Skip to main content

ചിന്താ ശരങ്ങൾ

സുഹൃത്തേ പൊറുത്താലും എന്റെ ചിന്താ ശരങ്ങൾ ഏതെങ്കിലും..
എന്തെങ്ങിലും നിന്റെ തളിരുടലിൽ പോറിയോ?
എന്നാൽ നീ അറിയുക.. അതെന്റെ ഹൃദയത്തെ കീറിമുറിച്ചവ..
എന്റെ ഹൃദയ വേദനയിലും ഞാൻ തഴുകാം എങ്കിൽ.....
ആ നൊമ്പരത്തെ.... ഞാൻ കൃതാർഥനായി..നിന്റെ നോവിലും..
എന്നാലും എന്നിട്ടും.. ഞാനൊരു സാഡിസ്റ്റോ..?

Comments

  1. Athu vazhiye parayaam :) Best wishes.

    ReplyDelete
    Replies
    1. അല്ലെങ്കിലും ഡോക്ടറോട് കള്ളം പറയാൻ പാടില്ലല്ലോ
      നന്ദി ഡോക്ടർ വീണ്ടും ഇനിയും കുറിപ്പെഴുത്തണം

      Delete
  2. ചിന്താശരങ്ങള്‍ അല്പം മൂര്‍ച്ച കുറച്ചാലോ...??

    ReplyDelete
    Replies
    1. അജിത്‌ ഭായ് അത് ശരിയാണ് താങ്കൾ പറഞ്ഞത് .. ചിലപ്പോൾ drive ചെയ്യുമ്പോൾ ബ്രേക്ക്‌ ഉണ്ടെന്നുള്ള കാര്യം മറന്നു പോകാറുണ്ട്... ചില ഒര്മപെടുത്തലുകൾ രക്ഷയാണ്

      Delete
  3. എന്റെ ഹൃദയ വേദനയിലും ഞാൻ തഴുകാം

    ReplyDelete
    Replies
    1. സൌഗന്ധികം നന്ദി യുണ്ട് ഇനിയും വിടരട്ടെ

      Delete
  4. തലയ്ക്ക്‌ അസുഖമായിട്ടാ ഇപ്പൊ ഇത്‌ വായിക്കാന്‍ ശ്രമിയ്ക്കുന്നെ…
    പോട്ടെ..
    എന്തായാലും മാനേജ്‌ ചെയ്യാം….

    ReplyDelete
  5. ആവശിയമില്ലാത്തത് ചിന്തിച്ചു കൂട്ടാതെ....

    ReplyDelete
  6. നന്ദി Anuraj ഇനി ചിന്ത കുറയ്ക്കാം താങ്ക്യു

    ReplyDelete
  7. ഹേ മനുഷ്യ പ്രാണി ....
    എന്നെ അറിയുമോ ?

    ReplyDelete
    Replies
    1. ഹായ് വളരെ സർപ്രൈസ് ആയല്ലോ!!!
      സുഖമാണോ രാധേഷ്? അമ്മ എന്ത് പറയുന്നു ലാല്ജി മസ്ക്കറ്റിൽ അല്ലെ?

      Delete
    2. അതെ ! എനിക്കും വലിയ സന്തോഷമായി ...ഇവിടെ കണ്ടപ്പോള്‍ ..... കടലോളം സന്തോഷം ! കണ്ടത്തില്‍ .... ലാല്‍ മസ്കറ്റില്‍ ഉണ്ട് . അമ്മ എന്ത് പറയുന്നോ എന്തോ..... കണ്ടിട്ട് ഒത്തിരി ആയി.... :( നല്ലവര്‍ നന്നായി ഇരിക്കട്ടേ ..... അല്ലെ ... ? :)

      Delete
    3. വളരെ സന്തോഷം രാധീഷ്, പിന്നെ ഹൈദ്രബടിലാണോ ഇപ്പൊ? രാധീഷിനു സുഖമല്ലേ?

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വീടിന്റെ ഒരു തൈ

ചെടിചെട്ടിയിൽ കൊണ്ട് നട്ടതോർമ്മയുണ്ട് ഒരു കുഴിയുടെ ആഴത്തിൽ വീടിന്റെ ഒരു തൈ ഒരു വെള്ളം മഴ നീട്ടിഒഴിച്ചതും പൂത്തുലഞ്ഞുനിൽക്കുന്നു; ചതുരത്തിൽ ജനാലകൾ വേലിക്കൽ.. വെയിലടിക്കുന്നുണ്ട്,  വാതുക്കൽ! കുളിരിൽ കുറിച്ച് വെള്ളത്തിന്റെ വേര് അളന്നെടുക്കണം    വൈകിയാണെങ്കിലും പിറകിലോട്ടു മാറി കുറ്റിയടിക്കണം ഒഴുക്കുള്ള ഒരു പുഴയുടെ സാധ്യതയ്ക്കു ഇനി  സന്ധ്യ  ചെമ്പരത്തിയോളം പരത്തി ചുട്ടെടുക്കണം നാളേക്ക് കുറച്ചു പൂക്കളുടെ ചൂടുള്ള  പലഹാരങ്ങൾ!