Skip to main content

അധികാര കുറുക്കൻ

സമൂഹത്തിനെ രണ്ടായി മുറിച്ചു ചോര കുടിക്കും
അധികാര കുറുക്കാ
ഒരു മുറിവിൽ തേൻ പുരട്ടി അത്  പാവം ന്യൂനപക്ഷം എന്ന് സ്നേഹത്തോടെ നക്കുമ്പോഴും
മറുമുറിവിൽ ഉപ്പു തേച്ചു ദേ വീണ്ടും ഭൂരിപക്ഷം എന്ന് തലയിൽ
കൈ വക്കുമ്പോഴും
വീണ്ടും ഭൂരിപക്ഷം മുറിച്ചു രക്തം കുടിച്ചു ന്യൂന പക്ഷത്തിനു നീട്ടുമ്പോൾ
ഭൂരിപക്ഷത്തിന്റെ ഓര്മക്കായി ഫോസ്സിൽ ആയി മൂസിയത്തിൽ സൂക്ഷിക്കനെങ്കിലും ഒരു എല്ലിൻ കഷ്ണം വിട്ടു തരണേ കൗശല വീരാ!

മുറിച്ചു വിഭജിച്ചു ചോര തീരുമ്പോൾ ന്യൂന പക്ഷം ഭൂരിപക്ഷം ആകുമ്പോൾ അന്ന് എല്ലാ ഭൂരിപക്ഷ ചെന്നായ്ക്കും ആട്ടിന്കുട്ടിയോട് തോന്നുന്ന സംരക്ഷണ സ്നേഹം
അറിയാതെ തോന്നിയാൽ സംരക്ഷിക്കാൻ ഭൂരിപക്ഷം തയ്യാറായാലും സംരക്ഷിക്കപെടാൻ ന്യൂനപക്ഷം നീ ബാക്കി വച്ചില്ലെങ്കിലോ? 

Comments

  1. സഖേ ... വാക്കുകളില്‍ ഒളിച്ച് വയ്ക്കുന്ന രീതിയാണെപ്പൊഴും
    നമ്മുക്ക് നമ്മുടെതായ രീതിയില്‍ വായിച്ചെടുക്കാനാകുന്നത് .
    പറയാനുള്ളതിനേ വ്യക്ത്മായി പറയുമ്പൊഴും , അതില്‍ -
    കൗശലത്തിന്റെ കൈയ്യടക്കമുണ്ട് , ഒരൊ വരികളിലും ..!
    പണ്ട് ബ്രട്ടീഷ് കാര്‍ തന്ന് പൊയ വിത്തുകള്‍ വളരെ
    സമര്‍ത്ഥമായി ഇന്നും ഭരണ വര്‍ഗ്ഗം ഉപയോഗിക്കുന്നുണ്ട്
    അതില്പെട്ടു പൊകുന്ന അനേകം സാധാരണ മനുഷ്യരുമുണ്ട് ..
    ഇന്നിന്റെ ന്യൂനപക്ഷം നാളെയുടെ ഭൂരിപക്ഷമാകുമ്പൊള്‍
    സന്തുലിതമായ പലതും പൊട്ടി തകരുമ്പൊഴും , കസേര മാത്രം സ്വപ്നം കണ്ട്
    തീര്‍ക്കുന്ന മനസ്സിലേ വലിയ വിടവുകള്‍ക്ക് കാലം മാപ്പ് കൊടുക്കില്ല ..!
    കൂടുതല്‍ പറയുന്നില്ല , അതെന്റെ മനസ്സിലുണ്ട് , അതെന്റെ മിത്രത്തിലേക്ക് -
    സംവേദിക്കപെട്ടു എന്ന ഉത്തമ വിശ്വാസ്സത്തോടെ ..!

    ReplyDelete
    Replies
    1. റിനി ഈ പ്രീണനം ഈ ഭൂമിയിൽ ഇല്ലായിരുന്നെങ്ങിൽ എനിക്കെന്റെ ഗാന്ധിജിയെ നഷ്ടപെടില്ലായിരുന്നു, സ്വതന്ത്ര ഇന്ത്യയിലെ പ്രീണനത്തിന്റെ ആദ്യ ഇര ആണ് ഗാന്ധിജി, ഗാന്ധിജിയുടെ കൊലയാളിയെ തൂക്കിലേറ്റി നാം ആ വല്യ നഷ്ടം എന്ത് ലളിതമായി മറന്നു. ഇന്ന് മദനി തടവറക്കുള്ളിൽ, ഒരു ജീവിത കാലം തടവറക്കുള്ളിൽ ഒരു മനുഷ്യനെ തീവ്ര വാദി എന്ന് മുദ്ര കുത്തി തള്ളി പിന്നെ എന്നെങ്കിലും നിരപരാധി എന്ന് കണ്ടെത്തി പുറത്തു വിടുമ്പോൾ, നാം ചിന്തിക്കുന്നില്ല, എന്ത് കൊണ്ട് ഒരാൾ തീവ്ര വാദി ആകുന്നെന്നു. രോഗിക്ക് മരുന്ന് കൊടുത്തു ശിക്ഷ കൊടുത്തു ജീവിതം നശിപ്പിക്കുമ്പോൾ, രോഗം നമ്മൾ കുത്തി വക്കുന്നതാണെന്ന് നമ്മൾ എത്രപേർക്കറിയാം? ഇന്ന് രാജ്യം നക്സലിസതിന്റെ ഭീഷണിയിൽ എന്ത് കൊണ്ട് എന്നുള്ളതല്ല? അവരെന്തിനു എന്നാണ് നമ്മുടെ ചോദ്യം, ഖനി കളിലെ അഴിമതി, കല്ക്കരി പാടം, ഗോവയിലെ കോർപ്പറേറ്റ് മൈനുകൾ ഇതെല്ലം നമ്മുടെ വിഭവങ്ങളാണ് അത് അനുവദിച്ചു വഴി വിട്ടെന്ന് ഞാൻ അല്ല പറയുന്നത് C A G ആണ് പറയുന്നത് അയാളുടെ കണ്ണില കുത്തി വിട്ടതല്ലാതെ, അയ്യോ അതിൽ എന്തോ ശരി ഇല്ലേ എന്ന് ആരു നോക്കി? കോടതി നോക്കി സത്യം പക്ഷെ ഭരണത്തിൽ ഇരിക്കുന്നവൻ അവൻ അല്ലെ നോക്കണ്ടത്. ഇപ്പൊ എല്ലാവരും പറയുന്നു രാജി വച്ച മന്ത്രി നല്ലവനായിരുന്നു അയാളെ തിരിച്ചെടുക്കണം അയാൾ ഒരു പാട് നല്ല കാര്യങ്ങൾ ചെയ്തിട്ടുണ്ട്! ശെടാ ഇത് പോലെ നല്ല കാര്യം ചെയ്യാനല്ലേ തിരഞ്ഞെടുപ്പ് മാമാങ്കവും, മന്ത്രി മന്ദിരം മോടി പിടിപ്പിച്ചു സത്യപ്രതിഞ്ഞ എന്നാ ആത്മ വഞ്ചനയും നടത്തി നിന്നെ അവിടെ പ്രതിഷ്ടിച്ചത്? പിന്നെ ചെയ്തെന്നു പറയുന്നത് ഔദാര്യം എന്ന് നമ്മളെ പഠിപ്പിക്കുന്നത്‌ കാണുമ്പോൾ

      നന്ദി റെനി ഒരു പാട് ഒരു പാട് കാണുമ്പോൾ പറഞ്ഞുപോകുന്നു റിനി ..ഈ സംവേദനത്തിന് ഒരു ആശ്വാസത്തിന്റെ സുഖമുണ്ട് ആശ്വസിചോട്ടെ അതിനല്ലേ നമ്മുക്ക് പറ്റൂ, പ്രതികരിക്കാൻ പരിധികൾ ഉള്ള നമ്മുടെ നാട്ടിൽ

      Delete
    2. ആരൊട് പറയാന്‍ ആണ് .. ഇങ്ങനെയുള്ള ഇത്തിരി മനസുകള്‍
      ഉണ്ടെന്നുള്ളത് തന്നെ ആശ്വാസ്സം , നന്മ വറ്റാത്ത ഈ ചിന്തകള്‍ക്ക്
      കാലം കൂട്ടിരിക്കട്ടെ എന്ന പ്രാര്‍ത്ഥനകള്‍ ..
      വീണ്ടും വീണ്ടും കൊണ്ട് കുത്തി കൊടുക്കാന്‍
      കാണിക്കുന്ന ആര്‍ജവം മതി , ഒന്ന് മാറി ചിന്തിക്കാന്‍
      നമ്മുക്കെല്ലാം പരിചിതമായിരിക്കുന്നു , ഇപ്പൊളൊന്നും
      നമ്മേ ഏശാതായിരിക്കുന്നു . വിധിയെന്നു കരുതി സമാധാനിക്കാം
      അല്ലാതെ മറ്റെന്തു ചെയ്യാനല്ലേ ..?

      Delete
  2. കാണരുത്
    കേള്‍ക്കരുത്
    മിണ്ടരുത്


    എന്നാല്‍ സര്‍വം സുഖം

    ReplyDelete
  3. അതിന്റെ അടിയിൽ ഇനി ഒന്ന് കൂടി ഇനി എന്നാണാവോ എഴുതി ചേര്ക്കുക അതിനു വേണ്ടി കാത്തിരിക്കുകയ ഞാൻ ഇപ്പൊ

    "ജീവിക്കരുത്"

    അപ്പോൾ സമാധാനമായി മരിക്കുകയെങ്കിലും ആവല്ലോ

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വീടിന്റെ ഒരു തൈ

ചെടിചെട്ടിയിൽ കൊണ്ട് നട്ടതോർമ്മയുണ്ട് ഒരു കുഴിയുടെ ആഴത്തിൽ വീടിന്റെ ഒരു തൈ ഒരു വെള്ളം മഴ നീട്ടിഒഴിച്ചതും പൂത്തുലഞ്ഞുനിൽക്കുന്നു; ചതുരത്തിൽ ജനാലകൾ വേലിക്കൽ.. വെയിലടിക്കുന്നുണ്ട്,  വാതുക്കൽ! കുളിരിൽ കുറിച്ച് വെള്ളത്തിന്റെ വേര് അളന്നെടുക്കണം    വൈകിയാണെങ്കിലും പിറകിലോട്ടു മാറി കുറ്റിയടിക്കണം ഒഴുക്കുള്ള ഒരു പുഴയുടെ സാധ്യതയ്ക്കു ഇനി  സന്ധ്യ  ചെമ്പരത്തിയോളം പരത്തി ചുട്ടെടുക്കണം നാളേക്ക് കുറച്ചു പൂക്കളുടെ ചൂടുള്ള  പലഹാരങ്ങൾ!