Skip to main content

ഞങ്ങയും..നിങ്ങയും

വെറുമൊരു അധികാര കൈമാറ്റം അതിനെ സ്വാതന്ത്ര്യം എന്ന് വിളിച്ചില്ലേ നിങ്ങൾ
അതങ്ങ്ആഘോഷമാക്കിയില്ലേ ഞങ്ങൾ..
വെറുമൊരു ബാലറ്റ് കീറിനെ ജനാധിപത്യം ആക്കിയില്ലേ നിങ്ങൾ
അതിൽ വെറുതെ മഷി പുരട്ടിയില്ലേ ഞങ്ങൾ

വെറുമൊരു വര്ഗീയത അതിനെ മതേതരതം എന്ന് നടിച്ചില്ലേ നിങ്ങൾ
അത് കണ്ണുമടച്ചു വളര്ത്തിയുമില്ലേ ഞങ്ങൾ 
വെറുമൊരു വോട്ടിന്റെ ബലത്തെ ബഹുഭൂരിപക്ഷമാക്കിയില്ലേ നിങ്ങൾ
പിന്നെ വെറുമൊരു  നൂനപക്ഷമായില്ലേ ഞങ്ങൾ

വെറുമൊരു കാഴ്ച്ചക്കാരാം ഞങ്ങളെ വോട്ടർ എന്ന് വിളിച്ചില്ലേ നിങ്ങൾ
മനസാക്ഷിയിൽ കറ പുരട്ടിയില്ലേ ഞങ്ങൾ
വെറുമൊരു അതിരിന് വേണ്ടി രാജ്യങ്ങൾ തീറെ എഴുതിയില്ലേ നിങ്ങൾ
പിണങ്ങിയ അയൽക്കാരയില്ലേ ഞങ്ങൾ

വെറും വികസനത്തിന്റെ പേരിൽ നദികൾ വെട്ടിമുറിച്ചില്ലേ നിങ്ങൾ 
അതിൽ പിന്നെ വരണ്ടു ഉണങ്ങിയില്ലേ ഞങ്ങൾ
വെറുമൊരു അധികാരകൊതിയെ രാഷ്ട്രസേവനം എന്ന് പ്രകീർത്തിച്ചില്ലേ  നിങ്ങൾ
അത് കേട്ട് കണ്ടവനോക്കെ  കീജയ് വിളിച്ചില്ലേ ഞങ്ങൾ

വെറുമൊരു സ്ഥാനാർഥി നിർണയത്തെ തെരഞ്ഞെടുപ്പെന്ന് വിജ്ഞാപിച്ചില്ലേ
നിങ്ങൾ ....മിഴുങ്ങസ്യാ വെറും  നിരീക്ഷകരായില്ലേ ഞങ്ങൾ
വെറുമൊരു പദവിയെ പരമാധികാരമാക്കിയില്ലേ നിങ്ങൾ
പാവങ്ങൾ അടിയങ്ങൾ ആയില്ലേ ഞങ്ങൾ

വെറുമൊരു മൂലധനം കണ്ടു രാജ്യം മലർക്കേ തുറന്നില്ലേ നിങ്ങൾ
എഴുതിത്തള്ളാ മഹാ കടക്കാരായില്ലേ ഞങ്ങൾ
മഹത്തായൊരു രാഷ്ട്രത്തെ വെറുമൊരു രാജ്യമാക്കി മാറ്റിയില്ലേ   നിങ്ങൾ
വെറും കൂലീ പ്രവാസികളായില്ലേ ഞങ്ങൾ

Comments

  1. നിങ്ങ ഞെളിയണ്ട.. ഒരു മുല്ലപ്പൂമണം ഞങ്ങേടെ നാട്ടിലും വരണണ്ട് കേട്ടാ..

    നല്ല കവിത. ഇഷ്ടമായി.


    ശുഭാശംസകൾ...

    ReplyDelete
    Replies
    1. ആദ്യ പ്രതികരണം അർത്ഥവത്തായ പ്രതികരണം
      ഉത്സാഹം തോന്നുന്ന പ്രോത്സാഹനം
      ഞാൻ സന്തോഷത്തോടെ ഗണപതി ക്ക് സമര്പ്പിക്കുന്നു
      നന്ദി ആദരവ് തുടര്ന്നും..

      Delete
  2. "മഹത്തായൊരു രാഷ്ട്രത്തെ വെറുമൊരു രാജ്യമാക്കി മാറ്റിയില്ലേ"

    എല്ലാരും ചെയ്യുന്നത് ഇത് തന്നെ... അല്ലേ?

    ReplyDelete
    Replies
    1. അതെ ഞങ്ങയും നിങ്ങയും നമ്മൾ എല്ലാവരും ഉത്തരവാദികൾ തന്നെ

      Delete
  3. Athe, nangandorum, ningandorum ellaam....
    Best wishes.

    ReplyDelete
  4. വെറുമൊരു മോഷ്ടാവായോരെന്നെ കള്ളനെന്നു വിളിച്ചില്ലേ നിങ്ങൾ...... ?
    അഭിനന്ദനങ്ങൾ


    ReplyDelete
    Replies
    1. അവരെ കള്ളനാക്കിയതും നമ്മൾ തന്നെ, കക്കാൻ വിധി എഴുതി കൊടുത്തു അങ്ങോട്ട്‌ അയച്ചതും നമ്മൾ തന്നെ, പക്ഷെ അവിടെ തീര്ന്ന നമ്മുടെ കടമയെ അവരുടെ അധികാരം ആക്കുമ്പോൾ ഭരണം ഇല്ലെങ്കിൽ വേണ്ട പോട്ടെ പക്ഷെ ആ കട്ട മുതൽ വീതിക്കുമ്പോൾ എങ്കിലും കള്ളത്തരം കാണിക്കാതിരുന്നൂടെ, കള്ളത്തരം കാണിക്കുമ്പോഴും കാണിക്കുന്ന ഈ നെറി കേടാണ് ഇപ്പോൾ നമ്മുടെ പ്രശ്നം
      നന്ദിയുണ്ട് മധു സർ,

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

ഉടൽ മീൻ

തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക്‌ കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു  താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു  മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ  മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി  മുള്ള് പോലും ഇല്ലാത്ത  തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

അതിൻ്റെ തുറിച്ചുനോട്ടങ്ങൾക്കരികിൽ വെളിച്ചം, റാന്തലുകളുടെ പൊന്തക്കാട്ടിൽ നിന്നുംഎന്നോ പുറത്ത് ചാടിയ മൃഗം കണക്കേ കവിത!

പ്രത്യേകിച്ച് ശത്രുതയൊന്നുമില്ലാത്ത കാട്ടുമൃഗത്തിൻ്റെ  ശരാശരി നോട്ടമാവും മനുഷ്യന് മുന്നിൽപ്പെട്ടാൽ കവിത എടുത്തുവെക്കുക മനുഷ്യന് മുന്നിൽപ്പെടുന്ന എന്തും കവിതയാവുന്ന കാലമാണ് ഏത് മൃഗത്തിനും അതറിയാം മനുഷ്യനറിയാമോ? കവിത ഏറ്റവും ലളിതമായി മൃഗമാവുന്നതങ്ങിനാവാം എന്നാലും മുന്നിൽ പെട്ടുപോയ ഇരയുടെ അനുയോജ്യമായ നോട്ടം കവിതയും മനുഷ്യനും  പരസ്പരം വെച്ചുമാറും മാറി നടക്കുവാൻ വഴിയുണ്ടെങ്കിലും കാട്ട് മൃഗങ്ങൾ സ്വയം തിരഞ്ഞെടുക്കുന്ന കൂസലില്ലായ്മയുടെ ഒരു ഒരുനേർവഴിയുണ്ട് ഏത് മനുഷന് നേരെയും കവിത അത് തിരഞ്ഞെടുക്കാം എവിടെ ഞാനെന്ന വേട്ടമൃഗനോട്ടം  അതിൻ്റെ കാട്ടുമൃഗപ്പരതൽ മനുഷ്യൻ്റെ കണ്ണിൽ മാത്രം കവിത വായിച്ചെടുക്കും അലസനോട്ടങ്ങളുടെ ഓളപ്പരപ്പിൽ ഉടൽ താഴ്ത്തിയാലും ദൃഷ്ടികളിൽ നിന്നും ഉടൽ പിൻവലിച്ചാലും പൊങ്ങിക്കിടക്കുന്നതിൻ്റേയും നടന്ന്, അകന്നുപോകുന്നതിൻ്റേയും മറഞ്ഞിരിക്കുന്നതിൻ്റെയും സഹജമായ കടുത്തപാടുകൾ മൃഗം അതിൻ്റെ ഉടലിൽ  എടുത്തണിയുമ്പോലെ എഴുതികഴിഞ്ഞ കറുത്ത പാട് കവിത അതിൻ്റെ ഭാഷയുടലിൽ അവശേഷിപ്പിക്കും ഇനിയും കറുക്കാത്ത പാടുകളായി വാക്കുകൾ, കവിയുടലിൽ  അലസനോട്ടം നഷ്ടപ്പെട്ട ഒരാളുടെ ശരീരഭാഷ ഏതുനിമി...