തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക് കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി മുള്ള് പോലും ഇല്ലാത്ത തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...
"മറ്റുള്ളവനേ അറിയും മുന്നേ സ്വയമറിയണം ..
ReplyDeleteനാം എന്ത് , എന്നതിന്റെ തേടലാകും -
മറ്റുള്ളവര്‍ നമ്മൊട് എന്ത് എന്നതിന്റെ ഉത്തരവും "
അർത്ഥങ്ങൾ വിശാലമാണ്, ലോകം ഇപ്പോൾ ചെരുതായികൊണ്ടിരിക്കുന്ന ഈ കാലത്ത് മനസ്സ്കൂടി അതിനനുസരിച്ച് വലുതായാൽ ആ ചെറിയ ലോകത്തെ നമുക്ക് മാറ്റിയെടുക്കാം "ജീവിക്കാൻ കുറെ കൂടി സുന്ദരമായ ഭൂമി" ആയി
Deleteതാരതമ്യം
ReplyDeleteബ്ലോഗ്ഗിൽ എങ്കിലും ഒരു പാട് ബ്ലോഗ്ഗർ മാരുടെ മാഷും വഴികാട്ടിയും വായനക്കാരനും വിധി കര്‍ത്താവും അജിത് ഭായ് തന്നെയാണ് നിസ്തുലം തന്നെയാണ് ഈ പ്രവര്‍ത്തി.. ഒരു പാട് ഒരു പാട് ബ്ലോഗ്ഗിനു പിന്നിലെ ഊര്‍ജവും ഈ ചെറു വാക്കിൽ പകരുന്ന വെളിച്ചം തന്നെ യാണ് ഒരു പാട് നന്ദിയും സ്നേഹവും..
Delete