Skip to main content

മത്സരം


റെഡി... വെടി... തുടക്കം

ഒരുപാട് മഴയെ ഞാൻ  കുടകൊണ്ട്‌ കുത്തി കൊന്നിട്ടുണ്ട്
മഴയുടെ ചോരപ്പാടു ഇറ്റുന്ന കുട ഞാൻ ഒളിപ്പിക്കാതെ
കയ്യിൽ നിവർത്തിപ്പിടിച്ചു നടന്നിട്ടുണ്ട്

പലകുല പൂക്കളെ ഞാൻ ഈ കൈ കൊണ്ട് ഇറുത്തു മണത്തിട്ടുണ്ട്
അതിന്റെ മണം ഞാൻ പലരെയും കൊണ്ട് നടന്നു കാണിച്ചിട്ടുണ്ട്
അത് കൊരുത്തു മാല കെട്ടി ഇട്ടു ഫോട്ടോ എടുത്തു നടന്നിട്ടുണ്ട്

പിടിക്കപ്പെട്ടിട്ടില്ല ....

ധാരാളം പെണ്ണുങ്ങളെ ഞാൻ പ്രണയിച്ചിട്ടുണ്ട് അവരാരും എന്നെ തിരിച്ചു പ്രണയിച്ചിട്ടില്ല,
പിടിച്ചടക്കിയിട്ടില്ല!
തന്നെ പ്രണയിക്കുന്ന പുരുഷന് വഴങ്ങി കൊടുത്താലും, തന്നെ സ്നേഹിക്കുന്ന പുരുഷനെ പ്രണയിക്കാറില്ലവർ!
തന്നെ  പ്രണയിക്കാത്ത മറ്റൊരു പുരുഷനെ പ്രണയിക്കുന്ന തിരക്കിലുമായിരിക്കുമപ്പോഴും അവർ
അത് കൊണ്ട് തന്നെ ഞാൻ ഇപ്പോഴും സ്ത്രീകളെ പ്രണയിച്ചുനടക്കാറുണ്ട്
എന്നെ തിരികെ പ്രണയിക്കാതിരിക്കുവാൻ വേണ്ടി മാത്രം!




ഒരു അറിയിപ്പ്
ക്ഷമിക്കണം തുടക്കത്തിൽ വെച്ച വെടി ഉന്നം തെറ്റി ഒരു മൽസരാർഥിക്ക് കൊണ്ടതിന്റെ സന്തോഷ സൂചകമായി ഒരു കുല മുന്തിരി കൊടുത്തു  ഈ മത്സരം അവസാനിപ്പിച്ചിരിക്കുന്നു! 

Comments

  1. പ്രണയം ആകെ ഒരു തലവേദനയാണല്ലൊ...!

    ReplyDelete
    Replies
    1. ചില ദിവസം തലവേദന അല്ലെങ്കിൽ ഹൃദയ വേദന എന്തായാലും വേദന ഉറപ്പാ ചില പ്രണയത്തിൽ മാത്രം
      നന്ദി വി കെ

      Delete
  2. ഉണ്ടു സഖീ, ഒരു കുല മുന്തിരി....എന്നൊരു പാട്ടും പാടി മത്സരം അവസാനിപ്പിച്ചു

    ReplyDelete
    Replies
    1. കിട്ടാത്ത മുന്തിരി ആണ് ഞാൻ ഉദ്ദേശിച്ചത് .. അജിത്‌ ഭായ് നന്ദി

      Delete
  3. തന്നെ പ്രണയിക്കുന്ന പുരുഷന് വഴങ്ങി കൊടുത്താലും, തന്നെ സ്നേഹിക്കുന്ന പുരുഷനെ പ്രണയിക്കാറില്ലവർ!
    തന്നെ പ്രണയിക്കാത്ത മറ്റൊരു പുരുഷനെ പ്രണയിക്കുന്ന തിരക്കിലുമായിരിക്കുമപ്പോഴും അവർ
    അത് കൊണ്ട് തന്നെ ഞാൻ ഇപ്പോഴും സ്ത്രീകളെ പ്രണയിച്ചുനടക്കാറുണ്ട്
    എന്നെ തിരികെ പ്രണയിക്കാതിരിക്കുവാൻ വേണ്ടി മാത്രം!

    ReplyDelete
    Replies
    1. നന്ദി നിധീഷ് ചിലപ്പോൾ പ്രണയം അങ്ങിനാ എന്ത് ചെയ്യാനാ

      Delete
  4. അത് കൊണ്ട് തന്നെ ഞാൻ ഇപ്പോഴും സ്ത്രീകളെ പ്രണയിച്ചുനടക്കാറുണ്ട്
    എന്നെ തിരികെ പ്രണയിക്കാതിരിക്കുവാൻ വേണ്ടി മാത്രം!
    Pakida eppozhum panthrandu kalikkilla..... :)

    ReplyDelete
    Replies
    1. വീണാൽ കാല് മുകളിൽ നില്ക്കണം എന്നാണല്ലോ പ്രമാണം
      നന്ദി ഡോക്ടര

      Delete
  5. റെഡി... വെടി... തുടക്കം

    ReplyDelete
    Replies
    1. ആഷിക്

      നന്ദി ഈ വരവിനു അഭിപ്രായത്തിനു വായനക്ക്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കലണ്ടറുകൾ കാടുകൾ

നിൻ്റെ വായനാശ്വാസം  എൻ്റെ കവിതയുടെ മുഖത്തടിക്കും നീ എന്തിനാണ് കവിത വായിക്കുന്നതെന്ന ചോദ്യം ഒരു കപ്പിലെടുത്ത് നിൻ്റെ മുന്നിലേക്ക് എൻ്റെ കവിതയിലെ ഒരോ വാക്കും  നീക്കിനീക്കി വെക്കും നിൻ്റെ മുന്നിൽ എൻ്റെ കവിതയുടെ ചൂട് ചൂര്, ചോദ്യം ഉടൽ, ചോദ്യത്തിൻ്റെ പിടിയുള്ള കപ്പ് എരിയുന്നതിൽ നിന്നും  ഒരു കർപ്പൂരം വെക്കും രാജി ഉടൽ മാത്രമല്ല നാളങ്ങളും ആളലും മാടി ഒതുക്കി നമ്മൾ ഉടൽ, എരിയുന്ന കർപ്പൂരം പോലെ  തീയതികളിലേക്ക് നീക്കിനീക്കി വെക്കുന്നു ആനന്ദമൃഗം  രതികൾ തീയതികൾ കടുവാപ്പാടുള്ള കാറ്റ് ഉടലുകൾ കലണ്ടറാവുന്ന ചുവരുകളിൽ മൃഗം ഇറങ്ങുന്ന തീയതികുറിച്ചിട്ട കലണ്ടറാവും   നമ്മുടെ ഉടലുകൾ ഉടൽ കർപ്പൂര മണമുള്ള കടുവ തീയതികളുടെ കാൽപ്പാടുകൾ  നിലത്ത്, ചുവരിലും ഉടലിലും. കടുവപ്പാടുള്ള തിയതികൾ എന്ന് കലണ്ടറുകൾ!

നാണത്തിന് ഒരു ബയോഡേറ്റ

ആകാശവും അതിൻ്റെ ബയോഡേറ്റയും ഓരോ നക്ഷത്രങ്ങളും ആകാശത്തിൻ്റെ ബയോഡേറ്റ പരിശോധിക്കുന്നു, അതിൻ്റെ നീല  അതിൻ്റെ പ്രവർത്തിപരിചയം അതിൻ്റെ ശൂന്യത അത് പ്രവർത്തിക്കുന്ന ഇടങ്ങൾ ദൈവമേ  എൻ്റെ ബയോഡേറ്റയിലെ, തൊഴിൽരഹിതനായ ദൈവത്തോട് ദൈവമായിരുന്നതിൻ്റ  പ്രവൃത്തിപരിചയം, നീ ചോദിക്കുന്നില്ല ഒന്നും നോക്കാതെ ഒന്നും കാണാതെ ദൈവമായി നീ തൊഴിൽ കൊടുക്കുന്നു മനുഷ്യനായി ഞാൻ നിനക്ക് തൊഴിൽ തന്ന പോലെ  എന്ന് സകല നിശ്ശബ്ദതകളേയും പിടിച്ച്  ദൈവം വീണ്ടും ആണയിടുന്നു നിനക്ക് മാത്രമല്ല, ദൈവത്തിന്നും ഭൂമിയിലെ സകല ഉപമകളും  പോരാതെ വരുന്നു മനുഷ്യനായിരിക്കുന്നതിൻ്റെ നാണം എന്നിൽ നാണംകുണുങ്ങുന്ന  അതിൻ്റെ തൊഴിൽ എൻ്റെ ബയോഡേറ്റയിലെ മതം,  നഗ്നമായി ചെയ്യുന്നു എൻ്റെ നഗ്നതയുടെ എൻ്റെ നാണത്തിൻ്റെ  ബയോഡേറ്റ മാത്രമാകും ഞാൻ ഒരു രാജ്യത്തെ ജനത മുഴുവനും നാണത്തോടെ തെരുവുമുറിച്ച് കടക്കുവാൻ കാത്തുനിൽക്കുന്ന ഒരിടം വിശ്വസിക്കുമോ നീ, ഒരു സീബ്രാക്രോസിങ്ങിൻ്റെ നാണത്തിന് കറുപ്പിലും വെളുപ്പിലും പതിയേ തീ പിടിച്ചുതുടങ്ങുന്നു!

വീടിന്റെ ഒരു തൈ

ചെടിചെട്ടിയിൽ കൊണ്ട് നട്ടതോർമ്മയുണ്ട് ഒരു കുഴിയുടെ ആഴത്തിൽ വീടിന്റെ ഒരു തൈ ഒരു വെള്ളം മഴ നീട്ടിഒഴിച്ചതും പൂത്തുലഞ്ഞുനിൽക്കുന്നു; ചതുരത്തിൽ ജനാലകൾ വേലിക്കൽ.. വെയിലടിക്കുന്നുണ്ട്,  വാതുക്കൽ! കുളിരിൽ കുറിച്ച് വെള്ളത്തിന്റെ വേര് അളന്നെടുക്കണം    വൈകിയാണെങ്കിലും പിറകിലോട്ടു മാറി കുറ്റിയടിക്കണം ഒഴുക്കുള്ള ഒരു പുഴയുടെ സാധ്യതയ്ക്കു ഇനി  സന്ധ്യ  ചെമ്പരത്തിയോളം പരത്തി ചുട്ടെടുക്കണം നാളേക്ക് കുറച്ചു പൂക്കളുടെ ചൂടുള്ള  പലഹാരങ്ങൾ!