Skip to main content

സമയരഥം

ഒരു കടലിൽ തിരകൾ തകരവേ.
ഞെട്ടി ഉണർന്നു കൂരമ്പുകൾ
പുതു നാമ്പ് പൊട്ടിയ ചെറിയൊരു വാഴയിൽ
ചാഞ്ഞിറങ്ങുന്നു ഇടിമിന്നൽ

പുതു മഴ കാതോര് ഊഷര ഭൂവിൽ
ആഴ്ന്നിറങ്ങുന്നു കനൽകട്ടകൾ
കപാലക്കരങ്ങളിൽ എണ്ണി നിരങ്ങി ജപമാല.
രോഗത്തിൻ പേരറിയാൻ കവടി നിരത്തി ഭിഷഗ്വരൻ

വാൽതലയുടെ മൂർച്ചകൂട്ടി ഉറപ്പിക്കുന്നു
സാമുദായിക സൌഹാർദം
കർതവ്യങ്ങൾ ആലസ്യത്തിൽ ആയി
അവകാശങ്ങൾ സമരങ്ങളായ്

ആവര്ത്തന വിരസത
തോന്നി കൂനികൂടി ആദർശം.
പട്ടിണിക്ക് സബ്സിടി കൊടുത്തു
സ്വിസ് ബാങ്കിന്റെ അക്കൌണ്ടിൽ

ചട്ടങ്ങള്ക് പല്ല് പുളിച്ചു
പ്രലോഭനതിൻ മധുരത്താൽ
നയാ പൈസയുടെ കണക്കുകൾ വച്ചു
കോടികളുടെ പൂജ്യങ്ങൾ

സ്വര്ണ ചാമരം വീശി നടന്നു-
 പൌരോഹിത്യ മേലാളർ
കുലമറിയാതെ പകച്ചു നിന്നു
പാരമ്പര്യത്തിൻ കുഞ്ഞുങ്ങൾ

സമ്പന്നതയുടെ മടിയിലുറങ്ങി
സ്വശ്രയത്തിൻ  കലാലയങ്ങൾ
ആത്മര്തതയുടെ വാരിയെല്ല് തിരഞ്ഞു
കരാറുകാരൻ മുതലാളി

മതമായി, തരമായ് ,തത്ത്വമായ് പകുത്തു
മതെതരത്തെ രാഷ്ട്രീയം
ഈയം അടച്ച ചെവിയിൽ
ഉരുക്കി ഒഴിച്ചു വേദങ്ങൾ


രോഗത്തിന് കൂട്ടിരിക്കുന്നു
ദിവസങ്ങളെണ്ണി പകർച്ചവ്യാധി
അർത്ഥമില്ലാ വാക്കുകൾക്കു
നാനാർത്ഥം തേടി ബുദ്ധിജീവി

വിപ്ലവത്തിൻ ജ്വാല കുറച്ചു വേവാത്ത വിവാദത്തിൻ
ഉപ്പു നോക്കി സാംസ്കാരിക ചട്ടുകങ്ങൾ  
വർഷാവർഷം രക്തത്തിൻ പാർട്ടി
നോക്കി ജനായത്തം


രാഷ്ട്രീയത്തിന്റെയും അഴിമതിയുടെയും രഹസ്യ ബാന്ധവത്തിനു
വിളിക്കാതെത്തി ഉദ്യോഗസ്ഥ പ്രഭുക്കൻ മാർ
ദാരിദ്ര്യമാം കുട്ടിയെ സാമൂഹ്യ സേവനത്തിന്റെ  കരങ്ങളിൽ ഏല്പ്പിച്ചു   വിമതനാം ജാരനോടോളിചോടുന്നു  അധികാരമാകും ആദ്യ ഭാര്യ


ഇന്ദ്രപ്രസ്തങ്ങൾ പകർത്തിയെഴുതി
ധൃതരാഷ്ട്ര സംഹിതകൾ
മാതൃത്വത്തിൻ കണ്ണ് മൂടി കെട്ടി
അനുവദിച്ചു കൊടുത്തു ആനുകൂല്യങ്ങൾ

സോഷ്യൽ മീഡിയയിൽ അക്കൗണ്ട്‌
തുടങ്ങി പട്ടുമാറന്ന നവ പാണൻ
ജന്മങ്ങൾ ചവിട്ടിയരച്ചു ജീവിതങ്ങളുമായി
ഉരുളുന്നു ദിശ അറിയാ സമയ രഥം

Comments

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വീടിന്റെ ഒരു തൈ

ചെടിചെട്ടിയിൽ കൊണ്ട് നട്ടതോർമ്മയുണ്ട് ഒരു കുഴിയുടെ ആഴത്തിൽ വീടിന്റെ ഒരു തൈ ഒരു വെള്ളം മഴ നീട്ടിഒഴിച്ചതും പൂത്തുലഞ്ഞുനിൽക്കുന്നു; ചതുരത്തിൽ ജനാലകൾ വേലിക്കൽ.. വെയിലടിക്കുന്നുണ്ട്,  വാതുക്കൽ! കുളിരിൽ കുറിച്ച് വെള്ളത്തിന്റെ വേര് അളന്നെടുക്കണം    വൈകിയാണെങ്കിലും പിറകിലോട്ടു മാറി കുറ്റിയടിക്കണം ഒഴുക്കുള്ള ഒരു പുഴയുടെ സാധ്യതയ്ക്കു ഇനി  സന്ധ്യ  ചെമ്പരത്തിയോളം പരത്തി ചുട്ടെടുക്കണം നാളേക്ക് കുറച്ചു പൂക്കളുടെ ചൂടുള്ള  പലഹാരങ്ങൾ!