പുലരി; ഉപയോഗിച്ചു, സന്ധ്യയാക്കാതിരുന്നെങ്കിൽ! സന്ധ്യയുടെ; മുറിവിന്റെ രക്തം കഴുകലും, കടലിന്റെ; ഉപ്പിന്റെ; നീറ്റൽ സഹിക്കലും, ഒരു ചാന്ദ്രരാവിന്റെ; ഉറക്കമിളക്കലും, ഒഴിവാക്കി; സൂര്യൻ, ചിരിച്ചുപുലർന്നേനെ! കടൽ, ഉപയോഗിച്ച്; മലിനമാക്കാതിരുന്നെങ്കിൽ! മാലിന്യം; നീക്കി; ഉപ്പാക്കിമാറ്റലും സൂര്യനെ; കൊണ്ട്, ബാഷ്പീകരിക്കലും.. തിരതല്ലി; ഉപ്പിന്റെ, വീര്യംകുറയ്ക്കലും- ഒഴിവാക്കി, കടൽ; ശുദ്ധജലത്തടാകമായി കിടന്നേനെ! കാടുപയോഗിച്ചു; നാടാക്കി, മാറ്റാതിരുന്നെങ്കിൽ! മനുഷ്യർ, മൃഗങ്ങളായി; ഇരതേടിനടക്കലും പഠിച്ചിട്ടും, തൊഴിലിനുവേണ്ടി; തെണ്ടി നടക്കലും വിയർക്കാതെ; കഴിക്കുവാൻ, കട്ടുമുടിക്കലും- ഒഴിവാക്കി; മനുഷ്യൻ, ജീവിക്കാൻപഠിച്ചേനെ! ദേഹം; ദുരുപയോഗിച്ചു, ജഡമാക്കാതിരുന്നെങ്കിൽ! മരിച്ചു; ദുഃഖിച്ച! ബലിതർപ്പണങ്ങളും! ശൂന്യമായി; പൊഴിയുന്ന, കണ്ണീർകണങ്ങളും! വേർപാടും; കരയുന്ന, കരിയുന്നഓർമയും ഒഴിവായി; ഭൂമിയിൽ, കദനംകുറഞ്ഞേനെ! വെയിൽ; വിയർപ്പിൽ നേർപ്പിച്ചു, നിലാവാക്കാമായിരുന്നെങ്കിൽ ! മഴപെയ്യാൻ, വേനലിന്റെ; സാക്ഷ്യപ്പെടുത്തലും! ഉറക്കപ്പെടുത്തുവാൻ! ഒരു രാവിൻറെ മൂളലും! തണലിനും, നിലാവിനും, വെവ്വേറെനേരവു
-ജീവനെ അടക്കി;
ReplyDeleteശവങ്ങൾ തിരിച്ചു പോയി.- സത്യം.. വികസന നിർവചനം പൂർണ്ണം..
ബഷീർക്ക വായനക്കും ഒരു അഭിപ്രായത്തിനും സ്നേഹം നിറഞ്ഞ നന്ദി
Deleteസത്യങ്ങള്‍
ReplyDeleteനഗ്നമായിട്ട്..
അജിത്ഭായ് നന്ദിയുണ്ട് ചിന്തിക്കുവാൻ അത് കുറിക്കുവാൻ നല്കുന്ന പ്രോത്സാഹനത്തിനു
Deleteഅതെ, എല്ലാം ശരി തന്നെ....
ReplyDeleteആശംസകൾ.
ഡോക്ടർ രണ്ടു വാക്കിൽ പകരുന്ന ഊർജം അത് പകരുന്ന പ്രോത്സാഹനം കരുത്തു അത് തരുന്ന സന്തോഷം നന്ദിയുണ്ട്
Deleteആദ്യത്തേത് യഥാർത്ഥത്തിലുള്ള പൂർണ്ണതയും, രണ്ടാമത്തേത് കടലാസിൽ മാത്രം സംഭവിക്കുന്ന പൂർണ്ണതയും.
ReplyDeleteകവിത നന്നായി ഭായ്.
ശുഭാശംസകൾ....
സൌഗന്ധികം സന്തോഷവും നന്ദിയും അറിയിക്കുന്നു
Deleteചില സത്യങ്ങൾ.... കവിത മനോഹരം...
ReplyDeleteആശംസകൾ !!!!
നന്ദിയുണ്ട് സുഹൃത്തേ വായനക്കും അതിനുപരി ഒരു അഭിപ്രായത്തിന്റെ പ്രോത്സാഹനത്തിനും
Delete