Skip to main content

ഫ്രിഡ്ജിൽ വച്ച മഴ

മഴയെ കുറേ നാളായി കാണുന്നുണ്ട്  ഞാൻ
ഓർമ വച്ച നാൾ മുതൽ പെയ്യുന്നുമുണ്ടത്
എന്നാലും കഴിഞ്ഞ കുറേ ഏറെ നാളായി ശ്രദ്ധിക്കുന്നുണ്ട് ഞാൻ-
പെയ്യുന്ന മഴക്കെന്തോ ഒരു അസ്വാഭാവികത

പെയ്യുന്ന മഴയിൽ  കാണുന്നു പലപ്പോഴും
ഏച്ചു നില്കുന്ന ചില  ഏറ്റകുറച്ചിലുകൾ
ആകാശത്തു കാണുന്ന മേഘങ്ങളുടെ അളവിലും, നോക്കിയാൽ കാണാം-
അനുവദിച്ചിട്ടുള്ളത് പെയ്യാറുമില്ലെന്നവ

അന്നന്നുള്ളത്  പെയ്യാതെ പൂഴ്ത്തിവെയ്ക്കുന്നുണ്ടവ
ആരുമറിയാതെ എങ്ങോട്ടോ മാറ്റുന്നുമുണ്ടവ
ഇന്നലെ തന്നെ; പെയ്ത മഴ, ഇന്ന് തനിയെ നുണയുമ്പോൾ, അറിയുന്നു-
ഫ്രിഡ്ജിൽ വച്ച് പഴകി, തണുപ്പ്; മാറ്റാതെ പെയ്തവ!

ഓർമയിൽ പോയി പണ്ടത്തെ മഴ തിരയുമ്പോൾ
അറിയുന്നു ഓർമ്മകൾ പോലും പഴകിയിട്ടുള്ളവ
കുട്ടികാലത്തെ പ്രണയത്തിനു മുമ്പുള്ള ഓർമ്മകൾ പലതുമിപ്പോഴും-
അയവിറക്കുമ്പോൾ, തണുപ്പ് മാറാത്ത  മഷിത്തണ്ടുകൾ!

Comments

  1. Enthu patti mazhaye ninakku? :(

    ReplyDelete
  2. എത്ര പെയ്താലും,കുളിർപ്പിച്ചാലും,നിറച്ചാലും പിന്നേയും പരാതി തന്നെ.


    ''തുള്ളി കുടിയ്ക്കാനില്ലത്രേ..''


    മഴയും വിചാരിച്ചു കാണും, എന്തിനിങ്ങനെ പെയ്യുന്നെന്ന്.

    നല്ല കവിത ഭായ്.


    ശുഭാശംസകൾ....

    ReplyDelete
  3. കാലം മാറുമ്പൊള്‍ കോലം മാറുകയാകാം
    മഴയും മാറുന്നു , കുളിരില്ലാതെ , നനനില്ലാതെ
    ആര്‍ക്കൊ വേണ്ടി , എങ്ങ് നിന്നൊ വന്ന്
    എങ്ങൊ പൊഴിഞ്ഞ് പൊകുന്ന പേരിന്
    മാത്രമാകുന്ന ബ്രോയിലര്‍ മഴകള്‍
    ( സുഖമല്ലേ സഖേ ? )

    ReplyDelete
  4. ഫ്രീസറില്‍ വച്ച മഴ വരാനിരിക്കുന്നതേയുള്ളു

    ReplyDelete
  5. പെയ്യുന്ന മഴക്കെന്തോ ഒരു അസ്വാഭാവികത....?

    ReplyDelete
  6. മായം കലർന്ന മഴ അല്ലേ. വേറിട്ട ചിന്ത ഇഷ്ടപ്പെട്ടു.

    ReplyDelete
  7. നന്നായിരിക്കുന്നു...

    ReplyDelete
  8. തിമിര്‍ത്തുപെയ്യാനൊരു പേടി!
    വേണമോ വേണ്ടേയോ എന്നൊരു നാട്യം!!
    ആശംസകള്‍

    ReplyDelete
  9. ഡോക്ടർ നന്ദി

    നന്ദി സൌഗന്ധികം

    റിനി ഈ കയ്യൊപ്പ് ഒരു വല്യ മൌനം തച്ചുടക്കുന്നു സുഖമാണ് കാണാറില്ല എന്ന് ഓർക്കാറുണ്ട് തിരക്കാവും അല്ലെ? സുഖമല്ലേ

    അജിത്‌ ഭായ് നന്ദിയുണ്ട്

    ആഷിക് നന്ദിഅറിയിക്കുന്നു

    ദാസേട്ട നന്ദി

    സുനിൽ നന്ദി

    തങ്കപ്പൻ ചേട്ടാ നന്ദി

    ReplyDelete
  10. എന്തോ.... മഴ പലപ്പോഴും കാര്മേഘങ്ങളില് ഉളളതിനേക്കാള് കൂടുതല് പെയ്യുുന്നതായിട്ടാണ് എനിക്ക് തോന്നിയിട്ടുളളത്..

    ReplyDelete
  11. mazha fridgil vaykendi varum bhaviyilekku

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വീടിന്റെ ഒരു തൈ

ചെടിചെട്ടിയിൽ കൊണ്ട് നട്ടതോർമ്മയുണ്ട് ഒരു കുഴിയുടെ ആഴത്തിൽ വീടിന്റെ ഒരു തൈ ഒരു വെള്ളം മഴ നീട്ടിഒഴിച്ചതും പൂത്തുലഞ്ഞുനിൽക്കുന്നു; ചതുരത്തിൽ ജനാലകൾ വേലിക്കൽ.. വെയിലടിക്കുന്നുണ്ട്,  വാതുക്കൽ! കുളിരിൽ കുറിച്ച് വെള്ളത്തിന്റെ വേര് അളന്നെടുക്കണം    വൈകിയാണെങ്കിലും പിറകിലോട്ടു മാറി കുറ്റിയടിക്കണം ഒഴുക്കുള്ള ഒരു പുഴയുടെ സാധ്യതയ്ക്കു ഇനി  സന്ധ്യ  ചെമ്പരത്തിയോളം പരത്തി ചുട്ടെടുക്കണം നാളേക്ക് കുറച്ചു പൂക്കളുടെ ചൂടുള്ള  പലഹാരങ്ങൾ!