Skip to main content

ഇരുട്ടിൽ സൂര്യന്റെ അനക്കം

വെളുക്കുമ്പോൾ
സൂര്യകാന്തിപ്പൂവിലേയ്ക്കുള്ള
പാലം കടക്കുന്ന
സൂര്യൻ

സൂര്യനേയും ഉദയത്തേയും
ഒരുമിച്ച് പാലത്തിൽ കയറ്റാൻ കഴിയില്ലെന്ന്
അടക്കം പറഞ്ഞൊഴിഞ്ഞു
കിഴക്ക്

താഴേയ്ക്ക്
കാതിന്റെ കൊത്തുപണിചെയ്ത്
കാതിലേയ്ക്ക്
തിരിഞ്ഞുകഴിഞ്ഞു കിഴക്ക്

മെല്ലെ മെല്ലെ
ദിക്കിന്റെ കാതാവുന്നു കിഴക്ക്

പക്ഷി കൊണ്ടുവന്നു മഷി
കഥ പറഞ്ഞ പക്ഷിയ്ക്ക് കൊണ്ടുവരാൻ കഴിയാത്ത മഷിയുണ്ടോ

കിഴക്കൊന്നു ചരിഞ്ഞു
മഴ ഒഴിഞ്ഞുനിന്നു
ആകാശം മഷിക്കുപ്പിയായി

തൂവലിൽ മുക്കി പകലെന്നെഴുതി
പക്ഷി.

സൂര്യനൊരു പക്ഷിയായി
മരത്തിൽ ചെന്നിരുന്നു
ഇല കൊത്തിയിട്ടു പകലാക്കി
പാതിയിലേയ്ക്കിറങ്ങി
പകലിലേയ്ക്കിഴഞ്ഞു കയറി
തീയതിയിലെ ഉറുമ്പ്

മുറ്റത്ത്  ചിക്കിയിട്ട ഭാഷ
കൊത്തു കൊണ്ട് കോഴികളും
നോക്ക് കൊണ്ട് കാക്കകളും
വന്ന് കൊത്തി
ചാക്കിൽ വാരിക്കെട്ടി വെച്ചു
വാക്കുകൾ

ചുവരിൽ അനുസരണ
എന്നെഴുതി
കറുത്ത ബോർഡുണ്ടായി

കവിത പകച്ചു.
ഒമ്പതുമണിയുടെ വെയിലെന്തു ചെയ്തു
എന്ന് പത്തുമണി മാത്രം
ചോദിച്ചു.

2

മണികളിൽ
മറുപടി കൊടുത്തു
ഘടികാരം.

ഉദയം ഇറത്തു
പുറത്തുവെച്ചു സൂര്യൻ
വെളിച്ചത്തിന്റെ കേസരം
പുറത്തേയ്ക്കിട്ടു
അകത്തേയ്ക്ക് ഉദിച്ചു
സൂര്യൻ

വെളിച്ചത്തിന്റെ പൂവുണ്ടായി

പകലിൽ പറ്റിപ്പിടിച്ചു
പുറമേ വെളിച്ചത്തിന്റെ പാറ്റയായി
സൂര്യൻ

അരയിഞ്ചു കനത്തിൽ പകൽ

ഒച്ചയുണ്ടാക്കാൻ മാത്രം
പാകത്തിന് വെയിൽ ചേർത്ത്
പത്തുമണിപ്പൂവിന്റെ പാലം
കടന്നു
സൂര്യൻ

3
സൂര്യനും പൂവും ഒന്ന് കുലുങ്ങി

മുറ്റത്ത്
തുളസിയില പോലെ
കാറ്റത്ത് ശൂന്യതയ്ക്ക് കതിരുണ്ടായി

ഉപമകൾ തരിശ്ശിട്ടു സൂര്യൻ

ശരീരം കഴിഞ്ഞ്
നിഴൽ
വീണ്ടും കറുത്തിരുണ്ടു

ഉച്ചകഴിഞ്ഞു സൂര്യൻ
വീണ്ടും കിളിയായി

തൂവൽ വിരുത്തു
കൊക്ക് വിതറി തൂവൽ വിടർത്തി
ചിറകുകളിൽ

മരത്തിന് ചോട്ടിൽ
വേരിന് മുകളിൽ
സൂര്യന് കളഞ്ഞുകിട്ടി രണ്ടുനാളെകൾ 
ഒന്ന് നാളത്തേയ്ക്കെടുത്തു
മറ്റൊന്ന് മറ്റന്നാളത്തേയ്ക്ക്
അളന്നു മാറ്റി സൂര്യൻ

അനുവാദങ്ങളിലേയ്ക്ക്
സൂര്യൻ ഏഴായിരം ചുവപ്പിന്റെ നിഘണ്ടു

ഇരുണ്ട്
ഇറുത്ത്
എനിയ്ക്ക് ഇന്നലെയുടെ മണം
നേരം ഇരുട്ടുന്നു

നിഴൽ ഇറുത്തു
ഇരുട്ടിൽ
മാലകെട്ടാനിരുന്നു
സൂര്യൻ.

കിടക്ക തെറുത്ത്
ഉറക്കത്തിന്റെ
തിരിയിടുന്നു
ഇരുട്ടിൽ സൂര്യന്റെ അനക്കം.

Comments

  1. കിഴക്കൊന്നു ചരിഞ്ഞു
    മഴ ഒഴിഞ്ഞുനിന്നു
    ആകാശം മഷിക്കുപ്പിയായി

    തൂവലിൽ മുക്കി പകലെന്നെഴുതി
    പക്ഷി.

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വാക്ക് ഒരന്തിമൊട്ട്

ചെമ്പരത്തിപ്പൊത്തിൽ ചുവപ്പും അതിൻ്റെ അന്തിയും പിന്നെയും അതിൻ്റെ  ചോപ്പിൻ്റെപൊത്തിൽ ബാക്കിവരും  ഒരന്തിമൊട്ട് മറ്റൊരു പകലിൻ്റെ ഇല വൈകുന്നേരം സമോവറിൻ്റെ കൊടിയുള്ള ഒരു രാജ്യമാവും ചായ ഹമ്മിങ്ങിൻ്റെ ഹാങ്ങോവറുള്ള  ഒരു പാട്ടിൻ്റെ ചുവട്ടിലിരിക്കുന്നു കാതിൽ തലേന്നത്തെ ഇരുട്ട് അതും നീലനിറമുള്ളത് കേൾക്കാൻ ഇരുട്ടും മുമ്പുള്ള പാട്ടും ഒരു ഇലത്തുമ്പിൽ വന്നിരുന്ന് തുളുമ്പും ഭാഷ അത് മഞ്ഞുതുള്ളിയാണെന്ന്  പറഞ്ഞ് മനസ്സിലാക്കുവാനുള്ള എൻ്റെ ശ്രമം ഒരു കവിതയായി പോകുമോ എന്ന് ഭയക്കുന്ന ഞാൻ തുളുമ്പുമ്പോൾ എൻ്റെ ഭയം  കൂടുതൽ മനോഹരം അത് അത്രയും സ്വാഭാവികം പക്ഷേ ഒരു മഞ്ഞുതുളളിയോട് പോലും  പറഞ്ഞു മനസ്സിലാക്കികൊടുക്കുവാനുള്ള കഴിവ് എൻ്റെ കവിതക്കില്ല അത്യന്തം മനുഷ്യത്തം എൻ്റെ തുളുമ്പലിൽ ഈണങ്ങളുടെ തുള്ളികൾ കടക്കും പാട്ട് ഹാർമോണിയം പാട്ടിൻ്റെ സമോവർ നടക്കുന്നവരുടെ കൊടികളാണ് കാലടികൾ പാടുകളിൽ കാതുകൾ ചേർത്ത് വെച്ചുനോക്കു അത് പാറുന്നുണ്ട് ഭാഷയുടെ മജ്ജയുള്ള  ഒരെല്ലാകും വാക്ക് ഒരു മജ്ജയല്ല മൗനം പാറുന്നുണ്ട് കാതുകളും കാതുകൾ കൊടികളല്ല ഒരു ലാളനയ്ക്കും  ഉടൽ വിട്ടുകൊടുക്കാത്ത  പൂച്ചകളാണ് കാതുകൾ എന്ന് ഞാൻ പാട്ടുകളോട് അടക്കം പറയുന്നു കാതി