ശിവന്നരികിൽ കലപോലെ
ഭാഷക്കരികിൽ നിൽക്കുകയായിരുന്നു
കുഞ്ഞ് കുഞ്ഞ് ചന്ദ്രക്കലകളേ
തോളിലെടുത്ത ആകാശം
പനിയുള്ള ചന്ദ്രക്കലകൾ
ഒരേ സമയം
രോഗവും മരുന്നുമാകും ശൂന്യത
പരിചരണങ്ങളുടെ കലയാവണം
പൂർത്തിയാകാത്ത എന്തോ ഒന്ന്
ചന്ദ്രക്കലകൾ കൊണ്ട് നടക്കുന്നു
എന്ന് തോന്നിയിരുന്നു
കലകളുടെ ഞൊറി
എൻ്റെ ഭാഷ,
അപ്പോഴും നിലത്തിരുന്ന്
ഓരോ മാനത്തും പിടിച്ചിടുന്നു
ഓരോ തോന്നലുകളും
ചന്ദ്രക്കലയിൽ എടുക്കുന്നു
തുടർച്ചകളുടേതാവണം കല
ശമിക്കുന്ന താളം ചന്ദ്രക്കലകളിൽ
ഓരോ മാനവും
അപ്പോഴും താളത്തിൽ പിടിച്ചിടുന്നു
ഭാഷയേ കൈവിടുന്നു
പതിയേ ചന്ദ്രക്കലകളുടെ ഡിസ്പെൻസറിയാകുന്നു
Comments
Post a Comment