നിരായുധനായ മരണം
വികാരങ്ങളുടെ കുളിരിൽ മയങ്ങുന്ന
സായുധനായ എന്നെ പിടിക്കുവാൻ
മരിച്ചെന്നു പേരുദോഷം കേൾപ്പിക്കുവാൻ
നിരായുധനായി വെറുതേ വന്നൊരു
ബധിരമൂക; പൂർണ്ണ വിരാമ ചിഹ്നം.
നിസ്സഹായനെങ്കിലും അർദ്ധമാനസനായി ഞാൻ
എറിഞ്ഞു നല്കി എന്നായുധങ്ങൾ
സിഗരറ്റും മദ്യവും ഏറ്റുവാങ്ങി അവൻ
ദുർബലരായി ഞങ്ങൾ കീഴടങ്ങി
ഇരുവരും ഒരുമിച്ചു മരിച്ചു വീണു
ലോഡ് ഷെഡിംഗ്
ഒരു ലോഡ് നിറയെ മഴകിട്ടി
ഡാമിൽ കൊണ്ട് ഉണക്കാനിട്ടു
ഉണക്കി പൊടിച്ചു കറണ്ടുമാക്കി
പൽപ്പൊടി പോലെ കറണ്ടുമിന്നി
വെളുക്കെ മന്ത്രിമന്ദിരങ്ങൾ പല്ലുതേച്ചു
വെളുക്കെ ചിരിച്ചു തെരുവുവിളക്കുപോലെ
നേരം ഇരുണ്ടപ്പോൾ കറണ്ട് പോയി
ഉമിക്കരി പോലെ കറണ്ട് കട്ട് വന്നു
ജനം ചിരിക്കാൻ മറന്നു പോയി
പറ്റാത്ത പണി പറ്റീര് പണി
കവിത ഒരു പെണ്ണിന്റെ പേരും
കവി ഒരു ആണിന്റെ പേരും
ആണെന്ന് കണ്ടപ്പോൾ തോന്നി
ഈ പണി നമുക്ക് പറ്റിയതല്ല
കൊള്ളാം..എല്ലാം ഇഷ്ടപ്പെട്ടു
ReplyDeleteഅനുരാജ് പ്രോത്സാഹനം ആണ് എന്റെ വരികളേക്കാൾ എനിക്കിഷ്ടപെട്ടത്
Deleteവളരെ നന്ദിയുണ്ട്
കവിത ഒരു പെണ്ണിന്റെ പേരും
ReplyDeleteകവി ഒരു ആണിന്റെ പേരും
പേരിന്റെ വേരു തേടിയാലും
പെണ്‍പിറവിയിലാവിഷ്കാരം.
കലാധരന്മാഷേ ആ വരികളിലെ ഭംഗി താങ്കൾ കൂടുതൽ മനോഹരം ആക്കി വായനക്കും അതിലും മനോഹരമായ താങ്കളുടെ അഭിപ്രായ കവിതക്കും അതിലെ ആന്തരികയുക്തിക്കും നന്ദിയുണ്ട്
Deleteമൂന്നുമിഷ്ടമായി ഭായ്.
ReplyDeleteശുഭാശംസകൾ...
മൂന്നു നന്ദി സൌഗന്ധികം
Deleteമൂന്നാമത്തേ , അവസ്സാനത്തേതിനൊടൊരു പ്രേമം ...!
ReplyDeleteഇഷ്ടായി.... കവി ഒരു ആണിന്റെ പേര്
കവിത ഒരു പെണ്ണിന്റെയും ..
തിരിച്ചറിവുകളാണ് നമ്മേ എപ്പൊഴും മാറ്റുന്നത്
ചിലപ്പൊള്‍ അതു കൊണ്ടു മാത്രമൊരു
മഹാകാവ്യം രചിച്ച് കൂടായികയുമില്ല ..
സ്നേഹം സഖേ ..
റിനി താങ്കളുടെ സഖേ എന്ന വിളി പകരുന്ന ഊര്ജം വല്ലാത്ത ശക്തി പകരാറുണ്ട് അഭിപ്രായം കൂടി ആകുമ്പോൾ വല്ലാത്ത ഒരു ഉന്മേഷം പ്രോത്സാഹനം ഉണർവ് അനുഭവപ്പെടാറുണ്ട് സ്നേഹപൂർവ്വം
Deleteഈ പണി പറ്റീതാണേ...
ReplyDeleteതുടര്‍ന്നോളൂ!
വളരെ നന്ദി സ്നേഹം അജിത് ഭായ്.. അജിത് ഭായി യുടെ ഒരു കയ്യൊപ്പ് ഒരു ഗസറ്റ് ഓഫീസിറുടെ സാക്ഷ്യ പത്രം പോലെ ആധികാരികം ആണ്
Deleteകവിത ഒരു പെണ്ണിന്റെ പേരും
ReplyDeleteകവി ഒരു ആണിന്റെ പേരും
പിന്നെയെന്താ..... തുടർന്നോളൂ....
ഇഷ്ടപ്പെട്ടു !!!
നന്ദി ഉപഗുപ്തൻ എഴുത്തിനു അഭിപ്രായം തന്നെ പ്രോത്സാഹനം അതിന്റെ ഊര്ജം നന്ദി പറഞ്ഞാൽ തീരില്ല വളരെ വളരെ നന്ദി
Delete