Skip to main content

അരക്കില്ലം

സൂര്യൻ നടക്കാനിറങ്ങുമ്പോൾ
അലാറം ബെഡ് കോഫി അലസ്യങ്ങൾ
പുതപ്പു മാറ്റി പതിയെ ജീവിതം...
പുതപ്പു മാറ്റി പതിയെ ജീവിതം
ടൂത്ത് പേസ്റ്റിന്റെ പതിവ് മണം  


രോഗിയും അല്ല കൂട്ടിരിപ്പും ഇല്ല  പക്ഷെ ഉള്ളതോ താമസക്കാർ ..
അടുത്തുണ്ട് അയൽക്കാരന്റെ പ്രതിഷ്ഠയുള്ള അമ്പലങ്ങൾ...
അടുത്തുണ്ട് അയൽക്കാരന്റെ പ്രതിഷ്ഠയുള്ള അമ്പലങ്ങൾ
തൊഴുതിട്ടും പോകാം തോഴുവാതെയും വരാം.

മയൻ തീർത്തതല്ലെങ്ങിലും വെളിച്ചം കടക്കാത്ത
ചില്ലുകൾ കൊട്ടാര കെട്ടു പോലെ ..

വായുവും വിലക്ക് വാങ്ങാം..

വായുവും വിലക്ക് വാങ്ങാം..
സിലിണ്ടെരും മാസ്കുമായി  ശ്വാസ കോശങ്ങളിൽ

വെള്ളത്തിനും മുട്ടോട്ടുമില്ല.. കുഴലിലെത്തും വായുവായി വെള്ളവും.
കൊതുകിന്റെ മൂളലായ് എയര് കണ്ടീഷനും..
കൊതുകിന്റെ മൂളലായ്എയര് കണ്ടീഷനും..
മുള്ളോളിപ്പിച്ചു കടലാസ് പുഷ്പവും..

അക്കരെ പൂത്തൊരാ സൌഗന്ധികം ചൂടി
അര്ജുണനെ തേടും ദ്ര്വോപധിമാർ
ചില്ലട്ട കൂട്ടിൽ കാഴ്ചക്ക് വച്ചൊരു..
ചില്ലട്ട കൂട്ടിൽ കാഴ്ചക്ക് വച്ചൊരു
 ബാല്യം കാണാകളിപ്പാട്ടങ്ങൾ..

മനുഷ്യവിരൽസ്പർശം കിട്ടാൻ കൊതിച്ചു
പിന്നെയും ചില വെൻ ഭിത്തികൾ
കാറ്റടിച്ചാൽ പോലും നീങ്ങാത്ത ജാലക...
കാറ്റടിച്ചാൽ പോലും നീങ്ങാത്ത ജാലക-
തിരശീല പോലും അഭിനയിക്കും.

ജീവിതങ്ങൾ പടികൾ ഏറുന്നതീവഴി
സൗഹൃദങ്ങൾ ഇവിടെ ലിഫ്ടിറങ്ങും
ഇവിടെ പ്ലാസ്റ്റിക്കും പുഷ്പിക്കുംപല വർണ്ണം..
ഇവിടെ പ്ലാസ്റ്റിക്കും പുഷ്പിക്കുംപല വർണ്ണം
കുടുംബങ്ങൾക്കുള്ളിലോ നിഗൂഡ മതിൽ

സമ്പത്തും പ്രൌഡി യും വാക്കിലും നോക്കിലും
ഫ്രയ്മുകൾക്കുള്ളിൽ പരിചയങ്ങൾ
വിശാലമായൊരു ബാല്കണി പേടിച്ചു...
വിശാലമായൊരു ബാല്കണി പേടിച്ചു കരിയില പോലും
പറക്കാറില്ല  ഈ വഴി

അബദ്ധത്തിലെങ്ങാനും വന്നൊന്നു  പെട്ടെന്നാൽ മരണത്തെ കാണും വെപ്പ്രാളം

മരണം പോലും വാതിൽക്കൽ വന്നു മണി മുഴക്കി കാത്തു നിന്ന് മടങ്ങുമ്പോൾ
വന്നതാരെന്നു തിരിഞ്ഞു പോലും നോക്കാതെ..
വന്നതാരെന്നു തിരിഞ്ഞു പോലും നോക്കാതെ..
 പഴുതിട്ട താഴിട്ടു പൂട്ടിയ ജീവിതങ്ങൾ


സ്നേഹ ദാരിദ്ര്യം അനുഭവിക്കും ഇത്..സ്നേഹ ദാരിദ്ര്യം അനുഭവിക്കും ഇത് ..
ഉടലുകൾ ഒട്ടിയ അരക്കില്ലങ്ങൾ
കൊടുക്കാതെ കിട്ടിയാൽ കൈ നീട്ടി..
കൊടുക്കാതെ കിട്ടിയാൽ കൈ നീട്ടി-
മെയ്‌ നീട്ടി വാങ്ങാൻ കൊതിക്കും മെഴുതിരികൾ ...
സ്നേഹ മെഴുതിരികൾ... അരക്കായ്‌ ഉരുകും മെഴുതിരികൾ ...         

Comments

  1. 1BHK, 2BHK....

    പക്ഷേ, എല്ലാം അരക്കില്ലങ്ങൾ തന്നെ..!! 

    നല്ല കവിത

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. തിരക്കുകൾക്കിടയിലും വായനക്കും അഭിപ്രായത്തിനും നന്ദി

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വാക്ക് ഒരന്തിമൊട്ട്

ചെമ്പരത്തിപ്പൊത്തിൽ ചുവപ്പും അതിൻ്റെ അന്തിയും പിന്നെയും അതിൻ്റെ  ചോപ്പിൻ്റെപൊത്തിൽ ബാക്കിവരും  ഒരന്തിമൊട്ട് മറ്റൊരു പകലിൻ്റെ ഇല വൈകുന്നേരം സമോവറിൻ്റെ കൊടിയുള്ള ഒരു രാജ്യമാവും ചായ ഹമ്മിങ്ങിൻ്റെ ഹാങ്ങോവറുള്ള  ഒരു പാട്ടിൻ്റെ ചുവട്ടിലിരിക്കുന്നു കാതിൽ തലേന്നത്തെ ഇരുട്ട് അതും നീലനിറമുള്ളത് കേൾക്കാൻ ഇരുട്ടും മുമ്പുള്ള പാട്ടും ഒരു ഇലത്തുമ്പിൽ വന്നിരുന്ന് തുളുമ്പും ഭാഷ അത് മഞ്ഞുതുള്ളിയാണെന്ന്  പറഞ്ഞ് മനസ്സിലാക്കുവാനുള്ള എൻ്റെ ശ്രമം ഒരു കവിതയായി പോകുമോ എന്ന് ഭയക്കുന്ന ഞാൻ തുളുമ്പുമ്പോൾ എൻ്റെ ഭയം  കൂടുതൽ മനോഹരം അത് അത്രയും സ്വാഭാവികം പക്ഷേ ഒരു മഞ്ഞുതുളളിയോട് പോലും  പറഞ്ഞു മനസ്സിലാക്കികൊടുക്കുവാനുള്ള കഴിവ് എൻ്റെ കവിതക്കില്ല അത്യന്തം മനുഷ്യത്തം എൻ്റെ തുളുമ്പലിൽ ഈണങ്ങളുടെ തുള്ളികൾ കടക്കും പാട്ട് ഹാർമോണിയം പാട്ടിൻ്റെ സമോവർ നടക്കുന്നവരുടെ കൊടികളാണ് കാലടികൾ പാടുകളിൽ കാതുകൾ ചേർത്ത് വെച്ചുനോക്കു അത് പാറുന്നുണ്ട് ഭാഷയുടെ മജ്ജയുള്ള  ഒരെല്ലാകും വാക്ക് ഒരു മജ്ജയല്ല മൗനം പാറുന്നുണ്ട് കാതുകളും കാതുകൾ കൊടികളല്ല ഒരു ലാളനയ്ക്കും  ഉടൽ വിട്ടുകൊടുക്കാത്ത  പൂച്ചകളാണ് കാതുകൾ എന്ന് ഞാൻ പാട്ടുകളോട് അടക്കം പറയുന്നു കാതി

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!