Skip to main content

ഒരു ചയ്ഞ്ഞിനു വല്ലപ്പോഴും


പ്രണയം പ്രണയം സർവത്ര
പ്രണയം മുട്ടിയിട്ടു നടക്കാനും വയ്യ
കവിതയിൽ പ്രണയം, പുരാണത്തിൽ പ്രണയം സീരിയലിൽ പ്രണയം
പാട്ടിലും ബീച്ചിലും ഇടവഴിയിലും താജ്മാഹളിലും പ്രണയം.
ശ്വസിക്കുന്ന വായുവിൽ പോലും പ്രണയം
6 വയസ്സ് തൊട്ടു 90 വരെ പ്രണയം
പിന്നെ ഈ പ്രണയം കഴിഞ്ഞു ഇവരൊക്കെ എങ്ങോട്ട് പോകുന്നു എന്ന് ചോദിക്കാമെന്ന് വച്ചാൽ...

 എല്ലാവരും തിരക്കോട് തിരക്ക്... കുടുംബകോടതിയിൽ തിരക്ക്, ഒരു സിംഗിൾ പേരന്റിന്റെ തിരക്ക്,  കൌണ്സിലരുടെ തിരക്ക്,ഒറ്റത്തടിയുടെ തിരക്ക്, പീഡനത്തിന്റെ തിരക്ക്, വിഷാദ ഗാനം കിട്ടാനില്ല, മെന്റൽ ഹോസ്പിറ്റലിൽ റൂം അഡ്വാൻസ്‌ ബൂകിംഗ്, സെൻട്രൽ ജയിലിൽ തീരെ സ്ഥലമില്ല... ബാക്കി പൂവും കായും.

 കുറ്റം പറയരുതല്ലോ കുറച്ചു പേര്  ഹുസ്ബണ്ടും വൈഫും  ആയീ സെട്ട്ലെ ചെയ്തു... അപ്പോൾ ഹസ് ആണോ പ്രണയിച്ചേ? എന്ന് ചോദിച്ചപ്പോൾ  പ്രണയമോ? ഏതു പ്രണയം? എന്ന് തിരിച്ചു ചോദ്യവും കിട്ടി..


പിന്നെ ഒന്നോ രണ്ടോ പേരെ കണ്ടുപിടിച്ചപ്പോൾ അവർ ഡ്യുപിനെ വച്ച് പ്രണയിച്ചത് കൊണ്ട് ജീവന രക്ഷപെട്ട അഭിനേതാക്കൾ ..അത് കൊണ്ട് പ്രണയിച്ചോളൂ ഒരു ചെയിണ്‍ഞ്ചിനു  വല്ലപ്പോഴും.

Comments

  1. മൊത്തം പ്രണയം ..
    അവിടെയും ഇവിടെയും എവിടെയും പ്രണയം
    പക്ഷേ ഒന്നു തിരഞ്ഞ് നോക്കിയിട്ട് പ്രണയത്തെ കാണുന്നില്ല ..
    ഇതു ഉറപ്പിക്കാം സംഗതി ഫേക്കാണ് ..
    പ്രണയത്തിന്റെ ഫോട്ടൊയും വച്ചിറങ്ങിക്കോളും ...
    പൊട്ടേ സഖേ .. ഫേക്കാണേലും ചിലരാ സുഖമറിയട്ടെ
    ഒരു നേരമ്പൊക്കിന് :)

    ReplyDelete
    Replies
    1. ശരിയാണ് ആരോഗ്യത്തിന് ഹാനികരം ആണെങ്കിലും വലിക്കുന്ന സിഗരെട്ടിന്റെ പുകപോലെ അസ്വദിചൊട്ടെ അല്ലെ? ചെയ്യുന്നത് മഹാപാതകം ആണെന്നറിയാം പ്രണയത്തെ സിഗ്രെട്ടിനോട് ഉപമിക്കേണ്ടി വന്ന ഗതികേട് വലിക്കുന്ന ആളിൻറെ കുഴപ്പം ആണെങ്കിലും സിഗരറ്റിൽ ചാരുന്നതല്ലേ ബുദ്ധി...

      വളരെ നന്ദി ശബരി താങ്കളുടെ കമന്റ്‌ കൊണ്ട് എന്റെ ഒരു പ്രണയത്തെ കുറിച്ചുള്ള തെറ്റിധാരണ ധന്യമായ്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വീടിന്റെ ഒരു തൈ

ചെടിചെട്ടിയിൽ കൊണ്ട് നട്ടതോർമ്മയുണ്ട് ഒരു കുഴിയുടെ ആഴത്തിൽ വീടിന്റെ ഒരു തൈ ഒരു വെള്ളം മഴ നീട്ടിഒഴിച്ചതും പൂത്തുലഞ്ഞുനിൽക്കുന്നു; ചതുരത്തിൽ ജനാലകൾ വേലിക്കൽ.. വെയിലടിക്കുന്നുണ്ട്,  വാതുക്കൽ! കുളിരിൽ കുറിച്ച് വെള്ളത്തിന്റെ വേര് അളന്നെടുക്കണം    വൈകിയാണെങ്കിലും പിറകിലോട്ടു മാറി കുറ്റിയടിക്കണം ഒഴുക്കുള്ള ഒരു പുഴയുടെ സാധ്യതയ്ക്കു ഇനി  സന്ധ്യ  ചെമ്പരത്തിയോളം പരത്തി ചുട്ടെടുക്കണം നാളേക്ക് കുറച്ചു പൂക്കളുടെ ചൂടുള്ള  പലഹാരങ്ങൾ!