകൾ...
നന്ദി സൌഗന്ധികം വായനക്ക് അതിലുപരി സ്വന്തം അഭിപ്രായം കൂടി വരികളിൽ ചേർത്ത് തിരിച്ചെഴുത്തുകൾക്ക്
Deleteസ്വാതന്ത്ര്യത്തിനുശേഷം ചിലത് മരിച്ചു. ചിലത് ജനിച്ചു
ReplyDeleteസ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി മരിച്ചവർ ജീവിച്ചിരിക്കണം
Deleteഎന്നും അവർ മാത്രമേ ജീവിച്ചിരിക്കൂ ജീവിച്ചിരിക്കാവൂ
സ്വാതന്ത്ര്യം കിട്ടി ജീവിച്ചവർ അത് അനുഭവിക്കുന്നവർ
അനുഭവിച്ചു കണ്ണടച്ച് സുഖിക്കുന്നവർ മരിച്ചു പോകും
മരിച്ചു പോകണം
നന്ദി അജിത് ഭായ്
ഒരുപാടു ചിന്തകൾ ഉയർത്തുന്ന വരികൾ
ReplyDeleteമനുഷ്യൻ ചിന്തിക്കുവാൻ പോലും സ്വാതന്ത്ര്യം ഇല്ലാതെ വഴി ഇടറുമ്പോൾ
ഈ വരികൾ ചില തുറന്നെഴുത്തുകളുടെ നിയോഗം പേറുന്നു
ആശംസകൾ
വളരെ വളരെ നന്ദി സ്വാതന്ത്ര്യം ജനകീയമാകട്ടെ ഭരണകൂട സ്വാതന്ത്ര്യം ജനങ്ങളിലേക്ക് പരക്കട്ടെ. ജനം ഭരണത്തിന് ശക്തി പകരട്ടെ. സ്വാതന്ത്ര്യം കിട്ടി 67 വര്ഷം കഴിഞ്ഞിട്ടും ഭരണകൂടത്തിന്റെ സുബ്സിടി കിട്ടി ജനം ജീവിക്കേണ്ട അവസ്ഥ. ഭരണത്തിന്റെ ശക്തിയിൽ കരുണയിൽ ജനം ജീവിക്കേണ്ട അവസ്ഥ അത് മാറാതെ സ്വാതന്ത്ര്യം നിരർഥകം അല്ലെ?
Deleteവളരെ നന്ദി ഭായ് വായനക്ക് അഭിപ്രായത്തിനു
സ്വാതന്ത്ര്യത്തിന് ചിലപ്പോള്‍ ചില നിയന്ത്രണങ്ങള്‍ വേണ്ടിവരും.....
ReplyDeleteഅത് എല്ലാവര്ക്കും ഒരുപോലെ വേണം അതാണല്ലോ സ്വാതന്ത്ര്യം നന്ദി അനുരാജ്
Delete