Skip to main content

ഡിസ്പോസിബിൾ കവിതകൾ

തല
ഒരു തല വച്ചത്  കൊണ്ട് മാത്രം
ഉടൽ പറന്നു  പോകില്ലെന്ന് കരുതിയിരുന്നു
എന്നിട്ടും കാറ്റ് നിലച്ചപ്പോഴാണ്..
ഉടൽ പറന്നു പോയത്

വഴി
ഓരോ ഇന്നും ഒരു വഴിയാണ്
എന്നും കാണുന്ന "ആ" പരിചയം വെച്ചാണ്
(കണക്കിന് "ഇ" ആണ് വേണ്ടത്
ഇപ്പോഴെല്ലാം ഇ- പരിചയം ആണല്ലോ
അറിയാമോ എന്ന് ചോദിക്കുമ്പോൾ
ഒന്നൂടി നീട്ടി ആാ എന്ന് പറയും
അപ്പോൾ ശരി "ആ" തന്നെ )
നമുക്ക് എത്ര വഴി തെറ്റിയാലും,
തെറ്റുന്നതെല്ലാം വഴിയാക്കി
വഴിക്ക് ആളു തെറ്റാതെ
അവസാനം മരണവീട്ടിൽ തന്നെ
കൊണ്ടെത്തിക്കുന്നത്

 കുട
വാങ്ങിയപ്പോൾ തന്നെ കീശ നനഞ്ഞു
പിന്നെ നടന്നപ്പോൾ
ശരീരത്തിൽ കേറാതെ മനസ്സ് നനഞ്ഞു
എന്നിട്ടും മൂക്ക് പിഴിയുന്നത് കുട തന്നെ

പേന
വാങ്ങിയപ്പോഴേ കീശ കീറി
എന്നിട്ടും കൂടെ വരാൻ വേണമായിരുന്നു കീശയും
അതിനൊരു കനവും കുറച്ചു ആഴവും
അതും ഇടനെഞ്ഞിൽ തന്നെ
നിബ്ബിനു നിർബന്ധമായിരുന്നു സ്വർണ നിറം
എഴുതുവാൻ ഒഴിയാതെ കരിമഷിയും
എന്നിട്ടും കയ്യെക്ഷരം ഏതോ പെണ്ണിന്റെ
അത് കണ്ടാണ്‌ പേന ആണെന്ന് അറിഞ്ഞിട്ടും
വിളിച്ചു പോയത്പെണ്ണെന്നു
പിന്നെ തെളിയാതിരുന്നത് കൂർത്ത മുഖമായിരുന്നു
ഇപ്പോഴും രക്തം കൊടുത്തു കൊണ്ട് നടക്കുന്നുണ്ട് ഒരു പേന
വെറുതെ കവിത എഴുതുവാൻ വേണ്ടി മാത്രം

ടിപ്പ്
ജീവിച്ചിട്ടിറങ്ങുമ്പോൾ മനുഷ്യൻ
ടിപ്പ് കൊടുക്കന്നത്‌ പതിവാണത്രെ
ഒട്ടും കുറച്ചില്ല
നാണം കെടാതിരിക്കുവാൻ
ഞാനും വച്ചു
ടിപ്പ്!
എന്നെ തന്നെ!!
ഇപ്പൊ നാണം കെട്ടതു അവരായിരിക്കും

Comments

  1. ബൈജുവിന്റെ ചിന്തകളുടെ വ്യത്യസ്തതയും ഭാവനയുടെ പ്രത്യേകതയും ആശയങ്ങളുടെ ആവിഷ്കാരവുമെല്ലാം എന്നെ തീര്‍ച്ചയായും അത്ഭുതപ്പെടുത്തുന്നു.

    ReplyDelete
    Replies
    1. എന്തെങ്കിലും എഴുതുന്നുണ്ടെങ്കിൽ അതിനുള്ള മൂല ധനവും പ്രചോദനവും അജിത്‌ ഭായ് യുടെ മുമ്പിൽ ഒരു കയ്യൊപ്പിനു കൊണ്ട് വയ്ക്കുന്ന ഫയൽ എന്ന ചിന്ത തന്നെ അതിൽ കാമ്പുള്ള എന്തെങ്കിലും ഉണ്ടാവണം എന്ന് ചിന്തിക്കാറുണ്ട് നന്ദി അജിത്‌ ഭായ് ഈ വല്യ വാക്കുകൾക്ക്

      Delete
    2. അജിതെട്ടന്റെ അഭിപ്രായത്തോട് പൂര്‍ണ്ണമായും യോജിക്കുന്നു. അക്ഷരവിസ്മയങ്ങള്‍ തന്നെയാണ് ബൈജു ഭായിയുടെ ഓരോ കവിതകളും.

      Delete
  2. I support Ajithbhai. Same, same.
    Aashamsakal.

    ReplyDelete
    Replies
    1. ഡോക്ടര വളരെ നന്ദി ഈ വായനക്ക് അഭിപ്രായത്തിനു

      Delete
  3. ഞാനുമിവരോട് യോജിക്കുന്നു.

    അഞ്ചുമിഷ്ടമായി ഭായ്.അഞ്ചാമത്തേതല്പം കൂടുതൽ.


    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സൌഗന്ധികം നന്ദി ഓരോ വായനക്കും അഭിപ്രായത്തിനും

      Delete
  4. ചിന്തിച്ചു ചിന്തിച്ചങ്ങിനെ.........?!!
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പൻ ചേട്ടാ ഈ പ്രോത്സാഹനത്തിനു വായനക്ക് നന്ദി

      Delete
  5. അപാരമായ ചിന്തകള്‍ തന്നെ...തല മറന്ന ഉടല്..... അവസാനം മരണവീട്ടില് ചെന്നു ചേരുന്ന വഴി.....സങ്കടപ്പെടുന്ന കുട....രക്തം വാര്ക്കുന്ന പേന......അവസാനം തന്നെ തന്നെ ടിപ്പു കൊടുക്കുന്ന മനുഷ്യന്.......ഉജ്ജ്വലമായ ബിംബങ്ങള്

    ReplyDelete
  6. ഇതൊരിക്കലും ഡിസ്പോസ്ബില്‍ കവിതകള്‍ അല്ലെ ബൈജു മാഷെ';
    പകരം മനസ്സിന്‍റെ പുസ്തക താളുകളില്‍ തങ്ക ലിപികളാല്‍ എഴുതിവെക്കപ്പെടേണ്ടതാണ്.
    ആശയ സമ്പുഷ്ടം !!! ഭാവുകങ്ങള്‍

    ReplyDelete
    Replies
    1. നന്ദി സുഹൃത്തേ ഈ വാക്കുകൾക്ക്

      Delete
  7. Replies
    1. കാത്തി വളരെ നന്ദി ഈ കയ്യൊപ്പിനു ആസ്വാദനത്തിനു

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വീടിന്റെ ഒരു തൈ

ചെടിചെട്ടിയിൽ കൊണ്ട് നട്ടതോർമ്മയുണ്ട് ഒരു കുഴിയുടെ ആഴത്തിൽ വീടിന്റെ ഒരു തൈ ഒരു വെള്ളം മഴ നീട്ടിഒഴിച്ചതും പൂത്തുലഞ്ഞുനിൽക്കുന്നു; ചതുരത്തിൽ ജനാലകൾ വേലിക്കൽ.. വെയിലടിക്കുന്നുണ്ട്,  വാതുക്കൽ! കുളിരിൽ കുറിച്ച് വെള്ളത്തിന്റെ വേര് അളന്നെടുക്കണം    വൈകിയാണെങ്കിലും പിറകിലോട്ടു മാറി കുറ്റിയടിക്കണം ഒഴുക്കുള്ള ഒരു പുഴയുടെ സാധ്യതയ്ക്കു ഇനി  സന്ധ്യ  ചെമ്പരത്തിയോളം പരത്തി ചുട്ടെടുക്കണം നാളേക്ക് കുറച്ചു പൂക്കളുടെ ചൂടുള്ള  പലഹാരങ്ങൾ!