Skip to main content

കടലിന്റെ വിസ കച്ചവടം

കടലൊരു ബഹുരാഷ്ട്ര കുത്തകയാണിന്ന്
കടലാസ്സിൽ വിസ പോലും അടിച്ചുകൊടുക്കുന്നവൻ
കടലോരത്താകെ അതിൽപെട്ട് കുടുങ്ങിക്കിടക്കുന്നു
കായലെന്നു പേരിൽ  കിടപ്പാടം പണയപ്പെട്ടവർ

കടലെന്ന് വലിയ പേരും നിലയുംവിലയും ആകുംമുമ്പേ
പലയിടങ്ങളിലും കടലവിറ്റു വിലയില്ലാതെ കിടന്നവൻ
അന്നവിടെഎന്നോ കാറ്റ്കൊള്ളാൻ വന്ന അറബിയുടെ
കാലു പിടിച്ചു എങ്ങിനെയോ ഉരുവിൽ അക്കരെ കടന്നവൻ

പിന്നെ അവിടെ കൊച്ചുകൊച്ചു പണിയെടുത്ത്  പച്ച പിടിച്ചവൻ
പിന്നെപിന്നെ പതിയെ കച്ചവടംചെയ്തു വയറുപിഴച്ചവൻ
കോടിക്കണക്കിനു കാശിനു വാണിജ്യവ്യാപാരം നടത്തിയവൻ
വെള്ളംപോലെ കോടിക്കണക്കിന് പണംവാരിയെടുത്തവൻ

പിന്നെ കപ്പൽ വിമാന-അന്തർവാഹിനികൾ വാങ്ങിയവൻ
വിവിധ രാജ്യങ്ങളിൽ തുറമുഖങ്ങൾ സ്വന്തമായ് തുറന്നവൻ  
എന്നിട്ടും കിഴക്കൻ മലയിലെ ഒരുതുണ്ട് ഭൂമി വിറ്റ  പുഴയുടെ
പൈസ വാങ്ങിവച്ചു സമയത്ത് വിസ കൊടുക്കാതെ പറ്റിക്കുന്നവൻ

നാട്ടുകാർ അടക്കംപറയുന്നു പുഴയ്ക്കു ഉരുൾപൊട്ടി വസ്തു പോയെന്നു
പക്ഷെ ഒരു വിസക്ക് വേണ്ടി എഴുതികൊടുത്തെന്നു പുഴ സത്യംഒളിക്കുന്നു
അക്കരെചെന്ന്പച്ചപിടിക്കുവാൻ വിസ പ്രതീക്ഷിച്ചു കടലിലേക്കൊഴുകുന്നു
കടൽ  തന്റെതിരകളെ വിട്ടു തല്ലിക്കുന്നു ഉപ്പുതിന്നതിനാൽ വെള്ളംകുടിക്കുന്നു
കടലിന്റെ ജലസമ്മർദം കൂടുന്നു പിന്നെ ഉരുണ്ടുകൂടി കടൽക്ഷോഭം നടിക്കുന്നു

അത്കണ്ടു  പുഴ തളർന്നുവീഴുന്നു
കടൽ വെള്ളം കുടിക്കാൻകൊടുക്കുന്നു
പിന്നെഎപ്പോഴോ പുഴയുടെ ബോധംമറയുന്നു  
അപ്പോൾ പുഴയെ കടലിലേക്കെടുക്കുന്നു
പിന്നെ പുഴ എങ്ങോട്ടോ അപ്രത്യക്ഷമാകുന്നു
ശരീരം പോലും കിട്ടാതെ പുഴ വെറും ഓർമയാകുന്നു

അത്കണ്ടു കായൽ വിസ ചോദിയ്ക്കാൻമടിക്കുന്നു
വീടുംപറമ്പും പോയാലും ജീവൻ കൊതിക്കുന്നു
പേടിച്ചരണ്ടു ഇപ്പോഴും പുറമ്പോക്കിൽ  കെട്ടികിടക്കുന്നു
മീൻവളർത്തി കയർപിരിച്ചു വിനോദസഞ്ചാരം നടത്തുന്നു
എങ്ങിനെയൊക്കെയോ ജീവിച്ചുപോകുന്നു

എന്നിട്ടും കഥയറിയാതെ വിസമോഹിച്ചു വരുന്ന പുഴകളെ
കഴിവതും തടഞ്ഞുനിർത്താൻ ശ്രമിക്കുന്നു
അത് കേൾക്കാതെ മുന്നോട്ടുതന്നെ ഒഴുകുന്നപുഴകളെ
കണ്ണീരോടെ അഴിമുഖം കാണിച്ചു കായൽ നിൽക്കുന്നു      

Comments

  1. കഥയറിയാതെ വിസ മോഹിച്ചു വരുന്ന പുഴകളെ
    കഴിവതും തടഞ്ഞു നിർത്താൻ ശ്രമിക്കുന്നു
    അത് കേൾക്കാതെ മുന്നോട്ടു തന്നെ ഒഴുകുന്ന പുഴകളെ
    കണ്ണീരോടെ അഴിമുഖം കാണിച്ചു കായൽ നിൽക്കുന്നു.... Apaaram thanne !

    ReplyDelete
    Replies
    1. ഡോക്ടർ നന്ദി ഈ വല്യ വാക്കുകൾക്ക് അത് പകരുന്ന ഊർജത്തിന്

      Delete
  2. എല്ലാം തന്നിലേയ്ക്കാവാഹിക്കുന്ന കടല്‍!
    നന്നായിട്ടുണ്ട്
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പൻ ചേട്ടാ ഈ വാക്കുകൾ വല്യ അനുഗ്രഹമാണ്
      സ്നേഹത്തോടെ സന്തോഷത്തോടെ ഏറ്റുവാങ്ങുന്നു നന്ദി പൂർവ്വം

      Delete
  3. നന്നായിരിക്കുന്നു കടൽ കവിത.....
    ആശംസകൾ....

    ReplyDelete
    Replies
    1. വി കെ ഈ വരവ് വായന ഈ പ്രോത്സാഹനം അത് വളരെ സന്തോഷം പകര്ന്നു തരുന്നുണ്ട് വളരെ നന്ദി സ്നേഹപൂർവ്വം

      Delete
  4. മൂന്നില്‍ രണ്ട് കടലാണത്രെ

    ReplyDelete
    Replies
    1. അതെ അജിത്ഭായ് എല്ലാം വെള്ളം അതിശയം അതിരുകളില്ലാത്ത പ്രപഞ്ചം മഹാകവി പറയുമ്പോലെ മർത്ത്യൻ കഥയെന്തു അറിവൂ
      അജിത്ഭായ് ഈ കയ്യൊപ്പിനു ഓരോ വാക്കിനും കടപ്പെട്ടിരിക്കുന്നു നന്ദി

      Delete
  5. കടലിനും പുഴക്കും കായലിനും ഉരുൾപൊട്ടലിൽ ഒലിച്ചുപോയ പുഴക്കടവിനും ഇങ്ങിനെ ചില ഭാഷ്യങ്ങൾ തീർക്കാം - അല്ലെ

    ReplyDelete
    Replies
    1. തീർച്ചയായും പ്രദീപ്ഭായ് പ്രകൃതി എന്തെല്ലാം മുന്കൂട്ടി കാണുന്നു എത്രയോ വര്ഷമായി എന്തെല്ലാം മാറ്റം എല്ലാം നല്ലതിന് വേണ്ടി തന്നെ ആവും നമ്മൾ നിസ്സാരമായി ജീവിച്ചു തീര്ക്കുന്നു ഈ ചെറിയ ജീവിത കാലം ഒരു പൊട്ടായി പോലും രേഖപ്പെടുതുവാനില്ലല്ലോ ഭൂതകാലവും ഭാവി കാലവും എല്ലാം എടുത്താൽ നിമിഷം പോലെ
      പ്രദീപ്ഭായ് ഈ വായന വാക്കുകൾ ഒരുപാടു സന്തോഷം നന്ദി

      Delete
  6. Replies
    1. നിസാർ സുഹൃത്തേ ഈ വരവ് അഭിപ്രായം വായന വളരെ സന്തോഷം പ്രോത്സാഹനം നന്ദി ഈ കയ്യൊപ്പിനു

      Delete
  7. ഈ കടല്‍ നന്നായിരിക്കുന്നു
    നല്ല ചിന്തകള്‍

    ReplyDelete
    Replies
    1. ടീച്ചർ വളരെ സന്തോഷം ഈ വാക്കുകൾ സന്തോഷത്തോടെ നന്ദി അറിയിക്കട്ടെ

      Delete
  8. നല്ല കടല്‍; നല്ല വിസ !!

    ReplyDelete
    Replies
    1. സുഹൃത്തേ ഈ വരവ് പ്രോത്സാഹനം ഓരോ വരികൾക്കും ചിന്തകൾക്കും പകരുന്ന ഊർജം വളരെ വലുതാണ്‌ വളരെ നന്ദി സന്തോഷപൂർവ്വം

      Delete
  9. കടലിന്റെ ഒരു കാര്യം...

    നന്നായി മാഷേ

    ReplyDelete
    Replies
    1. ശ്രീ വളരെ സന്തോഷം ഈ വരവിൽ അഭിപ്രായത്തിൽ കാണാറില്ലല്ലോ ശ്രീയെ എന്ന് ഓർത്തിരുന്നു ശ്രീയുടെ ആ ചേട്ടൻ സുഹൃത്തിന്റെ പുതിയവിശേഷങ്ങൾ മൊബൈൽ കഥ ഓര്മ വന്നു ഈ ഇടയ്ക്കു
      നന്ദി ശ്രീ

      Delete
  10. ഈ ജീവിതം തന്നെ ഒരു കടലാണത്രെ..........

    ReplyDelete
    Replies
    1. അതെ കടല് തന്നെ ചിലപ്പോൾ കായൽ അല്ലെങ്കിൽ പുഴ ഒന്നുമില്ലെങ്കിൽ മഴ എല്ലാം വെള്ളം നമ്മൾ വെള്ളത്തിലും നന്ദി അനുരാജ് ഈ വരവിനു അഭിപ്രായത്തിനു സന്തോഷത്തോടെ നന്ദി

      Delete
  11. എന്നിട്ടും പുഴകൾ ഒഴുകുന്നു കടലിലേക്ക് ;

    വളരെ വ്യത്യസ്തമായ ചിന്ത. പുതു വ്യാഖ്യാനം കലക്കി.



    ശുഭാശംസകൾ....

    ReplyDelete
    Replies
    1. സൌഗന്ധികം വളരെ നന്ദി ഓരോപോസ്റിനും തരുന്ന ഈ പ്രോത്സാഹനം വായന അഭിപ്രായം വളരെ വളരെ നന്ദി അറിയിക്കട്ടെ

      Delete
  12. Replies
    1. നിധീഷ് നന്ദി ഈ വരവിനു വായനക്ക് അഭിപ്രായത്തിനു

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!