ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന് ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ, പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും, കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...
അമ്മയും, മകളും, പെങ്ങളും,ഭാര്യയും, കാമുകിയുമൊക്കെയാണെങ്കിലും സ്ത്രീ എന്നുമൊരു പ്രഹേളിക തന്നെ.....
ReplyDeleteപക്ഷെ ഈ പ്രഹേളികക്കും ഉത്തരമുണ്ട് അത് ചോദ്യത്തിലാണ്
Deleteരണ്ടും ഉണ്ടായിരുന്നിരിക്കണം.കാരണം,സ്വർഗ്ഗ സമാനമായ ഏദൻ തോട്ടത്തിൽ തന്റെ ആദ്യ സൃഷ്ടിയായ ആദമിനൊപ്പം, ദൈവമെന്തായാലും ഒരു സുന്ദരിയെത്തന്നെയാകും സൃഷ്ടിച്ചത്.നല്ല ബുദ്ധിയും നൽകിക്കാണും.അല്ലെങ്കിൽ, പിശാചിന്റെ വാക്കു കേട്ട്,പാപക്കനി വിഴുങ്ങാൻ തുടങ്ങുന്ന ആദത്തിന്റെ കഴുത്തിനു തന്നെ പുള്ളിക്കാരത്തി കേറിപ്പിടിക്കില്ലല്ലോ..? ഹ...ഹ..ഹ..
ReplyDeleteബൈജു ഭായ്, ഞാൻ ചുമ്മാ വച്ചു കാച്ചിയതാ കേട്ടോ.? ഈ പ്രപഞ്ചരഹസ്യത്തിനൊക്കെ ഉത്തരം പറയാൻ നമ്മളാര്.?!!
നല്ല കവിത. നല്ല ചോദ്യങ്ങൾ.
ശുഭാശംസകൾ...
അങ്ങിനെ അങ്ങ് കൈകഴുകാൻ വരട്ടെ, അതിനു ഉത്തരം കണ്ടു പിടിക്കാനാണ് എന്നെ പോലെ തന്നെ സൌഗന്ധികത്തിനെയും ഇങ്ങോട്ട് വിട്ടത്. ഉത്തരം പെട്ടെന്ന് കണ്ടുപിടിച്ചോ ഒരു ക്ലൂ തരാം വേണമെങ്ങിൽ പെണ്ണ് കെട്ടിക്കോ..നന്ദി സൌഗന്ധികം
Deleteഉത്തരമില്ല
ReplyDeleteഞാനും പാസ് അടിച്ചു... നന്ദി അജിത് ഭായ് ഉത്തരം എങ്ങാനും പറഞ്ഞിരുന്നെങ്കിൽ.. എനിക്കത് ഓർക്കാൻ കൂടി വയ്യ
Delete