ഒരു ഇൻവിജിലേറ്റർ ആയിരുന്നില്ല
പകൽ, ഒരിടത്തും
ഒരു കാലത്തും
വിഷാദം ഒരു പരീക്ഷയല്ല
എന്നിട്ടും സമയം,
ഇനിയും ഒന്നും പഠിച്ചിട്ടില്ലാത്ത
കുട്ടിയാവുന്നു
അത് എല്ലാ പരീക്ഷാഹാളിലും
ചോദ്യപേപ്പറുകൾക്കരികിലിരിക്കുന്നു
അയഞ്ഞ വൈകുന്നേരങ്ങൾ
ചിതറിക്കിടക്കും വണ്ണം
ഇനിയും സമർപ്പിച്ചിട്ടില്ലാത്ത കുത്തിക്കെട്ടിയിട്ടില്ലാത്ത
അസ്തമയത്തിൻ്റെ ഉത്തരകടലാസുകൾ
സൂര്യനു ചുറ്റും
വെയിലിൽ തൊടുന്നു
വെറുതേ കവിതയെന്നെഴുതുന്നു
എഴുന്നേൽക്കുന്നു..
Comments
Post a Comment