എന്തിനാണിത്രയും ചിലന്തികൾ
ഒരെണ്ണത്തിനെ മാത്രം ഞാൻ കൊന്നോട്ടെ?
ചിലന്തിവലയിൽ തട്ടി എൻ്റെ ചോദ്യം
തിരിച്ചുപോകുന്നു
പ്രതിമയിൽ,
ബുദ്ധൻ്റെ ഹൃദയമിടിപ്പ്
നിശ്ചലതയുടെ വല കൂട്ടുന്നു
ശിൽപ്പത്തിൽ
ശിൽപ്പത്തിൻ്റെ നിശ്ചലത
വല നെയ്യുന്നത് പോലെ തന്നെ
ബുദ്ധൻ്റെ ഹൃദയമിടിപ്പിനാൽ
കൊല്ലപ്പെടുന്ന,
പ്രതിമയിൽ നിന്നും മാറിനിൽക്കുന്ന
നിശ്ചലത
നിശ്ശബ്ദത എന്ന പേരിന് പോലും
അത് അർഹമാകുന്നില്ല
അഹിംസയുടെ വലയിൽ കുരുങ്ങിയ
ബുദ്ധനെ
എൻ്റെ ചിലന്തികൾ
പ്രാണികളുടെ നോട്ടം കൊണ്ട് പൊതിയുന്നു
Comments
Post a Comment