Skip to main content

ഒരു തോന്നൽ

നല്ല പെണ്ണും മതവും ഒരുപോലാ,
സ്നേഹിച്ചാൽ രണ്ടും കൊണ്ടേ പോകൂ!!! 

Comments

  1. അതു കലക്കി ..
    സത്യം തന്നെ ..
    "പെണ്ണും മതവും ലഹരിയുമാണ്"
    രുചി പിടിച്ച് പൊയാല്‍ പുറം തള്ളാന്‍
    ഒരുപാട് കഷ്ടപെടേണ്ടി വരുന്നത് ..
    അവസ്സാനം അതില്‍ തന്നെ ഒടുങ്ങും
    പുറം കാഴ്ചകള്‍ കൊണ്ട് നമ്മേ
    അതിലേക്ക് അടുപ്പിക്കുന്ന ഒന്ന് തന്നെ രണ്ടും ..!
    " എന്നാലൊ രണ്ടിലും നന്മയുടെ വശങ്ങളും കുടി കൊള്ളുന്നു "
    അമ്മയേ പൊലെ ..!

    ReplyDelete
    Replies
    1. അവിടെയും എന്റെ ചില തോന്നലുകൾ പറയട്ടെ, സ്ത്രീ അമ്മ എന്നാ നിലയിലും, മകൾ എന്നാ നിലയിലും സഹോദരി അങ്ങിനെ പല റോളുകളിൽ തിളങ്ങുമ്പോൾ ഭാര്യ എന്നാ റോൾ മാത്രമേ പലപ്പോഴും മോശ മായി എന്ന് അനുഭവസ്ഥർ ചിലര് പറയാറുള്ളു അതും ഭാര്യ വിജയിക്കുമ്പോഴും കാണുന്ന theatre ന്റെ കുഴപ്പം കൊണ്ടാവാം A / C വർക്ക്‌ ചെയ്യാത്തത് കൊണ്ടോ DTS സംവിധാനത്തിന്റെ കുഴപ്പമോ എന്തോ ആയികൊട്ടെ പക്ഷെ പുരുഷൻ മകൻ എന്നാ റോളിൽ തുടങ്ങി അച്ഛനായാലും ഭാര്താവയാലും പരാജയപെടുന്നു ചിലപ്പോള കയ്യടി കിട്ടുന്നത് ഒരു സുഹൃത്തിന്റെ റോളിലോ, ഗസ്റ്റ് റോളിൽ വരുന്ന കാമുകന്റെ വേഷത്തിനു മാത്രം അല്ലെ? തോന്നലാവാം
      നന്ദി റെനി റോളുകൾ ഇനിയും മികച്ചതാക്കാം നമുക്ക് !

      Delete
    2. ഭാര്യ എന്ന റോളില്‍ അവള്‍ പരാജയപെട്ട് പൊകുന്നതല്ല ..
      ഭര്‍ത്താവെന്നതില്‍ അവനും ...
      അമ്മയും മകളും പെങ്ങളും / അച്ഛന്‍ മകന്‍ സഹോദരന്‍
      നമ്മളില്‍ നിന്നും അധികം കാംഷിക്കാറില്ല ..
      അതിലുപരി ഭാര്യ എന്നത് മറു പാതിയാണ് , അവള്‍ക്ക് അവളുടെതായ
      ചിന്തകളും ആഗ്രഹങ്ങളും കാണും , അതു പ്രയോഗത്തില്‍ വരുത്താന്‍
      ഭര്‍ത്താവെന്നോരു ധ്രുവം മാത്രവും . അവളുടെ ആവശ്യങ്ങളും പരിഗണന
      അര്‍ഹിക്കുവാന്‍ കാട്ടി കൂട്ടുന്നതും നമ്മേ താഴേക്ക് കൂട്ടി കൊണ്ട് പൊകുന്നുണ്ടാവാം .
      എല്ലാ അമ്മമാരും , അച്ഛന്മാരും , മകന്മാരും , മകളുമാരും , ഭാര്യമാരും നന്നല്ല ..
      എല്ലാത്തിലും നന്മയുടെ പ്രതിരൂപമുണ്ട് , അതിലൂടെ നമ്മുക്കൊന്നു സഞ്ചരിക്കാം
      ശരിയായാല്‍ കൊള്ളാം അല്ലെങ്കില്‍ തള്ളാം :) ശ്രമിക്കാം അല്ലേ ?

      Delete
    3. 101% ശരിയാണ്! പ്രമയം വോട്ടിനിട്ട് ഏകകണ്ഠം ആയി പാസ്സാക്കിയിരിക്കുന്നു, (ഒരു രഹസ്യം പറയാം എന്റെ പാചകം വളരെ മോശമാണ് റിനി, പട്ടിണി കിടക്കാൻ വയ്യ)

      Delete
    4. ഹഹഹ .. പേടിക്കണ്ട കേട്ടൊ ..
      അമ്മയില്‍ നിന്നും എനിക്കത് നന്നായി പകര്‍ന്ന് കിട്ടിയിട്ടുണ്ട്
      ന്റെ കൂട പിറപ്പ് പട്ടിണി കിടക്കില്ല .. ന്റെ ഉറപ്പ് ..

      Delete
    5. സന്തോഷാശ്രു കൊണ്ട് ഞാൻ സ്നേഹത്തിന്റെ വിശപ്പ്‌ തുടച്ചു മാറ്റുന്നു..
      സ്നേഹം ഉടപ്പിറപ്പേ നിറഞ്ഞ വയറിനോടൊപ്പം ഒഴിഞ്ഞ ഹൃദയവും നിറച്ചതിനു അമ്മയെയും മോനെയും ഞാൻ തിരിച്ചറിയുന്നു..

      Delete
  2. Replies
    1. അജിത്‌ ഭായ് യെ പോലെ ബുദ്ധി യുള്ള ആൾക്കാര് ബ്ലോഗ്‌ വായിക്കും എന്നറിയാവുന്നതു കൊണ്ടാവണം പണ്ടുള്ളവർ മതത്തിനു അഭിപ്രായം എന്ന് നാനാർത്ഥം കൊടുത്തത്

      നന്നായി അജിത്‌ ഭായ് മതം വേണ്ട, മതം വളര്ത്തി നമ്മൾ വര്ഗീയതയെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം

      Delete
  3. ഭാര്യയും ഭര്‍ത്താവും അവരുടെ വിവാഹശേഷം വ്യക്തിത്വങ്ങള്‍ നിലനിര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ കലഹങ്ങള്‍ ആരംഭിക്കുകയായി.പരസ്പരമുള്ള വിട്ടുവീഴ്ച. അതായിരിക്കും ദാമ്പത്യത്തിന്റെ നട്ടെല്ല്. സ്നേഹവും പ്രണയവും സെക്സും പിന്നിലെ നില്‍ക്കൂ.

    ReplyDelete
    Replies
    1. അനുഭവത്തിന്റെ വെളിച്ചം സൂര്യ പ്രകാശത്തിനെക്കാൾ വഴിക്കാട്ടും..
      നന്ദി വായനക്കും വെളിച്ചമുള്ള അഭിപ്രായത്തിനും

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വീടിന്റെ ഒരു തൈ

ചെടിചെട്ടിയിൽ കൊണ്ട് നട്ടതോർമ്മയുണ്ട് ഒരു കുഴിയുടെ ആഴത്തിൽ വീടിന്റെ ഒരു തൈ ഒരു വെള്ളം മഴ നീട്ടിഒഴിച്ചതും പൂത്തുലഞ്ഞുനിൽക്കുന്നു; ചതുരത്തിൽ ജനാലകൾ വേലിക്കൽ.. വെയിലടിക്കുന്നുണ്ട്,  വാതുക്കൽ! കുളിരിൽ കുറിച്ച് വെള്ളത്തിന്റെ വേര് അളന്നെടുക്കണം    വൈകിയാണെങ്കിലും പിറകിലോട്ടു മാറി കുറ്റിയടിക്കണം ഒഴുക്കുള്ള ഒരു പുഴയുടെ സാധ്യതയ്ക്കു ഇനി  സന്ധ്യ  ചെമ്പരത്തിയോളം പരത്തി ചുട്ടെടുക്കണം നാളേക്ക് കുറച്ചു പൂക്കളുടെ ചൂടുള്ള  പലഹാരങ്ങൾ!