ഒരു മേഘമുള്ള മാനത്തു നിന്നും
ഒരു തുള്ളിയുള്ളോരു മഴ പൊഴിഞ്ഞു
ഒരു ദളം മാത്രം ഉള്ളൊരു പൂവിന്റെ
നെഞ്ചത്ത് തന്നെ അത് പതിച്ചു
ഒരു നിമിഷം മാത്രം നിശ്ചലമായി
ഒരു ഹൃദയം വീണ്ടും മിടിച്ചു നിന്നു
ഒരു രക്തം മാത്രം ഒഴുകിയ ഹൃദയത്തിൽ
മറ്റൊരു രക്തമായി നീ ഒഴുകി
ഒരു കാറ്റു മാത്രം വീശിയ നേരത്ത്
ഒരു സാന്ത്വനമായി നീ വന്നു നിന്നു
ഒരു ജീവൻ മാത്രം ഉള്ളൊരു ദേഹത്ത്
മറ്റൊരു ജീവനായി നീ മിടിച്ചു
ഒരു സൂര്യൻ മാത്രം ഉള്ളൊരീ ഭൂമിയിൽ
ഒരു ചന്ദ്രനായി നീ വന്നുദിച്ചു
ഒരു വെയിൽ കൊണ്ട് തളര്ന്നോരീ മേനിയിൽ
ഒരു നിലാവായി നീ കുളിരുനല്കി
ഒരു മണം മാത്രം ഉള്ളൊരു പൂവിന്റെ
ഒരു നിറമായി നാം ഒന്നുചേർന്നു
ഒരു ഞെട്ടിൽ പൂത്തുവിടർന്ന പരാഗം
നമുക്കൊരു പ്രജനന പരാഗണമായ്
ഒരു വായു മാത്രം ശ്വസിച്ചൊരു ജന്മത്ത്
ഒരു ജീവനായി നാം ഇണയായി
ഒരു ചുംബനം മാത്രം അറിയുന്ന അധരത്തിൽ
മറ്റൊരു അധരമായി നീ മുദ്ര വച്ചു
ഒരു വിയർപ്പു മാത്രം അറിഞ്ഞൊരു മേനിയിൽ
ഒരു രോമാഞ്ചമായി നീ തഴുകി
ഒരു രുചി മാത്രം അറിഞ്ഞൊരു നാവിൽ
മറ്റൊരു രുചിയായി നീ കിനിഞ്ഞിറങ്ങി
ഒരു തുള്ളിയുള്ളോരു മഴ പൊഴിഞ്ഞു
ഒരു ദളം മാത്രം ഉള്ളൊരു പൂവിന്റെ
നെഞ്ചത്ത് തന്നെ അത് പതിച്ചു
ഒരു നിമിഷം മാത്രം നിശ്ചലമായി
ഒരു ഹൃദയം വീണ്ടും മിടിച്ചു നിന്നു
ഒരു രക്തം മാത്രം ഒഴുകിയ ഹൃദയത്തിൽ
മറ്റൊരു രക്തമായി നീ ഒഴുകി
ഒരു കാറ്റു മാത്രം വീശിയ നേരത്ത്
ഒരു സാന്ത്വനമായി നീ വന്നു നിന്നു
ഒരു ജീവൻ മാത്രം ഉള്ളൊരു ദേഹത്ത്
മറ്റൊരു ജീവനായി നീ മിടിച്ചു
ഒരു സൂര്യൻ മാത്രം ഉള്ളൊരീ ഭൂമിയിൽ
ഒരു ചന്ദ്രനായി നീ വന്നുദിച്ചു
ഒരു വെയിൽ കൊണ്ട് തളര്ന്നോരീ മേനിയിൽ
ഒരു നിലാവായി നീ കുളിരുനല്കി
ഒരു മണം മാത്രം ഉള്ളൊരു പൂവിന്റെ
ഒരു നിറമായി നാം ഒന്നുചേർന്നു
ഒരു ഞെട്ടിൽ പൂത്തുവിടർന്ന പരാഗം
നമുക്കൊരു പ്രജനന പരാഗണമായ്
ഒരു വായു മാത്രം ശ്വസിച്ചൊരു ജന്മത്ത്
ഒരു ജീവനായി നാം ഇണയായി
ഒരു ചുംബനം മാത്രം അറിയുന്ന അധരത്തിൽ
മറ്റൊരു അധരമായി നീ മുദ്ര വച്ചു
ഒരു വിയർപ്പു മാത്രം അറിഞ്ഞൊരു മേനിയിൽ
ഒരു രോമാഞ്ചമായി നീ തഴുകി
ഒരു രുചി മാത്രം അറിഞ്ഞൊരു നാവിൽ
മറ്റൊരു രുചിയായി നീ കിനിഞ്ഞിറങ്ങി
നല്ല ഭാവന - ഒന്നിൽ മറ്റൊന്നായി പ്രണയം തിളങ്ങുന്നു!
ReplyDeleteആശംസകൾ
ഈ കയ്യോപ്പിലൂടെ ഡോക്ടർ ഇപ്പോഴും സൂക്ഷിക്കുന്ന യുവത്വവും പ്രണയവും ഞാൻ അറിയുന്നു ഒരുപാടു നന്ദിയുണ്ട് ഈ വായനക്ക് അഭിപ്രായത്തിനു
Deleteമനൊഹരമായ പ്രണയം .
ReplyDeleteഒരുപാടു ബ്ലോഗുകളുടെ ജാലകങ്ങളിൽ കണ്ടു പരിചയമുള്ള ഒരു മുഖം ഇവിടെ കാണുമ്പോൾ സന്തോഷം നീലിമ വായനക്കും അഭിപ്രായത്തിനു നന്ദിയും
Deleteഒന്നിലേക്ക്..മറ്റൊന്ന്..വീണ്ടുമൊന്നായിത്തന്നെ തുടരാൻ..!!മ്മിണി ചന്തമുള്ള ഒന്ന്..!!
ReplyDeleteഭാവന കലക്കി ഭായ്..
ശുഭാശംസകൾ...
സൌഗന്ധികം വായന കലക്കി എന്ന് ഞാൻ പറയട്ടെ എഴുതിന്നതിനപ്പുറം മനസ്സ് വായിക്കുന്നതാണ് കവിത അവിടെ എഴുതുന്നതിനെക്കാൾ വായനക്കാരന്റെ ശക്തിയാണ് മിടുക്കാണ് ഇവിടെ എഴുത്തിനെക്കാൾ വായന വിജയിച്ചു എന്ന് അനുവാദത്തോടെ തിരുത്തട്ടെ
Deleteഒരു ഭാവന!!
ReplyDeleteഭാവനക്ക് ചിറകു മുളക്കുക എന്ന് കേട്ടിട്ടുണ്ട് അങ്ങിനെ ചില ചിറകുകൾ മുളചിട്ടുന്ടെന്നു അജിത്ഭായ് പറയുന്നുണ്ടെങ്കിൽ അതിനു ഒരു പേരിടാം എങ്കിൽ ആ ചിറകിനു അതിന്റെ ശക്തിക്ക് അജിത്‌ഭായിയുടെ പേരായിരിക്കും ഞാൻ കൊടുക്കുക നന്ദി അജിത് ഭായ് വളരെ വളരെ നന്ദി
DeleteVayikkumbozhum niswasam ithiri aswasam.
ReplyDeleteസതീശൻ O P ഇന്നലെ findonliners അവിടെയും കണ്ടിരുന്നു ഇവിടെ കണ്ടത്തിൽ സന്തോഷം വായനക്കും അഭിപ്രായത്തിനും വെവ്വേറെ
Deleteപ്രണയം കൊടുക്കുംന്തോറും ഇരട്ടിക്കുന്നു...ദിത്വ സന്ധിയെപ്പോലെ...
ReplyDeleteഅതെ ഇരട്ടിക്കും ചുരുങ്ങും പകുതിയാകും എല്ലാം പ്രണയം നന്ദി അനുരാജ്
Delete