തന്റെ ഒരു നേരത്തെ വിശപ്പിനു ഉറ്റവർക്ക് കൂടി ചേർത്ത് കടലിലേയ്ക്ക് ഇലയിടുന്ന മുക്കുവൻ; വലയെറിയുവാൻ തന്റെ ഉടലെടുക്കുമ്പോൾ കൂടെ ഹൃദയം എടുക്കാറില്ല ചാളത്തടി പോലെ മെലിഞ്ഞ തന്റെ ദേഹത്ത് അത് ഒരു ഭാരമാകാതിരിക്കുവാൻ തീരത്തെ ഇല്ലാത്ത കുടിയിൽ ഏതെങ്കിലും കട്ടമരത്തിന്റെ അടിയിൽ അത് ജീവിതം പോലെ കയറ്റി വച്ചിരിക്കും പേരറിയാത്ത വിശപ്പിന്റെയോ കാണാത്ത ഒരു താലിച്ചരടിന്റെയോ അതിലും പഴകിയ എന്നാലും ശക്തമായ ഒരു പൊക്കിൾക്കൊടിയുടേയോ പ്രാർത്ഥനയുടെ ബലത്തിൽ എന്നാലും അവൻ കടലിൽ മീൻ പോലെ സുരക്ഷിതനായിരിക്കും! കടൽ അവനേക്കാൾ പാവമായിരിക്കുന്നത് വരെ... അതല്ലാത്തപ്പോൾ അവനു പകരം തീരത്തേയ്ക്ക് മടങ്ങി വരിക ഒരു കടൽ തന്നെയായിരിക്കും! പക്ഷെ കണ്ണീരു പോലെ അത് ചെറുതായി തീരത്ത് ഒരു മൈലാഞ്ചിപ്പാട് വരച്ചു തിരിച്ചുപോകുന്നതും, തിരിച്ചു പോകുമ്പോഴും, കൂടെ കൊണ്ട് വന്ന ചില തിരകൾ എടുക്കാൻ മറന്നു വെറും കയ്യോടെ മടങ്ങേണ്ടി വരുന്നതും തീരത്തെ ഏതെങ്കിലും കുടിലിൽ അപ്പോഴും പിടയ്ക്കുന്ന സ്വന്തമായി മുള്ള് പോലും ഇല്ലാത്ത തലപോയ മീനുകളെ കാണുമ്പോഴായിരിക്കു...
എന്റെ പ്രസ്ത്ഥാനം എന്നെ ഉന്നതിയിലെത്തിച്ചു ..
ReplyDeleteപിന്നെ പ്രസ്ത്ഥാനം , പ്രശ്നമല്ലാതായി , അതിന്റെ മൂല്യങ്ങളും ..
വിണ്ണിലെത്തിയ, അധികാരത്തെ കാക്കുക തന്നെ വേണം
അതേതു തത്വസംഹിതകളുടെ ലംഘനമാണേലും ..!
ആരാണോ സ്വാതന്ത്ര്യത്തിന് ചുക്കാന്‍ പിടിച്ചത്
അതു മറന്നാണ് ഇന്ന് മാനം കേറുന്നത് , സമ്മാനം
മണ്ണിലാണെന്ന ഓര്‍മയില്ലാതെ ......... ഇഷ്ടായി സഖേ
റിനി ഒരു പാട് സന്തോഷം പറയാൻ മറന്ന വാക്കുകള പറഞ്ഞു ഓര്മിപ്പിച്ചതിനു.
Deleteഅതോടൊപ്പം ഒരു ചെറിയ ക്ഷമാപണം.. ഒരു നാല് പോസ്റ്റ് ഒരുമിച്ചു പോസ്റ്റ് ചെയ്തു പോയിട്ടുണ്ട്. ടെക്നോളജി യുടെ ഒരു ചതി എന്ന് പറഞ്ഞു ഞാൻ ആശ്വസിചോട്ടെ. പബ്ലിഷ് ചെയ്യാണ്ട് എഴുതിയിട്ട വരികൾ പ്രിവ്യു നോക്കിയപ്പോൾ FEEDJITH ലിങ്ക് കൊടുത്തു അപ്ഡേറ്റ് ആയി പിന്നെ പോസ്റ്റ് ചെയ്യാതെ തരാം ഇല്ലന്നായി
തത്വസംഹിത മറക്കുന്നിടത്ത് അരാജകത്വം ജനിയ്ക്കും
ReplyDeleteനക്സലിസം ആയാലും മാവോവാദം മനുവാദി അയിത്തം സ്ത്രീകല്ക്കെതിരെ ഉള്ള അക്രമം ന്യൂ ജനറേഷൻ എന്നാ പേരില്‍ വരുന്ന പുത്തൻ വഴിവിട്ട പ്രവണത ആയാലും പ്രത്യയ ശാസ്ത്ര അടിമത്തം ആയാലും മത തീവ്രവാദം ആയാലും ഗുണ്ടായിസം ആയാലും അഴിമതി ആയാലും അരാചകത്വം ഇന്ന് പല വിധത്തിൽ സമൂഹത്തിൽ കഴിഞ്ഞു കൂടുന്നുണ്ട്
Deleteനന്ദി അജിത് ഭായ്