Skip to main content

ഇല്ലാത്തൊരു നാട്ടിൽ വേണ്ടാത്ത ഒരു തിരഞ്ഞെടുപ്പ്


ശാന്തം.. നിശബ്ദം .നിയന്ത്രണാധീനം....   ഒച്ച അനക്കങ്ങൾ എങ്ങുമില്ല
കാറ്റടിച്ചിളകുന്ന കോടി തോരണങ്ങൾ  ഒച്ചയായോ.. അതോട്ടുമില്ല 
പല്ലുകൾ, ലോഹ്യങ്ങൾ, വിരൽ നഖങ്ങൾ,  താങ്ങി കയറ്റങ്ങൾ....കരഗ്രഹങ്ങൾ.. തേനും പാലും..എല്ലാം കണ്മുന്നിൽ.

പിന്നെ അടക്കം പറച്ചിലും കൂട്ടലും കിഴിക്കലും
ചുമയും മുരടനക്കവും കണ്ണുരുട്ടും അതെല്ലാം തൊട്ടു പിറകിൽ... ഒട്ടു മാറി.

എന്നാലും അവയോട്ടു അനക്കവുമല്ല.

സ്ഥാനര്തികൾ, അനുഭാവികൾ, നിരീക്ഷകർ ഇവരൊന്നുമൊട്ട് ആളുമല്ല..

കൂലി പണിക്കു അവധി എടുത്തു വോട്ടു കുത്താനെത്തി ആയിരം കയ്യുള്ള നിസ്സഹായത.
പിന്നെ പ്രൌഡി യിൽ വന്നിറങ്ങുന്നു വോട്ട് തപാലിൽ ചെയ്ത കയ്യേതും ഇല്ലാ നിസ്സങ്കത

പരസ്യ ചിത്രങ്ങൾ മിഴിവായ് പകര്ത്തി പുറം തിരിഞ്ഞു നിന്നു അവഹേളനത്തിന്റെ ക്യാമറകൾ.

തെളിയാത്ത ബാലറ്റിൽ കുറ്റബോധത്തിൽ കണീർ പോഴിച്ച് മാഞ്ഞു പോകുന്നൊരു   അടയാളം.
വികലാഗനെങ്ങിലും കണ്ണീരു കളഞ്ഞു രഹസ്യമായി ബാലറ്റ്
അവഗണനയുടെ പെട്ടിയിലാക്കി..  ഇല്ലാത്ത കൈ  മലർത്തി..വായ്‌ മലർക്കെ തുറന്നു നിസ്സങ്കത  അലറി..,......... നെക്സ്റ്റ്!!!!

വോട്ട് ചെയ്ത 999 കയ്യും മുറിച്ച്,  ഉപ്പു തേച്ചു,  കറ പുരട്ടി, കൈ വളരാൻ അഞ്ചു വര്ഷം സമയവും കൊടുത്തു,  ... ബലിഷ്ട കരങ്ങളാൽ  പുച്ഛംമായ് തള്ളി, അവഗണ.

വേദന സഹിച്ചു, കറ തുടച്ചു,  കണ്ണീർ മറച്ചു, എന്നിട്ടും ചിരിച്ചു, നിശബ്ദം പടി ഇറങ്ങി.... നിസ്സഹായത.


അപ്പോൾ... നിറഞ്ഞ കണ്ണിലും കാണാതിരിക്കാൻ കഴിഞ്ഞില്ല...
ജീവിത സമ്പാദ്യവും... ജീവന്റെ ജീവനാം പുത്രിയേയും.. സ്ത്രീധനവും, കടമയുമായ് അവകാശത്തിന്റെ കയ്യിലേൽപിച്ചു,  കൈ വീശി, കണ്ണ് തുടച്ചു, തിരിഞ്ഞൊരു അവശതയെ...




Comments

  1. വായിച്ചു
    അത്രയ്ക്കങ്ങ മനസ്സിലായില്ല എന്താ ഉദ്ദേശിച്ചതെന്ന്

    ReplyDelete
    Replies
    1. അജിത്‌ ഭായ് നന്ദി .. അഭിപ്രായത്തിനു നന്ദി വായനക്കും നന്ദി

      Delete
  2. നമ്മളെ കൊണ്ട് ചുടു ചോറ് വാരിച്ചു അത് ആയിരം കയ്യ് കൊണ്ട് വാരിച്ചു അത് കയ്യോടെ വിഴുങ്ങുന്ന എന്തോ ഒന്ന് വര്ഷ വര്ഷ പല പേരില് ചില നാടുകളിൽ ഉറഞ്ഞു തുള്ളാരുണ്ട്‌ അജിത്‌ ഭായ്, തെയ്യം ആണോ അതല്ല എന്നാൽ വെളിച്ച്ചപ്പടാണോ അതും അല്ല അത് കൊണ്ട് എനിക്കും അറിയില്ല അജിത്‌ ഭായ്, സന്തോഷം

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വീടിന്റെ ഒരു തൈ

ചെടിചെട്ടിയിൽ കൊണ്ട് നട്ടതോർമ്മയുണ്ട് ഒരു കുഴിയുടെ ആഴത്തിൽ വീടിന്റെ ഒരു തൈ ഒരു വെള്ളം മഴ നീട്ടിഒഴിച്ചതും പൂത്തുലഞ്ഞുനിൽക്കുന്നു; ചതുരത്തിൽ ജനാലകൾ വേലിക്കൽ.. വെയിലടിക്കുന്നുണ്ട്,  വാതുക്കൽ! കുളിരിൽ കുറിച്ച് വെള്ളത്തിന്റെ വേര് അളന്നെടുക്കണം    വൈകിയാണെങ്കിലും പിറകിലോട്ടു മാറി കുറ്റിയടിക്കണം ഒഴുക്കുള്ള ഒരു പുഴയുടെ സാധ്യതയ്ക്കു ഇനി  സന്ധ്യ  ചെമ്പരത്തിയോളം പരത്തി ചുട്ടെടുക്കണം നാളേക്ക് കുറച്ചു പൂക്കളുടെ ചൂടുള്ള  പലഹാരങ്ങൾ!