Skip to main content

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത
ഒരു മഴയുടെ കിടക്കയിൽ
തെറ്റി കിടക്കുന്നു നമ്മൾ

നനയണോ ഉണങ്ങണോ
എന്ന് ചോദിച്ചു
ഉരുണ്ടു കളിക്കുന്നുണ്ട് 
ഉടലുകൾ

അപ്പോൾ നമ്മളിൽ നിന്ന്
മാറിക്കിടന്ന 
വസ്ത്രവികാരങ്ങൾക്ക്
വെയിൽ തീ 
പിടിപ്പിക്കുകയായിരുന്നു 
ഉള്ളിൽ

നമ്മൾ വലിയ്ക്കാത്ത
ഒരു പുക
വഴി ചോദിച്ചു വഴി തെറ്റി വന്ന
ഉടനെ
വഴി പിഴയ്ക്കുന്നു
നമ്മൾ

ഇനി കണ്ണടച്ച് നമുക്ക്
പ്രാർത്ഥിക്കാം
ഈശ്വരാ
വഴി പിരിയാതിരിക്കട്ടെ 
തമ്മിൽ 

Comments

  1. ചില നിമിഷങ്ങളിലെ വഴിതെറ്റലുകൾ ...ജീവിതകാലം മുഴുവൻ ആശ്വാസം ആകും ചിലപ്പോൾ :p

    ഒരുപാടിഷ്ടമായി എഴുതുന്ന രീതി.

    ReplyDelete
    Replies
    1. നന്ദി കീയക്കുട്ടി വളരെ സന്തോഷം ഈ വരികൾക്ക് പ്രോത്സാഹനം തരുന്ന വാക്കുകൾക്ക്

      Delete
  2. Replies
    1. കുറച്ചു തെറ്റിയിരുന്നു ഇപ്പോഴും എത്തിയിട്ടില്ല ശ്രമത്തിലാണ് നന്ദി സ്നേഹപൂർവ്വം

      Delete
  3. തെറ്റിയോ തെറ്റാലിയോ

    ReplyDelete
    Replies
    1. ഹ ഹാ തെറ്റാലി തന്നെ സ്നേഹപൂർവ്വം നന്ദി സുഹൃത്തേ

      Delete
  4. നേര്‍വഴി കാട്ടിടട്ടേ!
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പൻ ചേട്ടന്റെ അനുഗ്രഹം പോലെ സ്നേഹപൂർവ്വം

      Delete
  5. നനയണോ ഉണങ്ങണോ
    എന്ന് ചോദിച്ചു
    ഉരുണ്ടു കളിക്കുന്നുണ്ട്
    ഉടലുകൾ

    എന്ത് വേണം എന്ന് തിരിച്ചറിയാന്‍ കഴിയാത്തതാണ് പ്രശനം.
    അപ്പോഴേക്കും കത്തെണ്ടതൊക്കെ കത്തിക്കഴിഞ്ഞിരിക്കും.

    ReplyDelete
    Replies
    1. അതെ വളരെ ശരിയാണ് റാംജി ഭായ് ഉളം കയ്യില ഒതുങ്ങാത്ത ജീവിതം വളരെ നന്ദി ഈ പ്രോത്സാഹനത്തിനു

      Delete
  6. നേർവഴിക്കങ്ങവൻ കൊണ്ടു പോയീടട്ടെ.

    നന്നായി എഴുതി ഭായ്. ഇഷടം.


    ശുഭാശംസകൾ.....

    ReplyDelete
    Replies
    1. സൌഗന്ധികം വളരെ സന്തോഷം ഇപ്പോഴും ഈ വഴി വരുന്നതിനു ഈ പ്രോത്സാഹനത്തിനു സ്നേഹപൂർവ്വം

      Delete
  7. കവിത ആസ്വദിക്കാനെ അറിയൂ - അത് വിനിമയം ചെയ്യുന്ന ഭാവതലത്തെ വിവരിക്കാൻ അറിയില്ല ......

    ReplyDelete
    Replies
    1. വളരെ സ്നേഹം പ്രദീപ്‌ മാഷേ തുറന്നു പറയാല്ലോ ഇടയ്ക്ക് എഴുതാനുള്ള ഒരു ആത്മവിശ്വാസം തന്നെ പോയിരുന്നു ശരിക്കും ഒന്നും എഴുതാൻ കൂടി തോന്നാത്ത അവസ്ഥ ഇത് പോലുള്ള വാക്കുകൾ മുഖങ്ങൾ ആണ് പ്രചോദനം ആയി നിന്നത് വെളിച്ചം തന്നത് സന്തോഷത്തോടെ നന്ദി

      Delete
  8. വഴി തെറ്റാതെയിരിക്കട്ടെ

    ReplyDelete
    Replies
    1. നന്ദി സാജൻ വളരെ നന്ദി സ്നേഹപൂർവ്വം

      Delete
  9. ഈശ്വരാ
    വഴി തെറ്റാതിരിക്കട്ടെ
    ആശംസകൾ...

    ReplyDelete
    Replies
    1. വളരെ സ്നേഹം മാഷേ ഈ വാക്കുകൾ നന്ദിപൂർവ്വം

      Delete
  10. ഈശ്വരാ
    വഴി തെറ്റാതിരിക്കട്ടെ.... Njaanum praarthikkatte.

    ReplyDelete
    Replies
    1. ഡോക്ടര മനശാസ്ത്രം അറിയുന്ന ഡോക്ടര അല്ലേ വഴി തെറ്റില്ല വളരെ നന്ദി ഡോക്ടര

      Delete
  11. തലങ്ങും വിലങ്ങും വഴികളാണ് ...വഴി തെറ്റിയില്ലങ്കിലേ അത്ഭുതമുള്ളൂ

    ReplyDelete
    Replies
    1. അതെ ഒന്ന് വഴിമാറി നോക്കിയതാണ് അത് കുഴപ്പം ആയി അനുരാജ്

      Delete
  12. എപ്പോഴും തെറ്റിപ്പോകാന്‍ സാധ്യതയുള്ള എന്തെല്ലാം വഴികള്‍ ..

    ReplyDelete
    Replies
    1. നന്ദി മൊഹമ്മദ്‌ ഭായ് വളരെ സന്തോഷം വാക്കുകൾ സ്നേഹപൂർവ്വം

      Delete
  13. വഴിതെറ്റാതെ കവിതകള്‍ വരട്ടെ. കുറെദിവസമായി കാണുന്നില്ലാരുന്നല്ലോ

    ReplyDelete
    Replies
    1. അജിത്‌ ഭായ് വളരെ ശരിയാണ് ബ്ലോഗ്ഗ് ഒന്ന് കുറയ്ക്കാം എന്ന് കരുതി ആണ് ഫേസ് ബുക്ക്‌ ഒന്ന് സജീവം ആയതു അത് ആക കുഴപ്പം ആയി അവിടെ പെട്ടു! പിന്നെ എഴുതാനുള്ള ഒരു ആത്മവിശ്വാസം ഇടയ്ക്ക് വല്ലാതെ നഷ്ടപെട്ടു ഇടയ്ക്ക് നിസ്തുൽ രാജ് ഫേസ് ബുക്കിൽ വച്ച് ബ്ലോഗ്ഗിനെ കുറിച്ച് സംസാരിച്ചു അങ്ങിനെ ആണ് അവിചാരിതമായി വീണ്ടും ഒന്ന് എഴുതാൻ കഴിഞ്ഞത് വളരെ സന്തോഷം അജിത്ഭായ് ഈ പ്രോത്സാഹനത്തിനു സ്നേഹത്തിനു

      Delete
    2. എഫ്.ബി വെറും നേരം പോക്കിന്,
      ബ്ലോഗ്‌ അല്ലോ നമുക്കു ജീവിതം.

      Delete
    3. ജോസ്ലെട്റ്റ് വളരെ ശരിയാണ്

      Delete
  14. വഴി എന്നത് മുൻനിശ്ചയപ്രകാരം ഉള്ളതാണെന്ന് ധരിക്കുന്നവർക്കുമാത്രമേ വഴിപിഴയ്ക്കലുകളെ ഭയക്കേണ്ടതുള്ളൂ. അല്ലാത്തവരെല്ലാം സ്വന്തം വഴിതെളിച്ച് മുന്നേറുന്നവരാണ്‌.

    ആശംസകൾ

    ReplyDelete
    Replies
    1. ഹരി നാഥ് വളരെ നന്ദി നല്ല വായനയ്ക്ക് അഭിപ്രായത്തിനു സ്നേഹപൂർവ്വം

      Delete
  15. വഴി തെറ്റിയ ബൈജു തിരിച്ചു വന്നതിൽ സന്തോഷം.

    ReplyDelete
    Replies
    1. ബിപിൻ മാഷെ വളരെ സന്തോഷം നന്ദി സ്നേഹപൂർവ്വം വായനയ്ക്കും അഭിപ്രായത്തിനും ഉള്ള സന്തോഷം കൂടി പങ്കു വയ്ക്കുന്നു

      Delete
  16. നനയണോ ഉണങ്ങണോ
    എന്ന് ചോദിച്ചു
    ഉരുണ്ടു കളിക്കുന്നുണ്ട്
    ഉടലുകൾ

    ReplyDelete
    Replies
    1. മുരളി ചേട്ടാ വളരെ സന്തോഷം ഈ നല്ല മനസ്സിന് ഞാൻ ഇപ്പോഴും ഓര്ക്കാറുണ്ട് മുരളി ചേട്ടന്റെ അഭിമുഖത്തിൽ പറഞ്ഞ ഒരു കാര്യം അതിശയത്തോടെ തന്നെ അടുത്ത ജന്മം പെണ്ണായി ജനിക്കണം എന്ന് പറയാൻ കാണിച്ച മനസ്സിന്റെ വലിപ്പം സ്നേഹപൂർവ്വം നന്ദി ഇവിടെ രേഖപ്പെടുത്തട്ടെ

      Delete
  17. സന്തോഷം വഴിതിരിഞ്ഞ് ബ്ലോഗിൽ വീണ്ടും കാണുമ്പോൾ

    ReplyDelete
    Replies
    1. നിധീഷ് സ്നേഹപൂർവ്വം നിങ്ങളുടെ ഒക്കെ വിലയിരുത്തലുകൾ പ്രോത്സാഹനങ്ങൾ തന്നെയാണ് ഇപ്പോഴും മൂല ധനം

      Delete
  18. കവിതയിലെ വഴിതെറ്റലുകൾ നല്ലതു തന്നെ !! ആശംസകൾ!!!

    ReplyDelete
    Replies
    1. ശശി ഭായ് സ്നേഹപൂർവ്വം നന്ദി

      Delete
  19. തെറ്റും ശരിയുമറിയാതെ
    ഇഴതെറ്റുന്ന പാവുകള്‍...rr

    ReplyDelete
    Replies
    1. റിഷ വായനയ്ക്ക് അഭിപ്രായത്തിന് സന്തോഷത്തോടെ നന്ദി

      Delete
  20. നല്ലവരികൾ...ഇഷ്ട്ടമായി...

    ReplyDelete
    Replies
    1. അന്നൂസ് വളരെ സന്തോഷം നന്ദി

      Delete
  21. നമുക്ക് പ്രാര്‍ത്ഥിയ്ക്കാം...

    ReplyDelete
  22. Byju, enthupatti - Kavithakalude ozhukku FByil maathram aakkiyo?

    ReplyDelete
    Replies
    1. ഡോക്ടർ നന്ദി തിരിച്ചു വരും ഈ മാസം തന്നെ

      Delete

  23. ഇനി കണ്ണടച്ച് നമുക്ക്
    പ്രാർത്ഥിക്കാം
    ഈശ്വരാ
    വഴി പിരിയാതിരിക്കട്ടെ
    തമ്മിൽ... നല്ല വരികൾ ബൈജു ... ഇനിയും ഈ നല്ല വഴിയിൽ നല്ല കവിതകൾ തേടിയെത്താം

    ReplyDelete
    Replies
    1. അമ്പിളി ഇവിടെ കണ്ടത്തിൽ വളരെ സന്തോഷം തീര്ച്ചയായും വരണം അഭിപ്രായത്തിനു പ്രോത്സാഹനത്തിനു നന്ദി സ്നേഹപൂർവ്വം

      Delete
  24. You have written these lines three years back . They are relevant.Vazhi piriyaathirikyattey...loving regards for these pretty lines ,also to the sahrudaya poet

    ReplyDelete
  25. Dear poet ,vazhi piriyaathirikyattey.lovely

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

മഴ തിരയും വാക്ക്

അപകർഷതാബോധമുളളവൻ എഴുതും കവിതകളൊന്നും ഒരു കാലത്തും ലളിതമായിരിക്കില്ല നിരൂപകൻ നിരീക്ഷിക്കുന്നു പെയ്യുന്ന മഴ കണ്ണാടിയിൽ കണ്ട് പ്രതിബിംബങ്ങളോടിടഞ്ഞ് അതിൻ്റെ അടരുകളോട് അഭിമുഖം നടത്തുകയായിരുന്നു ഞാൻ തോരുവാൻ പുറത്ത് വട്ടം കൂട്ടും മഴ അഭിമുഖത്തോളം മഴ തുടരുന്നു പ്രതിബിംബങ്ങൾ അതിൽ,  തല തുവർത്തുന്നു  മഴ അഭിമുഖം തുടയ്ക്കുന്നു നനയാതെ ഒരു വാക്കിൽ കയറി  കവിത നിൽക്കുന്നു പുറത്ത് തവണകളായി തോരും മഴ  സാഹിത്യത്തിലെ മഴ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ഞാൻ ചോദ്യം നീട്ടുന്നു മഴ ചോദ്യം കേട്ടില്ലെന്ന് നടിക്കുന്നു പൊതുവേ കൊടുങ്കാറ്റുകൾ ശാന്തതയിൽ നിന്നും രൂപം കൊള്ളുന്നു കവിത നിരീക്ഷിക്കുന്നു കൊടുങ്കാറ്റുകൾ കൊണ്ട് മനുഷ്യർക്കുള്ള ഉപയോഗങ്ങൾ? നിരൂപകൻ തുടരുന്നു പതിയേ അധ്യാപകൻ തോൽപ്പിച്ച കുട്ടിയാവും കവിത കൊടുങ്കാറ്റുകളും ശാന്തതയും കൊണ്ട് നിർമ്മിച്ച സീബ്രാ ക്രോസിങ്ങിൽ കവിതയിലെ ഒരു വാക്ക് നിൽക്കുന്നു തോർന്ന മഴ പിന്നെയും പ്രാചീനമായ എന്തിനോ തിരക്ക് കൂട്ടുന്നു ഇരയ്ക്കും വേട്ടയാടലിനും ഇടയിൽ മൃഗത്തിൻ്റെ വായിൽ നിന്നും, നിലത്ത് വീണ ഒരു വാക്കിൽ മുരൾച്ച കലരുന്നു തോരുവാനോളം ഉള്ള തിരക്ക്, പെയ്യുവാനില്ല ഒരു മഴയ്ക്കും ...

കാതുകൾ വിഷാദികൾ

വിഷാദത്തിന് പഠിക്കുന്നു വിഷാദത്തിൻ്റെ ടെക്സ്റ്റ്ബുക്കാവും പാട്ടുകൾ കാതുകൾ വിഷാദികൾ കാതുകൾ നാടകവണ്ടികളിൽ സഞ്ചരിക്കുന്നു ഓരോ കാതിനും ഓരോ ജാലകങ്ങൾ പാട്ടുകൾക്ക് നാടകവണ്ടിയുടെ  ചമയങ്ങൾ ഇട്ടുകൊടുക്കുന്നു വൈകുന്നേരത്തിന് അസ്തമയത്തിൻ്റെ ചമയങ്ങൾ ഒരു പക്ഷേ അനാവശ്യമായത് വിഷാദകാലങ്ങളുടെ ജപമാലയാവും മഞ്ഞ് വണ്ടികൾ നാടകങ്ങളെ കൊണ്ട് പണിയെടുപ്പിക്കുന്നു ഒരു കാതിൻ്റെ പാതിയിൽ ഈണത്തിൻ്റെ നൂലിട്ട് കെട്ടിയ തെറുത്ത പാട്ട് വീണ്ടും തിരുകിവെക്കുന്നു കാതുകളെ മാറ്റിയിരുത്തുന്നു നീലക്കാത് അതിന് നീലനിറമുള്ള തുണികൊണ്ട് ഒരു തൊട്ടിൽ വേണമെന്ന് തോന്നുന്നു നീലപ്പൊന്മാനുകളെ ഉണർത്തി കാതിൻ്റെ കാടുകളിലേക്ക് പറഞ്ഞുവിടുന്നു പൊന്മാനിൻ്റെ ഓർമ്മയിൽ ഉണർന്നിരിക്കുന്നു ദുഃഖം പൊന്നാണെന്ന് അതിൽ കമ്മലുകൾ  എത്രവേണമെങ്കിലും ഡിസൈൻ ചെയ്യാമെന്ന് അപ്പോഴും വിഷാദം കാതുകളുടെയും ഭൂതകാലത്തിൻ്റേയും തട്ടാൻ എന്നാലും  എത്ര കൂട്ടി വെച്ചാലും  ഒരു മൂക്കുത്തിക്കുള്ള പൊന്ന് ദുഃഖത്തിൽ തികയില്ലെന്ന് വിഷാദകാലങ്ങളുടെ തട്ടാൻ ഒരു ജീവിതത്തിനും തികയാത്ത പൊന്നാവണം പ്രണയം  വിഷാദകാലത്തിലെ യുഗ്മഗാനങ്ങൾ അപ്പോഴും വരികൾ ഊതി കത്തിക്കുന്നു കാതുകൾ ഈണ...

ബുദ്ധനിൽ നിന്നും ഊറിവരും ആട്ടിൻകുട്ടിയെ പോലെ മഞ്ഞ് കാലം

മഞ്ഞിൻ്റെ മൂലകങ്ങളുള്ള  ഒരു ആവർത്തനപ്പട്ടികയാവും പകൽ മഞ്ഞുകാലത്തിൻ്റെ സകല മൂലകങ്ങളും അതിൻ്റെ ആറ്റമികഭാരം രേഖപ്പെടുത്തി അതിൽചാരി ഇരിക്കുന്നു മഞ്ഞു കൊണ്ട് ബോഗിയും  മഞ്ഞു കൊണ്ടുള്ള  ജാലകങ്ങളും നിർമ്മിച്ച്  കാലം ഒരു തീവണ്ടിയായി മുന്നിൽ വന്ന് നിൽക്കുന്നു മഞ്ഞ് കൊണ്ട് നിർമ്മിച്ച അവ്യക്തതയുടെ ഭംഗിയുള്ള  റെയിൽവേ സ്റ്റേഷൻ മഞ്ഞുകാലങ്ങളുടെ സ്റ്റേഷൻമാസ്റ്റർ അയാൾക്ക് വീശുവാനുള്ള കൊടി മഞ്ഞിൽ നിർമ്മിച്ച്  മഞ്ഞ് മാറിനിൽക്കുന്നു നിരുത്തരവാദിയായ മഞ്ഞുകാലം എന്ന് കാലം അയാളെ ശകാരിക്കുമോ? മഞ്ഞ് കൊണ്ടുണ്ടാക്കിയ ശകാരങ്ങൾ മഞ്ഞ് കാലം കേൾക്കുന്നു കാണുന്നത് കുറച്ച് മഞ്ഞ് മഞ്ഞിനെ കേട്ടിരിക്കുന്നു മഞ്ഞ് കൊണ്ട് നിർമ്മിച്ച കാത് മഞ്ഞ് കൊണ്ട് നിർമ്മിച്ച പാട്ട് മഞ്ഞ് കാലത്തിൻ്റെ ഹമ്മിങ് മഞ്ഞിനും മുന്നേ പോകുന്നു മഞ്ഞ് ചാരി എൻ്റെ ഉടൽ മഞ്ഞുകാലത്തിൽ നിന്നും പുറത്തിറങ്ങുന്നു എൻ്റെ മഞ്ഞ് ചാരി ഉടൽ എന്ന് മഞ്ഞ് പാട്ടിനേ ഇന്നലേയിലേക്ക് ഇറങ്ങുന്ന ചെറുപ്പക്കാരനെ പ്പോലെ ഇന്നലെയുടെ തീയിട്ട് എൻ്റെതല്ലാത്ത ഉന്മാദങ്ങൾ  മഞ്ഞ് കായുവാനിരിക്കുന്നു ഓരോ മഞ്ഞും അതിൻ്റെ മാത്രം കവിതക്ക്  ആളാത്ത തീയിടുന്നു മ...