Skip to main content

വന്യജീവി

രാജവെമ്പാലയെ ഈയിടെ ആരെങ്കിലും കണ്ടിട്ടുണ്ടോ
കണ്ടിട്ടില്ലാത്തവർ പറയും ദാ ഇത് വഴി ഇഴഞ്ഞു പോയി
വെറുതെയാണത് ചുമ്മാതെ പറയുവാ
പാമ്പ് ഇഴഞ്ഞിട്ടു എത്ര കാലമായി!!!

അവരിപ്പോൾ വടി കുത്തി നടപ്പാണ്
ആരുടെയെങ്കിലും മുമ്പിൽ ചെന്ന് പെട്ടുപോയാൽ
അവർ വടി എടുക്കാൻ പോയാൽ
പോയവർ അത് വഴി ഒറ്റപ്പോക്കാണ്
അത് കൊണ്ട് പാമ്പ് വടി കൊണ്ടാണ് നടപ്പ്
പത്തിയിൽ കാണും വിസിറ്റിംഗ് കാർഡും
രണ്ടു മൂന്നു പാമ്പ് പിടിത്തക്കാരുടെ നമ്പരും
ഒരേ ഒരു വ്യവസ്ഥ വെയ്ക്കും
പിടിച്ചാൽ തല്ലികൊന്നാലും
കാട്ടിൽ  കൊണ്ട് പോയി വിടരുത്!

പുതിയ തലമുറ ആനയെ കണ്ടിട്ടുണ്ടോ?
അയ്യോ കണ്ടാൽ മനസ്സിലാകില്ല!
കൊമ്പ് ഒന്നും കാണില്ല
കൊമ്പിൽ കമ്പി ഇട്ടു  ഒതുക്കി
തുമ്പി കൈ വച്ച് മറച്ചു ഗമയിലാ നടപ്പ്
ആനവാല് വേണമെങ്കിൽ കുടഞ്ഞിട്ടു തരും!
പക്ഷേ ഒരു അപേക്ഷ
പിടിച്ചു ആനക്കൊട്ടിലിൽ ഇടരുത്

സിംഹമോ? കണ്ടാൽ തിരിച്ചറിയില്ല!
ക്ലീൻ ഷേവാണ്! റാപ്പ് പോപ്‌ താരങ്ങളെ പോലെ
മുടി പോലും ചെരച്ചു വച്ചിരിക്കും!!
കണ്ടാൽ ഹായ് പറയും പക്ഷെ പിടിക്കരുത്..
പേടിയാണ് വനം വകുപ്പിന് കൈ മാറിയാലോ!

എന്താ കാര്യം?
ഇവര്ക്കൊക്കെ പേടി
വനത്തിൽ പോകാൻ!
അയ്യോ ഇതൊന്നും മൃഗങ്ങളല്ല!
ഇവരൊക്കെ മനുഷ്യരാണ്!!!
നമ്മുടെ ഇടയിൽ ഉള്ള
മറ്റു ചില  മൃഗങ്ങൾക്ക്
അവരെ
തിരിച്ചറിയാൻ കഴിയാതെ
തെറ്റിദ്ധരിക്കുന്നതാണ്!



Comments

  1. നമ്മുടെ ഇടയിൽ ഉള്ള
    മറ്റു ചില മൃഗങ്ങൾക്ക്
    അവരെ
    തിരിച്ചറിയാൻ കഴിയാതെ
    തെറ്റിദ്ധരിക്കുന്നതാണ്! :)

    ReplyDelete
    Replies
    1. ഡോക്ടർ വളരെ നന്ദി വായനക്ക് അകമഴിഞ്ഞ പ്രോത്സാഹനത്തിനു

      Delete
  2. നന്നായിരിക്കുന്നു രചന
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പൻ ഈ അനുഗ്രഹത്തിന് വളരെ നന്ദി ഒരുപാടു സന്തോഷവും

      Delete
  3. ആരോടെക്കയോയുളള അമര്ഷമാണല്ലോ ഈ കവിത.....

    ReplyDelete
    Replies
    1. അങ്ങിനെ ഒന്നും ഇല്ല അമർഷം കാണിക്കേണ്ടത് നമ്മളോട് തന്നെ കാരണം നമ്മൾ തന്നെ അല്ലെ എല്ലാ കാര്യത്തിലും ഫസ്റ്റ് പേർസണ്‍
      നന്ദി അനുരാജ് ഈ ഓരോ കയ്യൊപ്പിനു അഭിപ്രായത്തിനും പ്രോത്സാഹനത്തിനും

      Delete
  4. കാടെല്ലാം നാട്ടിലാണ്

    ReplyDelete
    Replies
    1. ശരിയാണ് അജിത്ഭായ് കാട് ഇപ്പൊ നാട്ടിൽ തന്നെ
      വനത്തിൽ വന്യമൃഗങ്ങൾ ഒന്നും ഇല്ല
      നന്ദി അജിത്ഭായ് ശരിയായ വീക്ഷണം

      Delete
  5. മനുഷ്യമൃഗങ്ങൾ

    നല്ല കവിത


    ശുഭാശംസകൾ....

    ReplyDelete
    Replies
    1. അതെ നാട്ടിൽ ജീവിക്കുന്നു മൃഗ ചേഷ്ട പലപ്പോഴും മറക്കാൻ കഴിയുന്നില്ല
      സംസ്കാരം അതിന്റെ പൂര്ണ അർത്ഥത്തിൽ ഉൾക്കൊള്ളുവാൻ പൂർണരായും സംസ്കര സമ്പന്നർ എന്ന് അവകാശപ്പെടുവാൻ നമ്മുക്ക് കഴിയുന്നില്ല
      നന്ദി സൌഗന്ധികം

      Delete
  6. നല്ല ചിന്ത വംശനാശഭീഷണിയിലാണ് പലതും.കാഴ്ചകള്‍ മാറും.

    ReplyDelete
    Replies
    1. അതെ അനീഷ്‌ വല്ലാത്ത ഒരു മാറ്റം അത് പെട്ടെന്നല്ല തീർച്ചയായും നമ്മൾ ഈ തലമുറ വല്യ മാറ്റത്തിനു സാക്ഷ്യം വഹിക്കുന്നു എന്ന് അവകാശപ്പെടുമ്പോൾ ഓരോ തലമുറയും അപ്പോൾ എന്ത് മാത്രം മാറ്റം നമ്മൾ അറിയാതെ അനുഭവിച്ചിട്ടുണ്ടാകും വൈദ്യുതി വന്നപ്പോൾ ട്രെയിന വിമാനം കമ്പി തപാൽ സാമൂഹ്യ പരിഷ്കരണം ഓരോ തലമുറക്കും അവരവരുടെ തലമുറ വല്യ മാറ്റം അവകാശപ്പെടുന്നു അത്ര തന്നെ
      നന്ദി കാത്തി ഈ വരവിനു സംവേദനത്തിന്

      Delete
  7. Replies
    1. നിധീഷ് നന്ദി അഭിപ്രായത്തിനു വായനക്ക്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വീടിന്റെ ഒരു തൈ

ചെടിചെട്ടിയിൽ കൊണ്ട് നട്ടതോർമ്മയുണ്ട് ഒരു കുഴിയുടെ ആഴത്തിൽ വീടിന്റെ ഒരു തൈ ഒരു വെള്ളം മഴ നീട്ടിഒഴിച്ചതും പൂത്തുലഞ്ഞുനിൽക്കുന്നു; ചതുരത്തിൽ ജനാലകൾ വേലിക്കൽ.. വെയിലടിക്കുന്നുണ്ട്,  വാതുക്കൽ! കുളിരിൽ കുറിച്ച് വെള്ളത്തിന്റെ വേര് അളന്നെടുക്കണം    വൈകിയാണെങ്കിലും പിറകിലോട്ടു മാറി കുറ്റിയടിക്കണം ഒഴുക്കുള്ള ഒരു പുഴയുടെ സാധ്യതയ്ക്കു ഇനി  സന്ധ്യ  ചെമ്പരത്തിയോളം പരത്തി ചുട്ടെടുക്കണം നാളേക്ക് കുറച്ചു പൂക്കളുടെ ചൂടുള്ള  പലഹാരങ്ങൾ!