കലികാലമാണിത് കല്കിയാണ്
കല്കി എന്നത് ഉൾക്കയാകാം
ദുരന്തമാകാം അത് ദുരിതമാകാം
ദുരന്തമെന്നാൽ അത് ഭൂമിയാകാം
ഭൂമിക്കു ദുരിതം രോഗമാകാം
രോഗകാരണം ജീവനാകാം
ഭൂമിയിൽ ജീവൻ രോഗമാകാം
രോഗിയാക്കും രോഗാണുവാകാം
രോഗം ചികിത്സിച്ചു ഭേദമാക്കാം
ജീവന് മരണമേ ചികിത്സയുള്ളൂ
ജീവനോ രോഗമോ മാറാരോഗം?
ജീവനല്ലേ? ഭൂമിക്കു മാറാരോഗം!
ഭൂമിയാണിത് ജീവനാണ്
ഭൂമിക്കു ജീവൻ പ്രാണനാണ്
ഭൂമി പ്രപഞ്ചത്തിൽ ദേഹമാണ്
ദേഹത്ത് ഉള്ളത് ജീവനാണ്
ജീവൻ ദേഹത്തെ കൊണ്ടേ പോകൂ
ജീവനും ഭൂമിയെ കൊണ്ട് പോകാം
ജീവൻ നശിപ്പിച്ചു ഭൂമിയെ രക്ഷിക്കാൻ
ഉൾക്ക ഭൂമിയിൽ പതിച്ചിരിക്കാം
കാലം കലി ആയി ഗണിച്ചിരിക്കാം
കല്കി എന്നത് ഉൾക്കയാകാം
ദുരന്തമാകാം അത് ദുരിതമാകാം
ദുരന്തമെന്നാൽ അത് ഭൂമിയാകാം
ഭൂമിക്കു ദുരിതം രോഗമാകാം
രോഗകാരണം ജീവനാകാം
ഭൂമിയിൽ ജീവൻ രോഗമാകാം
രോഗിയാക്കും രോഗാണുവാകാം
രോഗം ചികിത്സിച്ചു ഭേദമാക്കാം
ജീവന് മരണമേ ചികിത്സയുള്ളൂ
ജീവനോ രോഗമോ മാറാരോഗം?
ജീവനല്ലേ? ഭൂമിക്കു മാറാരോഗം!
ഭൂമിയാണിത് ജീവനാണ്
ഭൂമിക്കു ജീവൻ പ്രാണനാണ്
ഭൂമി പ്രപഞ്ചത്തിൽ ദേഹമാണ്
ദേഹത്ത് ഉള്ളത് ജീവനാണ്
ജീവൻ ദേഹത്തെ കൊണ്ടേ പോകൂ
ജീവനും ഭൂമിയെ കൊണ്ട് പോകാം
ജീവൻ നശിപ്പിച്ചു ഭൂമിയെ രക്ഷിക്കാൻ
ഉൾക്ക ഭൂമിയിൽ പതിച്ചിരിക്കാം
കാലം കലി ആയി ഗണിച്ചിരിക്കാം
പഴിത്തിലയുടെ കൊഴിയലില്‍
ReplyDeleteചിരിപ്പത് , നാളെയുടെ കാറ്റില്‍ കൊഴിയുന്ന പച്ചയാണ് ..
കാത്ത് വയ്ക്കേണ്ട പലതും ചാരമായി പൊകുന്നു
സ്ഥായി ആയി ഇവിടം നിനക്കുള്ളതെന്ന ചിന്തയില്‍ ..!
ഭൂമിയിലേ ജീവന്റെ ആരംഭമാകാം
എല്ലാ വിഷത്തിന്റെയും ഉറവിടവും ...
ജീവനിലൂടെ ഭൂമി ഇല്ലാണ്ടായി പൊകുക തന്നെ ചെയ്യും ...
തലമുറകള്‍ക്ക് വേണ്ടി കാത്ത് വയ്ക്കാതെ
ഇന്നിലേക്ക് മാത്രം ജീവിക്കുന്ന മനസ്സുകള്‍ക്ക്
ബാക്കി വയ്ക്കുവാന്‍ , രോഗാണു പേറുന്ന ജീവന്‍ മാത്രം ..
അതു നശിപ്പിക്കുന്നത് , സ്വന്തം മാതാവിനേയും ...!
അമ്മയും കുട്ടിയും സുഖമായിരിക്കട്ടെ വളരെ സത്യമാണ് റിനി നിരീക്ഷണങ്ങൾ. കാഴ്ചകൾ ഹൃദയ ഭേദകം. മനുഷ്യൻ പാപി ആണ് അവനെ നേര്വഴിക്കു നയിക്കുവാൻ മതങ്ങൾ വന്നു. ആ മതങ്ങളെ അവൻ പാപി ആക്കി. മനുഷ്യൻ നന്നാവാതെ മതം ഏതു വന്നാലും നന്നാവില്ല മതം കൂടി നശിക്കും പഴി ദൈവത്തിനും
DeleteHUMAN BODY IS A MINIATURE OF THE COSMIC BODY
ReplyDeleteഎവിടെയോ വായിച്ചതായി ഓർക്കുന്നു.ശരിയോ തെറ്റോ,
ഭൂമി പ്രപഞ്ചത്തിൽ ദേഹമാണ്
ദേഹത്ത് ഉള്ളത് ജീവനാണ്
ഈ വരികൾ അതിനരികിലൂടെ സഞ്ചരിക്കുന്നു. നല്ല കവിത.
ശുഭാശംസകൾ...
സൌഗന്ധികം ചിന്തകൾക്ക് തരുന്ന ഈ നല്ല പ്രോത്സാഹനങ്ങൾക്ക് വളരെ വളരെ നന്ദി
Deleteജീവന്‍ എല്ലാ ജീവനും ജീവനാണ്
ReplyDeleteഅത്രയുമെനിയ്ക്കറിയാം!!
ജീവനില്ലാത്തവക്ക് ആയുസ്സ് കൂടുതൽ ഉണ്ട് അത് കൊണ്ട് തന്നെ ജീവനില്ലാത്തവക്കും കൂടുതൽ ജീവനുണ്ട്
Deleteനന്ദി അജിത്ഭായ്
മുഴുവന്‍ ഫിലോസഫിയാണ്...എനിക്ക് വലിയ പിടിയില്ല....
ReplyDeleteജീവിതം ഒരു ഫിലോസഫി നന്ദി അനുരാജ്
Delete