Skip to main content

കുടുംബം അതൊരു കോടതി

സ്നേഹം കൊതിച്ചു.. തിരി-
കൊളുത്താതെ കാണുവാൻ..
കണ്‍ തുറന്നങ്ങ് നിൽക്കുമ്പോൾ ,
നിലവിളക്ക് കൊളുത്തി
സ്ത്രീധനമായ്കടന്നു വന്നു..
എൻ ജന്മത്തിലലിഞ്ഞൊരു തുളസി പുണ്യം


കലാലയത്തിലെ  പല വേദികളിൽ,
പ്രണയത്തിൽ ബിരുദം എടുത്ത ഞാൻ-
സ്നേഹത്തിൻ ബാലപാഠങ്ങൾ
പഠിക്കുവാൻ കാൽ നീട്ടി ഇരുന്നതതു
ദാമ്പത്യത്തിന്റെ നനു നനുത്ത
ചില തണുത്ത പ്രതലങ്ങളിൽ...

കുസൃതിത്തരങ്ങൾ ഉള്ളിലോളിപ്പിച്ചു
ഭാര്യയിലെ കാമുകിയെ പ്രണയിച്ച-
തെറ്റിന് അനുസരണയുള്ള ഒരു നല്ല കുട്ടിയായ്,
കേട്ടെഴുതേണ്ടി  വന്ന സദാചാരത്തിന്റെ-
പല കുടുംബ പാഠങ്ങൾ , എന്നിട്ടും;
ഗൃഹപാഠം തെറ്റിച്ച ശിക്ഷക്ക്-
വാതിലടഞ്ഞ  കുടുംബ കോടതിയുടെ-
ഇടനാഴികളിൽ മുട്ടിലിഴയുന്നു, ഞാൻ-
"വിവാഹം" എന്ന മോചനവും
കാത്തു കാത്ത് അനന്തമായ്!

ഓർമ്മതൻ കരിയിലകൾ പാറുന്ന
"ഇന്നലെ" യുടെ ജീവിത കലാലയ തിരുമുറ്റത്ത്‌
പ്രണയം കൊഴിഞ്ഞ മരമായ്‌  ഇലചാർത്തില-
തോർത്തു അമ്മ മഴ കാത്ത കൈക്കുഞ്ഞായി
തളർന്നു കിടന്നു ഞാൻ; സ്നേഹ വഴിക്കണ്ണുമായ്

ഇമ മറന്ന കണ്ണിന്റെ നീരില്ലാ കരച്ചിലിൽ..
ഇടറിയ ഗദ്ഗദം വെറും ഊമതൻ ഭാഷയാക്കി.......

ഇന്ന്; മരണമാമര ചില്ല തൻ തണൽ പോലും,
വെറും അർദ്ധ സത്യം; എന്ന് തിരിച്ചറിഞ്ഞു..
നടക്കുവാനാകാതെ കാൽകുഴഞ്ഞു കണ്‍ചിമ്മി-
ഒരു മഴു കാത്തു നിൽക്കുന്നു; ഞാൻ-
ആ പാതി സത്യം വിളഞ്ഞു.. അതിൽ-
പിന്നെ പഴുത്തു, എന്നെ കാലമാം ശ്വാസം;
എന്നോ തിരിച്ചെടുക്കും വരെ! 

Comments

  1. ഒരു ജീവപര്യന്തം തന്നെ വരച്ചു കാണിച്ചു.

    ReplyDelete
    Replies
    1. എന്റെ പുരയിൽ ആദ്യയിട്ടാണ് വരുന്നത്, വളരെ സന്തോഷം ഒരു കാപ്പി കുടിക്കു നമുക്ക് ഇനിയും കാണാം

      Delete
  2. കുടുംബം ഒരു സ്വര്‍ഗം

    ആക്കാം

    ReplyDelete
    Replies
    1. ഇപ്പൊ തന്നെ സ്വർഗമാണ് അത് ഒന്നൂടി സ്വര്ഗം ആക്കാൻ ഏഴാം
      സ്വര്ഗത്തിന്റെ പണിപ്പുരയിലാണ് അജിത്‌ ഭായ് നന്ദി അജിത്‌ ഭായ്

      Delete
  3. 1) ''I HAVE NEVER EVER LOVED YOU''..

    2) ശ്..ശ്..ശ്..ശ്ശ്ശ്ശ്...ശ്ശൂ.....................

    അവസാന വർഷ ബിരുദ പഠനസമയത്ത് ഞാൻ നടത്തിയ പ്രണയാഭ്യർഥനയ്ക്ക്(ഒരാവേശത്തിന്റെ പുറത്ത് നടത്തിയതല്ലെന്ന് ഇപ്പോഴും എനിയ്ക്കുറപ്പുണ്ട്.) കിട്ടിയ മറുപടിയാണ് ഒന്നാമത്തേത്.

    രണ്ടാമത്തേത്, സംശയിക്കണ്ട..അന്ന്,അതിരുവിട്ട എന്റെ ആത്മവിശ്വാസമാം ബലൂണിന്റെ കാറ്റുപോയ ശബ്ദമാ.. ഹ..ഹ..ഹ...

    ദൈവം ആരുടെയെല്ലാം കാര്യം നോക്കണം..!! ആനക്കാര്യങ്ങൾക്കിടയിൽ എന്റെ ചൊറിയൻ ചേനക്കാര്യവുമായി ഞാൻ ശല്യം ചെയ്യാൻ പോയില്ല.അതല്ല നമ്മടെ ട്രാക്കെന്നു പറഞ്ഞു.ഓ.കെ. നമ്മളങ്ങനുസരിച്ചു.പറഞ്ഞു വന്നത്,ദൈവം എല്ലാം കാണുന്നു.കേൾക്കുന്നു.പലതിലൂടെയും,പലരിലൂടെയും നമ്മോടു സംസാരിക്കുന്നു.നടത്തുന്നു.
    എല്ലാം നല്ലതിന്...നല്ലതിന്..വളരെ നല്ലതിന്.


    കവിത വളരെ ഇഷ്ടമായി.


    ശുഭാശംസകൾ...

    ReplyDelete
    Replies
    1. എന്റെ സൌഗന്ധികം ഞാൻ ആദ്യമായി ഒരു രഹസ്യം ചോദിച്ചോട്ടെ? എങ്ങിനാ ഈ "സൗഗന്ധികം" എന്നെഴുതുന്നത്? ഞാൻ എപ്പോ എഴുതിയാലും സൌ, വരുന്നുള്ളൂ "സൗ"ഗന്ധികം എന്നെഴുതാൻ ഞാൻ എന്ത് ചെയ്യണം? ആദ്യം അക്ഷരം പഠിക്കണമായിരുന്നു എന്ന് എന്നോട് രഹസ്യമായി പറയല്ലേ?

      പ്രണയം എനിക്കിപ്പോഴും മിട്ടായി പോലാ, ഭാര്യ കാണാതെ ഞാൻ ഇപ്പോഴും കൈനീട്ടി വാങ്ങാറുണ്ട് എത്ര അറിയാത്തവര് തന്നാലും പക്ഷെ എന്താ പ്രശ്നം എന്നറിയോ? ഞാൻ ഇത് വായിലിട്ടു അലിച്ചു ലയിച്ചു നിക്കുംബോഴേ എന്റെ അണ്ണാക്കിൽ നിന്ന് ആരെങ്കിലും തോണ്ടി എടുത്തോണ്ട് പോകും കളയാനാ കൊണ്ട് പോകുന്നെ എന്ന് പറഞ്ഞാലും ഞാൻ കാണാതെ അവര് കൊണ്ട് പോയി കഴിക്കും, പിന്നെ എന്താ ഞാൻ മിട്ടായിയുടെ തൊലി സൂക്ഷിച്ചു വക്കാറുണ്ട്, പഴയ പ്രണയലേഖനങ്ങൾ പോലെ, അതൊക്കെ ഇപ്പൊ സൌഗന്ധികം പറഞ്ഞ പൊട്ടിയതും കാറ്റു പോയതുമായ ബാലൂനോക്കെ തന്നെയാ, എന്നാലും അതിൽ ഓര്മയുടെ ബലൂണ്‍ മണം ഉണ്ട് നമ്മൾ വീർപ്പിച്ചപ്പോൾ പറ്റിയ സ്നേഹം ഉണ്ട് ആ ബലൂണുകളിൽ. പിന്നെ ഞാൻ വളര്ന്നിട്ടും കുട്ടി ആയതു കൊണ്ട് തന്നെ ബലൂണും മിട്ടായിയും ഇപ്പോഴും കിട്ടുന്നുണ്ട്‌ അത് തന്നെ സന്തോഷം.. ഇതാണ് എന്റെ കുഴപ്പം അതാണ് എല്ലാ പ്രശ്നങ്ങല്കും കാരണം ഇപ്പൊ മനസ്സിലായില്ലേ ഞാൻ തന്നാ. പക്ഷെ എന്റെ എല്ലാ പ്രശനങ്ങല്കും ഉത്തരം ഇപ്പോഴും മിട്ടായി തന്നെ പണം കൊടുത്താല മിട്ടായി കിട്ടുമെങ്കിലും എനിക്ക് സ്നേഹം ഉള്ളവര് തരുന്ന മിട്ടായി വേണമെന്ന് എന്തോ ഒരു വാശി പോലെ

      ഏതു പാപവും ചെയ്യുന്ന നേരത്ത് ശിക്ഷ ഏറ്റു വാങ്ങാൻ ഞാൻ ബാധ്യസ്ഥനാണ് പക്ഷെ അത് ഇളവു ചെയ്തു തരാൻ പ്രാർത്ഥിക്കുന്നതിനെ ക്കാൾ എനിക്കിഷ്ടം അന്ന് ആ ശിക്ഷ ഏറ്റു വാങ്ങാനുള്ള മനക്കരുത് തരണേ ആരോഗ്യം തരണേ എന്ന് പ്രാർത്ഥിക്കുവാനാണു

      ഞാൻ എന്റെ പാപങ്ങൾ കഴുകി കളഞ്ഞു അതിനുള്ള സുഗന്ധ വെള്ളം തന്നാ സൌഗന്ധികത്തിനു പുണ്യ നിറമുള്ള മിട്ടായി കവർ ഞാൻ സൂക്ഷിച്ചു വച്ചിട്ടുണ്ട്


      കാറ്റുപോയ ബലൂണിനു നഷ്ടപെടാൻ ഒന്നും ഇല്ലല്ലോ പക്ഷെ എന്നോ പോയ കാറ്റിനെ വീണ്ടും പ്രണയിക്കാം

      ഒത്തിരി സന്തോഷം സൌഗന്ധികം മനസ് തുറന്നു എനിക്ക് മിണ്ടാൻ കഴിഞ്ഞതിൽ കേട്ടില്ലെങ്ങിലും എനിക്ക് പരാതി ഇല്ലട്ടോ

      പിന്നെ സൌഗന്ധികം പറഞ്ഞത് സൌഗന്ധികതിന്റെ കാര്യവും ഞാൻ പറഞ്ഞത് എന്റെ കാര്യവും ആയതു കൊണ്ട് ഇതിൽ നമ്മുടെ കാര്യം ഒന്നും ഇല്ല അത് കൊണ്ട് ഇത് പരസ്യമായി പറയാമല്ലോ എന്നിട്ടും ഞാൻ കത്തി വച്ചു മറുപടിയിലും അഭിപ്രായത്തിലും

      ആഴത്തിലുള്ള അഭിപ്രായം ഇതിനോട് ഞാൻ കടപ്പെട്ടിരിക്കുന്നു സന്തോഷം പ്രണയം തന്നെ എന്ന് തിരിച്ചറിയുന്നു ഞാൻ

      Delete
    2. പറഞ്ഞു വരുമ്പോൾ അവസാനം ഞാൻ "അ ആ നശീസീറും, സൌഗന്ധികം " ജയന്ന്ന്ൻ" ആവും പക്ഷെ ആ സസ്പെന്സ് നമുക്ക് ഇപ്പൊ പോട്ടിക്കണ്ട

      Delete
  4. റിനി ശബരി.. സഖേ ആ വിളി ശരിക്കും മിസ്സ്‌ ചെയ്യുന്നു...കാണുന്നില്ലെങ്കിലും ഓർക്കുന്നുണ്ട് ഈ സുഹൃത്ത്‌

    ReplyDelete
  5. “സൌ“ ആണ് ശരിയെന്ന് പഴമലയാളം

    ReplyDelete
    Replies
    1. സൌഗന്ധികം അറിയണ്ട! നമ്മൾ രണ്ടും മാത്രം അറിഞ്ഞാൽ മതി അജിത്ഭായ്.. എനിക്കും പഴമലയാളം തന്നെ ശരി,

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

കഴുത്തിലെ കിണർവെള്ളത്താലി - കവിതാ ടാക്കീസിൽ

കവിതാ ടോക്കീസിൽ കഴുത്തിലെ കിണർവെള്ളത്താലി, ഒഴുകിയിറങ്ങുമിടം എൻ്റെ കൊളുത്തുള്ള ദാഹം അതും ഉടൽകൊളുത്തുള്ള  കൊഴുത്തദാഹം എല്ലാ മഴയുടലുകളും ഭേദിക്കുന്നു മേൽമറയില്ലാത്ത കിണർ കഴിഞ്ഞ്  അതിൻ്റെ ആഴങ്ങൾ കഴിഞ്ഞ് നാലുമണി കപ്പിയും  അതിന് മുമ്പുള്ള കപ്പിയില്ലാത്ത കാലവും കഴിഞ്ഞ് എണ്ണയില്ലാത്ത വരൾച്ചയും വരൾച്ചയുടെ കറക്കവും അതിൻ്റെ കറകറ ശബ്ദവും കഴിഞ്ഞ് പഴയകാല പാള  കിണറ്റിൽ വീഴുന്നതിൻ്റെ  ഭാരമില്ലായ്മയും കഴിഞ്ഞ് കിണർ വെള്ളത്തിലെ തണുപ്പും സന്ധ്യകലർന്ന ഇരുട്ടും പുലർകാലവും  പാളയിലേക്ക് കയറും അനുഭവവും കഴിഞ്ഞ് കോട്ടിയ പാളയുടെ ഭാരമില്ലായ്മ വെള്ളത്തിലേക്കും വെള്ളത്തിൻ്റെ തെളിഞ്ഞ ഉപരിതലം ചരിഞ്ഞ് പാളയിലേക്കും കയറിയതിന് ശേഷം പന്നലിൻ്റെ ഇലകളും  പായലിൻ്റെ വഴുക്കലും  ഇടിഞ്ഞ തൊടികളും ഇനിയും ഇടിയാത്ത തൊടികളും കഴിഞ്ഞ് ആശാൻ കവിതയിലെ ദാഹവും മലയാള കവിതയിലെ ദേഹിയും കഴിഞ്ഞ് ബുദ്ധഭിക്ഷുവായി ജലം മുകളിലേക്ക് കയറിവരുന്നിടത്ത് ദേഹിയായി ദാഹം അപ്പോഴും തുടരുന്നിടത്ത് ശരിക്കും ആനന്ദൻ എന്ന് ദാഹവും മാതംഗി എന്ന് ദേഹിയും ഒരിക്കലും കഴിയുന്നില്ല അവ ഒഴുകുക മാത്രം, ചെയ്യുന്നു  ഒരു പക്ഷേ ഇന്നും ...

അവധിയുടെ കുതിരകൾ കലണ്ടറിൽ

അവധികൾ ശരീരത്തിൽ  പ്രവേശിക്കും വിധം കലണ്ടറിലെ ശൂന്യസ്ഥലികൾ തീയതികൾ ഇനിയും പച്ചപ്പെടാനുള്ള ഇലകളുടെ വെപ്രാളം എടുത്തണിഞ്ഞ അവയുടെ ശാന്തവള്ളികൾ അവധികളുടെ ഉടലുള്ള കുതിര കലണ്ടറിൽ അതിൻ്റെ അടയാളപ്പെടുത്തൽ അക്കങ്ങളിൽ, നിറങ്ങളിൽ ഒരു കടൽക്കുതിരയുടെ ചലനം തീയതി കലണ്ടറിൽ  അടയാളപ്പെടുത്തും വിധം അതിൻ്റെ ചലനങ്ങളുടെ  നിധിയിൽ നിന്നും ഒരു ചലനം  എൻ്റെ കവിത കട്ടെടുക്കുന്നു അവധികളും  കടൽക്കുതിരയുടെ ചലനങ്ങളും  എന്ന വിഷയത്തിൽ ഇനിയും പൂർത്തിയാകാത്ത  എൻ്റെ പഠനം പൂർത്തിയാകുന്നില്ല ചലനങ്ങളും അപ്പോഴും ജീവിതത്തിൻ്റെ നിശ്ചലതക്ക് കടൽക്കുതിരയുടെ ആകൃതി വരച്ചുകൊടുക്കുന്നുണ്ട് ഞാൻ അവയുടെ ചലനങ്ങൾക്കരികിൽ വെറുതേയിരിക്കുന്നുണ്ട് ഞാൻ ചലനത്തിൻ്റെ കൈയ്യിൽ, മൈലാഞ്ചി ഇട്ടുകൊടുക്കുന്നത് പോലെ അത്രയും സൂക്ഷമമായി തന്നെ ഓരോ തിരയും കടലിൻ്റെ കുതിര എന്നായി, അപ്പോൾ എൻ്റെ നിശ്ചലത ഞാൻ നാവികൻ വേനലെൻ്റെ കപ്പൽപ്പായ എന്നാശ്വസിക്കുവാൻ എനിക്കുമായിട്ടുണ്ട് നാവികനിലേക്ക് ഉള്ള എൻ്റെ ആയങ്ങൾ അപ്പോഴും ഉടൽ അതിൻ്റെ കരയിൽ അനിയന്ത്രിയമായി നിയന്ത്രിക്കുന്നു കിടന്ന് കിടന്ന് ഉലച്ചിലിൻ്റെ അടിവശം തുരുമ്പിച്ച കപ്പൽപോലെ കവിത എല്ലാ...

അസ്തമയത്തിൻ്റെ രഥങ്ങളിൽ കർണ്ണൻ, കവിത എന്നിങ്ങനെ

ഒരു രഥമല്ല ക്ഷമ എന്നാലും ക്ഷമ പോലെ ഉപമയുടെ രഥത്തിൽ വന്നിറക്കുന്ന സമയമുണ്ടാവണം  അപ്പോൾ ചക്രം പോലെ താണുപോയേക്കാവുന്ന ഭാഷ അത് ഉയർത്തുവാനുള്ള കവിതയുടെ  ശ്രമങ്ങൾ ചക്രങ്ങൾ ഉപമകൾ അല്ല അത് രൂപകങ്ങളിൽ ഉരുളുന്നില്ല വാക്കുകളിൽ ഉറയ്ക്കുന്നില്ല അലങ്കാരങ്ങൾ കൊടികളല്ല കൊടിക്കൂറകൾ പോലെ അവ കവിതക്ക് മുകളിൽ പാറുന്നില്ല വേനൽ തീർത്ഥങ്ങൾ അനന്തതയുടെ പദാർത്ഥവൽക്കരണം വിഷാദത്തിൻ്റെ രഥം പുതയും അസ്തമയം ഓരോ വൈകുന്നേരവും ചക്രങ്ങൾ എൻ്റെ കവിത അത് ഉയർത്തുവാൻ ശ്രമിക്കുന്ന അനാഥത്ത്വത്തിൻ്റെ കർണ്ണനാവുന്നു