Skip to main content

Posts

പുഴയിൽ നിന്നും

പൂർണ്ണമായ് മുങ്ങിപ്പോകും മുമ്പ് ഉയർത്തിയ കൈ കൊണ്ട് തുമ്പ് ചുറ്റിയെടുത്തതാണ്  ഉപരിതലത്തിൽ നിന്നും ഇറുക്കത്തിനും പാകത്തിനും  ഇടയിൽ ഒരു മോതിരത്തിന് പുഴയിലെ ചുഴി കല്ല് വെച്ചിട്ടില്ല ഭാരത്തിന് പോലും കലങ്ങിയ സ്വർണ്ണമാണെന്നെ കരുതിയുള്ളു പോയിട്ടില്ല ആഴത്തിലേയ്ക്ക്  ഇപ്പോൾ ഇട്ടവിരലിന് സ്വർണ്ണത്തിനോളം പഴക്കമുള്ള കല്ലിനോളം തിളക്കമുള്ള വെളളത്തോളം തണുപ്പുള്ള  ഒരു കറക്കം. കലങ്ങിയിട്ടുണ്ട് മണ്ണിനേക്കാൾ മണൽത്തരികൾ  ഒഴുക്കിനെതിരേ നീന്തി പുഴയുടെ കരയെ ഒന്നു തൊടുന്നു വിരലറിയാതെ.

നാടകവണ്ടി എന്ന നിലയിൽ കവിത

നാരങ്ങ  ഉരുണ്ട ഒരു മത്സ്യമാവുകയും മഞ്ഞ അതിന്റെ  കടലാവുകയും ചെയ്തു. ഞാൻ സമീപനത്തിന്റെ അല്ലി മഞ്ഞ കഴിഞ്ഞാൽ ഇറങ്ങേണ്ട നിറം ഉപ്പ് ജലം എവിടെ കണ്ടാലും ഇടപെടുന്ന കടലിന്റെ പ്രതിനിധി. മാഞ്ചോട് ഒരു കാപ്പാടാവുകയും മാമ്പഴ വാസ്കോഡിഗാമകൾ വന്നിറങ്ങുകയും ചെയ്യുന്ന വിധം കാറ്റ്  പറങ്കി കപ്പൽ കടലിൽ വെച്ചേ പാടേ മറികടക്കുന്നു കാൽ കുത്തുന്ന വിധം മാങ്ങയുടെ ആകൃതിയിൽ കടൽ  പകൽ അതിന്റെ മധുരം തിരക്കില്ലാത്ത വിധം തിരകൾ അല്ലിയിലും കാണപ്പെട്ടു നാരങ്ങാ മറുക് ചുട്ട ഇറച്ചി നാലിമ വൈകുന്നേരങ്ങൾ ഉടലിന്റെ അങ്ങാടി എന്നിവയെല്ലാം കടന്നിരിയ്ക്കുന്നു കടന്നുവരുന്തോറും മരിച്ചുകിടക്കുവാൻ  ഇഷ്ടപ്പെടുന്നവരായി കാണപ്പെട്ടു മനുഷ്യർ ജീവിച്ചിരിക്കുമ്പോൾ  അവർ നിരന്തരം  അപമാനിതരാവുന്നത് കണ്ടു കാൽവിരലുകളുടെ ആകൃതിയിൽ കാലുകൾക്കരികിൽ തുടർച്ചയായി എവിടെയും  ഒഴുകിവന്നു ശവങ്ങൾ കാലുകൾ കൊണ്ട് തട്ടിഒഴുക്കിമാറ്റി വിടുക മാത്രം ചെയ്തു ഇടയ്ക്കിടെ കൂടെ ഒഴുകി ഇതിനിടയിലെപ്പോഴോ കുത്തി തുറന്ന് ആരോ എടുത്തിരിയ്ക്കുന്നു ഒഴുക്കിന്റെ ലോക്കറിൽ സൂക്ഷിച്ചിട്ടുള്ള മാമ്പഴമധുരം മാമ്പഴമായിരുന്നു അന്തരീക്ഷത്തിലെ ലോക്കർ കുത്തിത്തുറന്ന...

തീവണ്ടി ചലനങ്ങളിൽ ഒരു ഉടൽ നിശ്ചലതയിൽ അതിന്റെ സ്റ്റേഷനും

അപകർഷതാ ബോധത്തിലേയ്ക്കുള്ള അവസാന തീവണ്ടിയും പുറപ്പെട്ടു കഴിഞ്ഞാൽ വിജനമാകുന്ന ഒരിടമാകുന്നു ഉടൽ വഴുക്കുന്ന സമയത്ത് ഉടൽ തീവണ്ടിയിലേയ്ക്കും റെയിൽവേ സ്റ്റേഷനിലേയ്ക്കും ഒരേസമയം വഴുതിയിറങ്ങുന്ന മഴ മഞ്ഞുകാലത്ത് റെയിൽവേസ്റ്റേഷനുകൾ ചില കാത്തുനിൽപ്പുകളുടെ കൂട്ടിവെച്ച ഐസുകട്ടകൾ  അതിൽ വന്നുനിൽക്കും തീവണ്ടികൾ  നിരത്തിവെയ്ക്കും മീനുകൾ ഓരോ മീനുകൾക്കും യാത്രക്കാരുടെ വരണ്ട മുഖം നനഞ്ഞ കണ്ണുകൾ ഓരോ തീവണ്ടിയും പുറപ്പെട്ടു പോയിക്കഴിഞ്ഞാൽ സ്റ്റേഷനെന്ന ഭാരം നെടുനീളത്തിൽ കോൺക്രീറ്റ് കട്ടകളിൽ പാളങ്ങൾക്ക് സമാന്തരമായി ഇറക്കിവെച്ച് യാന്ത്രികമായി കാണിക്കാവുന്ന നിറത്തിന്റെ സിഗ്നലിലേയ്ക്ക് വിരസത അഴിച്ചുവെച്ച് റെയിൽവേ സ്റ്റേഷൻ പതിയേ ഒരുടലാവുന്നു പോർട്ടർമാർ നിറമില്ലാത്ത തൂവലുകളിൽ പക്ഷികളും സ്റ്റേഷൻ ഓരോ മരണത്തിലും പങ്കെടുക്കുവാൻ പുറപ്പെട്ട ഒരാളായി വിജനതയിൽ തീവണ്ടികാത്തുനിൽക്കുന്നു ചിലപ്പോൾ ഒറ്റപ്പെട്ട ഒരാളായി മറ്റു ചിലപ്പോൾ കാത്തുനിൽപ്പുകളിൽ പണിഞ്ഞുവെച്ച ഒരു കൂട്ടം ആൾക്കാരുടെ നിശ്ചലതയായി പിന്നെ എപ്പോഴോ ആരും തിരിച്ചറിയാത്ത വിധം ഓരോരുത്തരായി ഒറ്റയ്ക്കും കൂട്ടംകൂടിയും പലപ്പോഴായി എങ്ങോട്ടെന്നില്ലാതെ പുറപ്പെട്ടുപോകുന...

മരണം എന്ന രൂപത്തിൽ പുരുഷൻ

അങ്ങനേയിരിക്കെ ജീവിച്ചിരിയ്ക്കുവാൻ ഒരു മുഖം വേണ്ടെന്നായി മുഖം ഇല്ലാതെ നഗ്നതയ്ക്കു സുതാര്യമായി ഉടലില്ലാതെ ജീവിച്ചിരുന്നവരെ ധൂർത്തന്മാരെന്ന് വിളിച്ചുതുടങ്ങീ ലോകം. മരിച്ചുപോയവരെ തിരിച്ചുവിളിക്കും വരെ ലോകം എന്തു വേണമെങ്കിലും വിളിച്ചോട്ടെ, എന്ന് മാത്രം കരുതി മരിച്ചുപോയവർക്കും വേണമല്ലോ  ഒരു കരുതൽ മരിച്ചുപോയതിന് പകരം. കവിത കൈമാറി വന്ന മനുഷ്യരെ ഇവിടെ ഉണ്ടായുള്ളു അത് കൊണ്ട് തന്നെ അവർക്ക് മുന്നിൽ കഥകൾ വിശ്വാസ്യയോഗ്യമല്ലാതായി മരിച്ചുപോയവരുടെ മരിച്ചുപോയശേഷമുള്ള വേശ്യയായി ആകാശം മരിച്ചുപോയവരെല്ലാം ആണുങ്ങളാണോ? ആണുങ്ങളെല്ലാം സ്ത്രീലമ്പടന്മാരാണോ ? സ്ത്രീകൾ മരിക്കാറില്ലേ മരിച്ചവരിൽ കുട്ടികളില്ലേ മറ്റു ജീവജാലങ്ങൾ മരിയ്ക്കാറില്ലേ സ്വാഭാവികമായി ഉണ്ടായി അനേകം സംശയങ്ങൾ. ശവക്കുഴി ഉടലുകളുടെ ആസക്തൻ മരിച്ചവരേക്കാൾ ആഭാസൻ വിഷയാസക്തൻ ഒരു കുഴിയിലും ഇനിയും അടക്കപ്പെടാത്ത തെമ്മാടി മരണത്തേക്കാൾ നിഷേധി ജീവിതത്തേക്കാൾ ധിക്കാരി. അവനാണാ സത്യം പറഞ്ഞത് മരിക്കുന്നവരെല്ലാം പുരുഷൻമാർ സ്ത്രീകൾക്ക് ഇല്ലാ മരണം സ്ത്രീകൾക്ക് വിധിച്ചിട്ടില്ലാ മരണം അവർ മറ്റു സ്ത്രീകളെ പ്രസവിച്ച് അവരിലൂടെ ജീവിക്കുന്നു. മരിയ്ക്കുമ്പോൾ മരിയ്ക്കുവാൻ വ...

ചതുരത്തിലാവിഷ്ക്കരിയ്ക്കുന്നു കുട്ടി ഒഴുക്ക്

ജലത്തിൽ ചതുരങ്ങൾ മാത്രം ഒഴുകിപ്പോയ ഒരു കുട്ടിയുണ്ടായിരുന്നു ആ കുട്ടിയ്ക്ക് പുഴയിട്ട  ഒരു നീണ്ടപേരുണ്ടായിരുന്നു ഞാനാ കുട്ടിയല്ല ഞാനാ പേരല്ല ഞാനാചതുരമല്ല എനിയ്ക്കാ ഒഴുക്കില്ല ഞാനാ പുഴമാത്രമാകുന്നു ഒഴുകിപ്പോകും മുമ്പ് ചതുരം  എത്രയെത്ര വീടുകളിലെ എത്രയെത്രപേർ നോക്കിനിന്ന ജനൽ എത്രയെത്ര ഉടഞ്ഞ ചുടുമൺകട്ടകൾ കെട്ടിപ്പൊക്കിയ എത്രയെത്ര മുറിയാകൃതികൾ എത്രയെത്ര പൊങ്ങി ഉയർന്നുപോം നിലകൾ എത്രയെത്രവീടാകൃതികൾ എത്രയെത്ര നോട്ടത്തിൻ ചുറ്റളവ് അതേസമയം കുട്ടിയ്ക്കിട്ട പേര്  ആകൃതി നഷ്ടപ്പെട്ട് ഒഴുക്കിൽ തട്ടി പുഴയിൽ തട്ടി പാറക്കെട്ടുകളിൽ തട്ടി ഇരുട്ടിൽ തട്ടി പകലിൽ തട്ടി സൂര്യനിൽ തട്ടി  ആകാശത്തിൽ തട്ടി ആയുസ്സിൽ തട്ടി ആത്മാവിൽ തട്ടി ആവിഷ്കാരങ്ങളിൽ തട്ടി വിരലുകളിൽ തട്ടി നിറങ്ങളിൽ തട്ടി പിയാനോ കട്ടകളിൽ തട്ടി പാട്ടിൽ തട്ടി കറുപ്പിൽ തട്ടി  വെളുപ്പിൽ തട്ടി മനസ്സിൽ തട്ടി മഴയിൽ തട്ടി മേഘകൂട്ടങ്ങളിൽ തട്ടി തോർന്ന മഴകളിൽ തട്ടി നിന്നിൽ തട്ടി  നിൻ്റെ വരികളിൽ തട്ടി നിൻ്റെ ഘടികാരത്തിൽ തട്ടി നിൻ്റെ ഭ്രാന്തിൽ തട്ടി നിൻ്റെ പ്രണയത്തിൽ തട്ടി വെയിലിലും നിലാവിലും തട്ടി ഇലയിൽ തട്ടി മരത്തിൽ തട്ടി വേരിൽ തട്ടി ...

കിളി എന്ന നിയമനത്തിൻ്റെ ഉത്തരവ്

പറക്കുന്ന നിശ്ചലതയുടെ  ആത്മീയതയുടെ ലമ്പോറട്ടറിയാകുന്നു കിളികൾ അവ ഓരോ നിമിഷവും  പറന്നുകൊണ്ടിരിയ്ക്കുന്ന  ആകാശം മുറിച്ചെടുത്ത്  മരക്കൊമ്പിൽ ചെന്നിരുന്ന്  വിശദമായി പരിശോധനയ്ക്ക് വിധേയമാക്കുന്നു ഏതെങ്കിലും ആകാശം  പരിശോധനയിൽ വ്യാജമാണെന്ന് തെളിഞ്ഞാൽ കാറ്റിനെ നിശ്ചലമാക്കി നിറത്തിലെ നീല പിൻവലിച്ച് മറ്റു കിളികളെ ചുറ്റും നിർത്തി നിർബന്ധിച്ച് ആകാശത്തിനെ  നിലത്തിറക്കുന്നു. അറിയാതെ പോലും മറ്റൊരു കിളിയും  ഇലയും പൂവും കാടും ഉപയോഗിക്കാത്ത വിധം തടാകത്തിലോ കടലിലോ അല്ലെങ്കിൽ നിൻ്റെ കണ്ണിലോ  എൻ്റെ ഉടലിൻ്റെ നിശ്ചലതയിലോ ആരുടെയെങ്കിലും എഴുത്തിലോ അനന്തമായി ആഴത്തിൽ കുഴിച്ചിടുന്നു. ആഴത്തിൽ കിടന്നുകിടന്നു അടുത്ത ജന്മം നിന്നെ  കിളിയായി നിയമിയ്ക്കുന്ന കത്തിൽ ആകാശം ഈ ജന്മം ഇടാൻ മറന്ന ഒപ്പാവണം  ഞാൻ.

ജലമാകാനുള്ള തുള്ളിയുടെ ശ്രമങ്ങൾ

ജലമാകാനുള്ള ഏറ്റവും കടുത്ത പരീക്ഷണം മീനിൽ നിന്നായിരുന്നു തുടക്കം ഇടയ്ക്ക് എപ്പോഴോ പാറയായി അപ്പോഴൊക്കെ മനുഷ്യനായിരുന്നു എന്നത്  സമർത്ഥമായി  അതിൽ തന്നെ കൊത്തിയ ശിൽപ്പത്തിൽ ഒളിപ്പിയ്ക്കുവാൻ ശ്രമിച്ചു. കടന്നുപോയി വേരുകളിലൂടെ ജലമാകാൻ പരിശീലിയ്ക്കുന്ന മനുഷ്യൻ പല ദിവസങ്ങളിൽ സൂര്യനാവണം ആയി വേനലാവണം ആയി വെയിലാവണം ആയി അതും തണലിന്റെ തരിയറിയാതെ മരുഭൂമി കടക്കും വിധം ഒട്ടകത്തിന്റെ ഭാവഹാവാദികൾ ചവച്ച് വരണ്ടനിറം പുതച്ച് പലദിവസങ്ങളിലായി ആകാശം അതിലുമെത്രയോ ദിനം മഴ പലതവണ പുഴ ഒരുവട്ടം അതിൽ  തോണി നിഷേധിക്കപ്പെട്ട കടവ് പലവട്ടം ഒഴുക്കിനപ്പുറം ഒരുവട്ടം ഉടലിനിപ്പുറം മലിനമായി പലവട്ടം അനേകം ദിനങ്ങൾ ഉപ്പായി ഉപ്പന്റെ കണ്ണായി അവന്റെ കണ്ണിലെ കരടായി അവന്റെ പെണ്ണായി മൃഗമായി പുതിയ മഴയായി  അതിന്റെ തോർച്ചയുടെ മറവിയായി അരയോളം പെയ്തു. അരയ്ക്ക് താഴേയ്ക്ക് തോർന്നു. പലതവണയായി അറയ്ക്കുന്ന മാലിന്യങ്ങൾ  ജീവിച്ചിരുന്ന പലതിന്റേയും ശവമായി. ഉറപ്പായിരുന്നു ജലമാകുന്നതിനോടടുത്താവണം ഞാൻ അവളാവുക. കടന്നുപോയി അവളിലൂടെ പലതവണ അവളുടെ ഉടലിന്റെ അളവുപാത്രം ഇപ്പോൾ അവളിലാണ് ഞാൻ അവൾ, എന്റെ ചുറ്റളവുള്ള ജലം ചരിച്ചു കഴിഞ്ഞാൽ തുള...

നാടകവണ്ടി

ശലഭങ്ങളുടെ നാടകവണ്ടിയാകുന്നു ആകാശം ആകാശമില്ലാത്തപ്പോൾ അവരുടെ വാടകവണ്ടിയായി ഓടുവാൻ പറക്കുമ്പോൾ  അവരെന്നേ വിളിയ്ക്കുന്നു ശലഭങ്ങൾ പെയ്യുന്നമഴയെ  മറികടന്നെത്തിയ തോർന്നമഴ ആമ്പൽത്തുമ്പിയേ  ചുംബിയ്ക്കും വിധം ജലത്തോടുചേർത്തുനിന്നേ  ഓർത്തുകിടക്കുകയായിരുന്നു ഞാൻ അതിനിടയിൽ ആകാശത്തിന്റെ ചമയങ്ങളിട്ട് വണ്ടിയുടെ വേഷം കെട്ടി ജനുവരിയുടെ തെരുവിലൂടെ അവർക്ക് വേണ്ടി ഞാനോടിത്തുടങ്ങുന്നു അതിനിടയിലെപ്പോഴോ മനോഹരമായി വൈകിയ ഒന്നരമണിക്കൂറിനെ  ചന്ദ്രനെന്ന് വിളിക്കുവാൻ  അവരോടാവശ്യപ്പെടുകയായിരുന്നു ഞാൻ.

ഭയത്തിന്റെ ഷോക്കേയ്സ്

രാത്രികൾ ആടുകളാവുകയും മേയുവാനവ ഇരുട്ടിന്റെ പുൽമേടുകളിലേയ്ക്ക് ഇറങ്ങുകയും ചെയ്യുമ്പോൾ മറ്റൊരാളായിരുന്നു  ഞാൻ അപ്പോൾ, ഞാനറിയാതെ സംശയത്തിന്റെ രോമം വളർത്തി ചെമ്മരിയാടുകളെ അനുകരിയ്ക്കുക മാത്രം ചെയ്തു ഇറങ്ങിയോ എന്ന വാക്ക്  ബുദ്ധനെ നീട്ടിയിട്ടിരുന്നു ഒരു വശത്തെ കാത് കേൾക്കാൻ മാത്രം ഉപയോഗിച്ചു അത് മറുവശത്ത് അറ്റം കുത്തിക്കെടുത്തിയ പാട്ട് പാതികേട്ട് തിരുകി വെറുതേ വെച്ചിരുന്നു  തെമ്മാടിക്കാത് അപ്പോഴൊക്കെ ഞാനില്ലാത്ത പോലെ നിലാവ് വിരിച്ചു  ആസനങ്ങൾ ചെയ്തു  എന്റേതല്ലാത്ത കാതുകൾ ശവമടക്ക് കഴിഞ്ഞ കവിതയുടെ കുഴിമാടത്തിനരികിൽ മടുപ്പ് എന്ന് പേരുള്ള വാക്കിന്റെ വളർത്തുനായ. പേരില്ലാത്തപ്പോൾ ഞാനായിരുന്നു നായ അപ്പോൾ വാലാട്ടി എന്റെ അടുത്തുകിടന്നു വാക്ക് നായ എടുത്തിട്ടിരുന്നു എന്റെ  പേര് അപ്പോഴെല്ലാം ഞാനെടുത്തിടുമായിരുന്നു നായ ഉപയോഗിക്കാത്ത വാക്കിന്റെ ശവക്കുഴികൾ മണൽത്തരികളിൽ നിലാവിന്റെ കാലടികൾ മൺതരികൾ ഞെരിഞ്ഞമരുന്ന സ്വരം ലാവല നിലാവല്ലാത്തതിനെയൊക്കെ  സംശയിച്ചുതുടങ്ങിയിരുന്നു പഴക്കം കൊണ്ട്  ചന്ദ്രനല്ലാതെയായ ചന്ദ്രൻ ഞാനിപ്പോൾ മറ്റൊരു വീടിന്റെ സ്വീകരണ മുറി അതിൽ ചുവർ നഷ്ടപ്പെട്ട ...

ചാറ്റൽ നടത്തം

സഞ്ചരിയ്ക്കുകയായിരുന്നു സഞ്ചാരത്തിന്റെ വ്യാകരണം വന്ന് വാക്യം പരിശോധിച്ചു വാചകം ശരിവെച്ചു. നിശ്ചലമായി നിൽക്കുന്ന മരത്തിനെ കണ്ടു ഇലയുടെ ആകൃതിയിൽ നിശ്ചലത നിർത്തി സഞ്ചാരത്തിന് പുറത്തിറങ്ങി മരത്തിന്റെ നിശ്ചലതയെ ബഹുമാനിക്കണമെന്ന് തോന്നി കൂടെ പറന്നു ബഹുമാനത്തിന്റെ ചിറകുള്ള ശലഭം അതിന് നിശ്ചലതയുടെ നിറമുണ്ടായി വന്നു മുറിക്കപ്പെട്ടതിന് ശേഷവും സ്ഥലവും കാലവും  ചേർന്ന് മരത്തിന്റെ പ്രതിമ മരം നിന്നിടത്ത് നിലനിർത്തുന്നുണ്ടെന്ന് തോന്നി. സ്വയം തോന്നലിന്റെ പ്രതിമയാവുകയായിരുന്നു പന്നൽച്ചെടിയുടെ പച്ചയില ചേർന്ന പൗരാണികമായ തണൽ പോലെ ഉപമയുടെ പ്രതിമ നിന്നിടത്തുനിന്നു ചലിച്ചു സമാധിയായതിന് ശേഷം എന്ന് പൂമ്പാറ്റകളാൽ തിരുത്തപ്പെട്ട ഇപ്പോൾ സഞ്ചാരികളുടെ വഴികാട്ടിയായി ജോലി ചെയ്യുന്ന ശലഭം പൂർത്തിയാകാത്ത വാചകത്തിൽ വന്നിരുന്നു. വഴിയിൽ മരണം ഉപേക്ഷിക്കും വിധം ചുറ്റും കൂടിയ കാഴ്ച്ചകളുണ്ടായി അതിന് അടിമയുമായി പിന്നെ നടന്നു മരം മുറിച്ചവർക്കുള്ള തണൽ മരം മുറിയ്ക്കാത്തവർക്കുള്ള തണൽ എന്ന് മുറിച്ച മരത്തിന്റെ രണ്ടായി പിളർന്ന ഒരു ചില്ലയുണ്ടായി. അത് കാഴ്ച്ചകൾക്ക് ശേഷം പ്രതിമകൾക്ക് വിധേയമായി മ...

ശലഭദലങ്ങളുള്ള ചന്ദ്രൻ

ഒരിക്കൽ നമ്മൾ ഒരു കുടയുടെ ഇരുവശത്തൊഴുകിയിരുന്ന ഉടലുകൾ മഴ വകഞ്ഞുനോക്കിയിരുന്നത് ഇപ്പോൾ ഞാൻ ഏറ്റവും അവസാനം കെട്ട തീ സിഗററ്റ് പോലെ എനിയ്ക്ക് മുമ്പ്  അവസാനത്തിന്റെ ഫിൽറ്റർ എനിയ്ക്കു മുകളിലൂടെ നടക്കുന്നു കനലിൽ  ചാരം കെടുന്ന ഒച്ച നിന്റെ വിരലുകൾ  വെളിച്ചത്തിന്റെ മണമുള്ള കൊളുന്ത് ഞാനത് നുളളിവെയ്ക്കുന്നു ഞാൻ കഴിഞ്ഞ ജന്മത്തിലെ കവിതയെഴുതിയ കടലാസും ഈ ജന്മം കവിത കാണാത്ത ഭാഷയും നി ഉടലിന്റെ താളുകളുള്ള പുസ്തകം വിരൽ തൊട്ടു എന്നോ ഏതോ ലിപി മറിച്ചത് നീ കാറ്റിന്റെ ഇതള് ഞാൻ ഇലകളുടെ കിറുക്കുള്ള നിലനിൽപ്പിന്റെ ഭ്രാന്തുള്ള മരം എനിയ്ക്ക് കടപുഴകലിന്റെ ചിരി നിനക്ക് നിന്റെ വിരലിൽ നിന്നും കവിതയിലേയ്ക്ക് പടരുന്ന അണയുന്ന തീയുടെ സൗമ്യത പടരുന്ന തീയ്ക്ക് മുകളിൽ നിലവിലില്ലാത്ത ഞാൻ പതിവില്ലാതെ താഴെ ശലഭദലങ്ങളുള്ള ചന്ദ്രൻ.

പേറ്റൻറ്

പ്രാർത്ഥനയിൽ പോലും അതുണ്ടായിരുന്നില്ല. ദൈവവും അയാളും അവളും കൂടി ചീട്ടുകളിയ്ക്കാനിരുന്ന ഒരു സായാഹ്നത്തിൽ ദൈവമാണത് പറഞ്ഞത് പേറ്റന്റുകളുടെ രാജ്യം നിലവിൽ വരും മ...

ചുംബിയ്ക്കുമ്പോൾ ചുണ്ടുകളുടെ സംശയങ്ങൾ തബല വായിക്കുന്നു

നടക്കുന്തോറും എന്റെ ഉടലിൽ തലമുറകളുടെ അലിഞ്ഞ ഗോത്രം കലർന്നിരിയ്ക്കുന്നു കടന്നുപോകുന്തോറും സ്വയം കറുക്കുന്ന വെയിൽ ഉരഗങ്ങളുടെ അരക്കെട്ടിനെ തൊടാൻ വിരലുകൾ പുറപ്...

പവിഴമല്ലി വിചാരങ്ങൾ

നിറയെ പൂത്ത് കൊഴിഞ്ഞുവീഴാറായ പവിഴമല്ലിയെ കാറ്റ് സമീപിയ്ക്കും വിധം ഞാൻ നിന്നെ സമീപിയ്ക്കുന്നു. നിനക്ക് ഞെട്ടുള്ള കാറ്റിന്റെ വെള്ളനിറം അതേ കാറ്റിൽ പവിഴമല്ലിച്...

മൂന്നാമത്തെ മകൻ രാമൻ

തീപിടിച്ചു പടരല്ലേ വിരലുകളാണെന്ന് പറഞ്ഞു മനസ്സിലാക്കി ഉടലിനെ കവിതയായില്ലേ എന്നു തിരിച്ചുചോദിച്ചു കുഴച്ചു തിരിച്ചുവെച്ചു വിരലുകൾ. മണ്ണിൽ കൊഴിഞ്ഞു കിടന്നു കണ...

ചന്ദനമണമുള്ള ഏകാന്തത

ഏകാന്തത എന്ന ചന്ദനമരം അതിന്റെ തണുപ്പുള്ള തണൽ വേരിന്റെ ഉടലരച്ചിടുന്നു.. ആകാശവും പകുത്തു മണത്തിന്റെ പക്ഷിമടിയിൽ കിടക്കുന്നു. നിന്നിലേയ്ക്കുള്ള നിശ്ശബ്ദതയുടെ കാ...

ഇരുട്ടിൽ സൂര്യന്റെ അനക്കം

വെളുക്കുമ്പോൾ സൂര്യകാന്തിപ്പൂവിലേയ്ക്കുള്ള പാലം കടക്കുന്ന സൂര്യൻ സൂര്യനേയും ഉദയത്തേയും ഒരുമിച്ച് പാലത്തിൽ കയറ്റാൻ കഴിയില്ലെന്ന് അടക്കം പറഞ്ഞൊഴിഞ്ഞു കിഴക്ക് താഴേയ്ക്ക് കാതിന്റെ കൊത്തുപണിചെയ്ത് കാതിലേയ്ക്ക് തിരിഞ്ഞുകഴിഞ്ഞു കിഴക്ക് മെല്ലെ മെല്ലെ ദിക്കിന്റെ കാതാവുന്നു കിഴക്ക് പക്ഷി കൊണ്ടുവന്നു മഷി കഥ പറഞ്ഞ പക്ഷിയ്ക്ക് കൊണ്ടുവരാൻ കഴിയാത്ത മഷിയുണ്ടോ കിഴക്കൊന്നു ചരിഞ്ഞു മഴ ഒഴിഞ്ഞുനിന്നു ആകാശം മഷിക്കുപ്പിയായി തൂവലിൽ മുക്കി പകലെന്നെഴുതി പക്ഷി. സൂര്യനൊരു പക്ഷിയായി മരത്തിൽ ചെന്നിരുന്നു ഇല കൊത്തിയിട്ടു പകലാക്കി പാതിയിലേയ്ക്കിറങ്ങി പകലിലേയ്ക്കിഴഞ്ഞു കയറി തീയതിയിലെ ഉറുമ്പ് മുറ്റത്ത്  ചിക്കിയിട്ട ഭാഷ കൊത്തു കൊണ്ട് കോഴികളും നോക്ക് കൊണ്ട് കാക്കകളും വന്ന് കൊത്തി ചാക്കിൽ വാരിക്കെട്ടി വെച്ചു വാക്കുകൾ ചുവരിൽ അനുസരണ എന്നെഴുതി കറുത്ത ബോർഡുണ്ടായി കവിത പകച്ചു. ഒമ്പതുമണിയുടെ വെയിലെന്തു ചെയ്തു എന്ന് പത്തുമണി മാത്രം ചോദിച്ചു. 2 മണികളിൽ മറുപടി കൊടുത്തു ഘടികാരം. ഉദയം ഇറത്തു പുറത്തുവെച്ചു സൂര്യൻ വെളിച്ചത്തിന്റെ കേസരം പുറത്തേയ്ക്കിട്ടു അകത്തേയ്ക്ക് ഉദിച്ചു സൂര്യൻ വ...

എന്നിട്ടോ?

അയാൾക്കുറങ്ങുവാൻ പതിവായി എന്റെ കണ്ണുകൾ വാങ്ങിക്കൊണ്ട് പോകുന്ന ഒരാൾ ഞാനെഴുതുവാൻ പോകുന്ന കവിതയിലെ ആദ്യവരികൾ അയാൾ ഉറങ്ങുന്നതിന് മുമ്പ് പറയാൻ പോകുന്ന കഥയിൽ ആദ്യ...

നിശ്ശബ്ദതയുടെ പ്രതിഷ്ഠകൾ

ഉണ്ടാകേണ്ടതുണ്ട് നിശ്ശബ്ദതയ്ക്ക് തുടർച്ചകൾ അഥവാ തുടർച്ചയില്ലാത്തത് നിശ്ശബ്ദതയാകുന്നില്ല അഥവാ ആയാൽതന്നെ അത് തുളുമ്പുന്നു പാതിയിലേയ്ക്ക് പൂർണ്ണതയുടെ പരാതി...

തൂക്കണാം കുരുവിശിവൻ

നാരുകളുടെ സൂര്യൻ ശിവനെ ഒരു കിളിയാക്കുന്നു തൂക്കിയിട്ട നൃത്തം ഒരു കുരുവിക്കൂട് തൂക്കണാം കിളിക്കൂട്ടിൽ നിശ്ചലത ഒരു പറന്നുപറ്റുന്ന പക്ഷി കൂട്ടിനുള്ളിലെ ഇരുട്ട...