Skip to main content

അമ്മ മലയാളം ശ്രേഷ്ഠ മലയാളം സ്നേഹം നന്ദി ആദരവ് അനുഗ്രം സമർപ്പണം ......ലിങ്കിനു കടപ്പാട് "മാതൃഭൂമി ദിന പത്രം"

http://www.mathrubhumi.com/books/article/outside/2406/#storycontentലിങ്കിനു കടപ്പാട് "മാതൃഭൂമി ദിന പത്രം"

ഒരു ചെറു കുറിപ്പ് ഇവിടെ പങ്കു വെക്കട്ടെ 


മലയാളത്തിന്റെ ശ്രേഷ്ഠ പദവി തിരുവനന്തപുരത്ത് കുറച്ചു നേരം കാണാൻ കൊടുക്കുന്നുണ്ടെന്നറിഞ്ഞു!

എന്നാൽ അതൊന്നു കണ്ടു കളയാം എന്ന് കരുതി വണ്ടി പിടിച്ചു കൊല്ലം സ്റ്റേഷനിൽ ചെന്നു, കൊല്ലക്കാരൻ ആണേ ഞാൻ!

സ്റ്റേഷനിൽ ചെന്നപ്പോഴോ.. ഇനി വരാനുള്ളത് ജമ്മു താവി എക്സ്പ്രസ്സ്‌, ക്യൂ നിന്ന് കാശു കൊടുത്തു ടിക്കറ്റ്‌ എടുത്തു ഇടിച്ചിട്ടു ട്രെയിനിൽ കേറിയപ്പോൾ അതല്ലേ തമാശ!  ആരോ ഒരാൾ... കണ്ടാൽ വഴി പോക്കൻ... കോട്ടിട്ടിട്ടുണ്ട്‌...... ഇംഗ്ലീഷും തമിഴ് കലര്ന്ന മലയാളവും ഹിന്ദി രാഷ്ട്ര  ഭാഷയും പറയും !എന്നോട് "where are you going ???? ഞാൻ അതിശയത്തോടെ നോക്കി!!!! എന്താ മാഷെ പ്രശ്നം?  എന്ന മട്ടിൽ! കണ്ണ് കുറച്ചു തള്ളി!! സായിപ്പിന്റെ ഭാഷ കേട്ടിട്ട്.

അത് ചേട്ടാ ഞാൻ തിരുവനന്ത.... മുഴുവൻ പറയാൻ സമ്മതിച്ചില്ല.... അതിനു മുമ്പേ അടുത്ത ചോദ്യം ... എന്തിനു????

മനസ്സില് അതിനു മുമ്പേ ഉത്തരം വന്നു താൻ തന്റെ പണി നോക്കടോ! ടിക്കറ്റ്‌ നോക്കിയാൽ പോരെ താനെന്തിനാ എന്റെ കുടുംബവിശേഷം ചോദിയ്ക്കാൻ നിക്കണേ? പക്ഷെ പറഞ്ഞില്ല!! കൊട്ടും ബൂട്ടും ഞാൻ ആണെങ്ങിൽ പാവം മലയാളി.

എന്നാലും പറഞ്ഞു ചേട്ടാ.. തിരുത്തി സർ,,, അത് തിരുവനന്തപുരത്ത്.. പദവി.. ശ്രേഷ്ഠം. മലയാളം....
ഉടനെ അയാൾ ഇരുത്തി ഒന്ന് നോക്കി, എന്തോ ഒരു പുഞ്ഞം മറച്ചു വച്ച് അയാള് തുടർന്നു...

 അതിനു ഇവിടുന്നാണോ താൻ കേറുന്നെ??  
 ഇതേ അങ്ങ് ജമ്മുവിന്നു വരുന്ന ട്രെയിനാ!!!! ഇപ്പൊ ഇവിടെ ഇറങ്ങിക്കോണം.

ടിക്കറ്റ്‌ പിടിച്ചു ഞാൻ അയാളുടെ കണ്ണിൽ മിനുമിനാ നോക്കി, ഇതെന്തു പുലി വാലാ ഈശ്വരാ!!!

നിങ്ങൾ മലയാളി അല്ലെ?  നന്നായി മലയാളം പറയുന്നുണ്ടല്ലോ!!! പിന്നെ എന്താ പ്രശ്നം? ഞാൻ കാര്യം തിരക്കി...

 കാശു കൊട് കാര്യം ഞാൻ ശരിആക്കി തരാം....
അത് മാന്യമായി ചെവിയിൽ പറഞ്ഞത് കേട്ട് ഞാൻ ഞെട്ടി!!!

അതേ  തന്റെ... ഈ ഭാഷക്കെ ഈ പദവി കിട്ടാനുള്ള പ്രായം ആയിട്ടില്ല!...താൻ ഇന്ന് പോയിട്ട് നാളെ വാ,,,

 ഞാൻ വാ പൊളിച്ചു നിന്നപ്പോൾ ആരോ എന്നെ പിടിച്ചു തള്ളിയതോര്മ ഉണ്ട് കണ്ണ് തുറന്നപ്പോൾ നേരം വെളുത്തത് കൊണ്ട് ലേറ്റ് ആയില്ല, കാര്യം പിടികിട്ടി!
എന്റെ പാവം ഭാഷ!


Comments

  1. സന്തോഷപ്രദം, അഭിമാനകരം. നമുക്ക് നല്ല നിലയിൽത്തന്നെ ചിന്തിക്കാം, പ്രവര്ത്തിക്കാം. വിമർശനങ്ങൾ ഉണ്ടെങ്കിൽ ഏറ്റുവാങ്ങിക്കൊണ്ട്.

    ReplyDelete
    Replies
    1. തീര്ച്ചയായും ഡോക്ടർ ഇതിന്റെ പിന്നിൽ പ്രവർത്തിച്ചവർക്ക് എഴുത്തച്ഛൻ ഗുണ്ടര്ട്ട് സായിപ്പു ജീവിച്ചിരിക്കുന്നതും മൻ മറഞ്ഞ വരുമായ ഒരു പാട് പേര് അവരെ സ്മരിക്കാം പിന്നെ ഇപ്പോൾ ഈ പദവി ക്ക് വേണ്ടി കഷ്ടപെട്ട ഒരു പാട് പേര് അവര്ക്ക് പ്രത്യേക ആദരവും..തമിഴിനെയും സംസ്കൃതവും പറങ്കി അറബിക് എന്ന് വേണ്ട എല്ലാ ചേരുവ ഭാഷകളെയും നമുക്ക് ഈ നിമിഷത്തിൽ ഓർക്കാം കോട്ടയം എന്ന സ്ഥലവും

      Delete
  2. നമ്മുടെ മനസ്സുകളില്‍ " നമ്മുടെ മലയാളം "
    എന്നൊ അംഗീകരിക്കപെട്ടിട്ടുണ്ട് , അതിനമ്മയോളം പുണ്യവും
    മൂല്യവുമുണ്ട് , പദവികളല്ല അതിനുപരി അതിനേ നോക്കികാണുന്നതും
    അതിലേക്കിറങ്ങി ചെല്ലുന്നതുമായ മനസ്സാണ് പ്രധാനം ..
    എങ്കിലും ഈ ഉന്നതിയുടെ വേളയില്‍ , എന്റെ അമ്മയാകും
    മലയാളത്തിനോടും , അതിന്റെ കൂടെ ആത്ഥമാര്‍ത്ഥമായി
    സന്തൊഷിക്കുന്നു അഭിമാനിക്കുന്നു .........

    ReplyDelete
    Replies
    1. ഭാഷയെ വേഷം കെട്ടിക്കുന്നു എന്ന് പറയുന്നവരുട്, അമ്മ പറയുന്ന ഒരു മറുപടി ഉണ്ടല്ലോ മക്കളുടെ സന്തോഷത്തിനു, അതെ നമുക്ക് സന്തോഷിക്കാം അമ്മയുടെ പേരില്, അമ്മയ്ക്കും ആ സന്തോഷം അല്ലെ വലുത്

      Delete
  3. ഈ വേഷം കെട്ടലുകൊണ്ടോന്നും കാര്യമില്ലെന്ന്‍. ദീപസ്തംഭം മഹാശ്ചര്യം,,,,! അത്രേള്ളൂ

    ReplyDelete
    Replies
    1. അതെ ഡോക്ടര വേഷത്തിലല്ല കാര്യം ഭാഷ ഉപയോഗിക്കുന്ന ആൾക്കാരിൽ തന്നെ ഭാഷയിൽ തന്നെ

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വീടിന്റെ ഒരു തൈ

ചെടിചെട്ടിയിൽ കൊണ്ട് നട്ടതോർമ്മയുണ്ട് ഒരു കുഴിയുടെ ആഴത്തിൽ വീടിന്റെ ഒരു തൈ ഒരു വെള്ളം മഴ നീട്ടിഒഴിച്ചതും പൂത്തുലഞ്ഞുനിൽക്കുന്നു; ചതുരത്തിൽ ജനാലകൾ വേലിക്കൽ.. വെയിലടിക്കുന്നുണ്ട്,  വാതുക്കൽ! കുളിരിൽ കുറിച്ച് വെള്ളത്തിന്റെ വേര് അളന്നെടുക്കണം    വൈകിയാണെങ്കിലും പിറകിലോട്ടു മാറി കുറ്റിയടിക്കണം ഒഴുക്കുള്ള ഒരു പുഴയുടെ സാധ്യതയ്ക്കു ഇനി  സന്ധ്യ  ചെമ്പരത്തിയോളം പരത്തി ചുട്ടെടുക്കണം നാളേക്ക് കുറച്ചു പൂക്കളുടെ ചൂടുള്ള  പലഹാരങ്ങൾ!