Skip to main content

വിരഹിണി

ദു:ഖത്തിൻ ചില്ലിട്ട ജാലകം തുറന്നു നീ.. വളയിട്ട കൈകളാൽ
മായ്ച്ചതെന്തേ?
വിരഹം കുറുകുന്ന പ്രാവിന്റെ മൂളലായ്... പൊങ്ങിയോ? നിൻ
ഹൃദയ സ്പന്ദനങ്ങൾ?
വേനലായ്‌ വിണ്ടു കീറിയോ? ഹൃദയത്തിൽ.. ചിതലരിച്ചു ഉണങ്ങാത്ത
മുറിപ്പാടുകൾ?
ഇരുളിൽ തെളിയും മിന്നാമിന്നി പോൽ... തിളങ്ങിയോ? കണ്ണ് കൈവിട്ട തുള്ളികളും!
കൊഴിഞ്ഞ തൂവലായ് ഉതിർന്നുവീഴുന്നുവോ?? ഞെട്ടറ്റടർന്ന നെടുവീർപ്പുകൾ!
 മറന്നു വച്ചുവോ  കൂട്ടിൽ പക്ഷികൾ? പറക്കമുറ്റാത്ത കുഞ്ഞിതൂവലുകൾ....
മാറാലയായി വെച്ച്മറന്നുവോ? മറവി ഓർമിപ്പിക്കുന്ന  സാന്ത്വന രാവുകൾ..
വൈകുമ്പോൾ വാടുന്ന ചെടിയുടെ ഇലകളായ്!  മാറിയോ?  തളരുന്ന
നിന്നുടലും...
നീ അറിയാതെ പോകുന്നുവോ?  ശ്വാസനിശ്വാസവും, നിന്റെ; പാറി പറക്കുന്ന മുടിയിഴയും?
വെറുമൊരു ചിന്തയായ് തോന്നി;  മറന്നുവോ? ആയുസ്സും;  ജീവിത ആൽമരത്തിൽ?
കാലമാം കൊമ്പിന്റെ ഭാരം താങ്ങുവാൻ.. എന്ന് വരും? കൂട്ടിന്നു സ്നേഹത്തിൻ തായ്‌വേരുകൾ ?

Comments

  1. വിരഹം ദുഖകരമെങ്കിലും..വിരഹത്തിനു ശേഷം ഒരു സമാഗമം ഉണ്ടെങ്കില്‍ അതിന്റെ അനുഭൂതിയൊന്ന് വേറേ തന്നെ....

    ReplyDelete
    Replies
    1. മം അതെ തീര്ച്ചയായും നന്ദി അനുരാജ്

      Delete
  2. viraham /pranayam oru nanayaththinte randu vasam

    ReplyDelete
    Replies
    1. വായനക്കും അഭിപ്രായത്തിനും നന്ദിയുണ്ട് നിധീഷ്

      Delete
  3. ബൈജു ഭായ്,

    താഴെപ്പറയുന്നത് ഒരു പ്രധാനപ്പെട്ട അംശബന്ധ സമവാക്യമാണ്.


    വിരഹം:പ്രണയം :: കാറ്റ്:തീ.

    ഒന്നു കൂടി.കാറ്റ് ചെറിയ തീയൊക്കെയങ്ങ് കെടുത്തിക്കളയും.എന്നാൽ തീ വലുതെങ്കിൽ കാറ്റതിനെയാളിക്കത്തിക്കുക തന്നെ ചെയ്യും.!! I HOPE YOU GOT ME.

    കവിതയിഷ്ടമായി കേട്ടോ.?



    ശുഭാശംസകൾ...

    ReplyDelete
    Replies
    1. അതേ പറഞ്ഞതിൽ വളരെ പ്രധാനപ്പെട്ട ഒരു സംഗതിയുണ്ട് അകന്നു പോയാൽ.. ചിലപ്പോൾ

      നന്ദി സൌഗന്ധികം

      Delete
  4. പുനഃസമാഗമം ഉറപ്പുള്ള വിരഹം നോവുള്ള സുഖം

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മന്ദാരബുദ്ധൻ

ജീവിച്ചിരിക്കുന്നു എന്ന സത്യവാങ്മൂലവുമായി എൻ്റെ ഏകാന്തത ഓരോ അവിഹിതത്തേയും സന്ദർശിക്കുന്നു ഇനിയും ഇട്ടുതരാൻ കൂട്ടാക്കാത്ത ഒപ്പുള്ള ഒരു ഗസറ്റഡ് ഓഫീസറാവണം  വിഷാദം ഇനിയും ഇട്ടിട്ടില്ലാത്ത ഒരു കോട്ടുവായ്ക്കരികിൽ അയാൾ, അയാളുടെ ഉറക്കം,  രാവുകൾ തിരഞ്ഞുപോകുന്നു ഏറ്റവും വിഷാദസ്ഥനായ മേഘം ആവശ്യപ്പെടും ആകാശം ഓരോ വാക്കിലും അയാൾ വരക്കുന്നു നോക്കുകൾ കൊണ്ട് വിവരിക്കുന്നു നോക്കിനിൽക്കേ, ആകാശത്തിൻ്റെ ശാന്തതയെ വിരലിൻ്റെ ശൂന്യത കൊണ്ട് തൊടുന്നു നീലനിറം ആകാശമാകേ പരക്കുന്നു ഇന്നിയും നേർക്കുവാനില്ലെന്ന നീലയുടെ നെടുവീർപ്പിൻ സ്വരത്തിൽ അയാൾ ചാരിയിരിക്കുന്നു എൻ്റെ ഒറ്റനോട്ടത്തിൽ ആകാശത്തിന് താഴേ നീലനിറങ്ങൾക്ക് സമീപം സമീപമേഘങ്ങൾക്കും അരികിൽ മന്ദാരബുദ്ധനാവും അയാൾ  2 മന്ദാരങ്ങൾക്ക് ഇല വരുമ്പോൾ ഞാൻ  അവിഹിതത്തിന് പോകുന്നൂ, എന്ന്  സംശയിച്ചിരുന്നൂ, കുരുവികൾ ഓരോ തളിര് വരുമ്പോഴും കുരുവികൾ ഉണരും മുമ്പ് ഞാൻ മന്ദാരയിലകൾ വെട്ടുന്നു എത്ര വെട്ടിയാലും അതിൽ, രണ്ടിലകൾ നിലനിർത്തുന്നതായി കുരുവികളും മന്ദാരപ്പൂക്കളും  ഒരേസമയം, സംശയിച്ചുപോന്നു ആദ്യം കുരുവികൾ പിന്നേ സംശയങ്ങൾ  എന്ന ക്രമത്തിൽ  അപ്പോഴും...

നദി ഒരിക്കൽ പുഴയായിരുന്നു

ഇടം വലം തെറ്റി ഒഴുകും നദി ഇരുകര കാണാതെ ഒഴുകും നദി കണ്ണീർ കയങ്ങൾ തീർക്കും നദി പ്രത്യയ ശാസ്ത്രം മറക്കും നദി മുഷ്ടി ചുരുട്ടാൻ മറന്ന നദി കണ്ണുരുട്ടാൻ പഠിച്ച നദി മർക്കട മുഷ്ടികൾ തീർത്ത നദി കുലം മറന്നോഴുകുന്ന മരണ നദി വഴിപിരിഞ്ഞൊഴുകുന്ന മഞ്ഞ നദി സംസ്കാരം കുലം കുത്തിയ ദുരന്ത നദി ജനഹിതം കടപുഴക്കിയ ദുരിത നദി അടിസ്ഥാന വർഗം മറക്കും നദി നഗരങ്ങൾ താണ്ടി തടിച്ച നദി മുതലാളിത്തങ്ങൾ നീന്തി തുടിക്കും നദി അറബി കടലിൽ പതിക്കും നദി എന്തിനോ ഒഴുകുന്ന ഏതോ നദി                                                നദി പണ്ട് പണ്ട് ഒരിക്കൽ ഒരിടത്ത് പുഴയായിരുന്നു അന്ന്  വേനലിൽ കുളിര് പകർന്ന പുഴ  ഗ്രാമങ്ങൾ ചുറ്റി പരന്ന പുഴ അദ്വാന സ്വേദം അറിഞ്ഞ പുഴ  മുഷ്ടിയിൽ ഹൃദയം ഉയർത്തും പുഴ  മുദ്രാവാക്യങ്ങൾ വിളിച്ച പുഴ  തടസ്സങ്ങൾ പലതും കടന്ന പുഴ കൃഷിയിടങ്ങൾ നനച്ച പുഴ  ജനമനസ്സുകളറിഞ്ഞ പുഴ  നന്മകൾ നെഞ്ചേറ്റിയ നാടൻ പുഴ വിഷം കലരാ തെളിനീർ പ...

വിഷാദത്തിൻ്റെ കുറുകലുകൾ ഉള്ള അസ്തമയത്തിൻ്റെ പ്രാവുകൾ

നിന്നിലൊരു പുഴയുണ്ടെന്ന് കണ്ടെത്തിയതിൽ പിന്നെ കണ്ടെത്തലുകളുടെ  മീൻകണ്ണുള്ള ജലം കണ്ടെത്തലുകളേ മീൻമിനുക്കമേ ഒറ്റൊക്കൊറ്റക്കുള്ളപ്പുഴയൊഴുക്കേ വെള്ളാരംകല്ലടുക്കേ എന്നിങ്ങനെ,  അതിൻ്റെ മറികടക്കലുകളേ കുറിച്ച് കൂടെയൊഴുകലുകളേ കുറിച്ച് മാറിൽ പറ്റിച്ചേർന്ന് കിടന്ന് മീനുകൾക്കൊപ്പം ആലോചിക്കുന്നു അരയോളം മീൻ ആലോചിക്കുന്നു അരയ്ക്ക് താഴേക്ക് ജലം എന്ന് മീനാലോചന  ആലോചന ചരിച്ച് കളഞ്ഞ ജലം. മീനിൻ്റെ നഗ്നതയിൽ  നാണത്തോടെ തൊടുമ്പോൾ കവിത ഇടപെടുന്നു വിശ്വസിക്കുമോ മീനിൻ്റെ ആലോചനയോളം മനോഹരമാണ് ഇപ്പോൾ ജലം പ്രാവുകൾ കുറുകും പോലെ മീനുകളുടെ നഗ്നതക്കരികിൽ ജലം കുറുകുന്നു അതും തുള്ളികളിൽ  പറന്ന് പറ്റിയിരുന്ന് മീനിൻ്റെ ആലോചന വന്ന ജലം എന്നെനിക്ക്  അത്രയും പ്രീയപ്പെട്ടെ ഒരാളോട് അടക്കം പറയാമെന്ന് തോന്നുന്നു പുഴ അതിൻ്റെ ഒഴുക്കിൻ്റെ അടക്കം നിന്നോട് പറയുമെങ്കിൽ നിൻ്റെ കാതൊഴുക്ക് ഇപ്പോൾ എനിക്ക് കേൾക്കാം ഒരു പക്ഷേ നിൻ്റെ അരക്കെട്ടൊഴുക്ക് നീ അടക്കിപ്പിടിക്കും വിധം പൗരാണികതകൾ മറികടക്കുമ്പോൾ പ്രതിമകൾ അതിൻ്റെ ശിൽപ്പഭംഗി അടക്കിപ്പിടിക്കുമ്പോലെ  നിന്നിൽ ഒരേ സമയം സംയമനം പിന്നെ അതിൻ്റെ  പിറന്നപടിയുള്...