വസന്തമാണെന്ന് തോന്നി
നൃത്തം വെച്ച് ചെന്നു
പൂവാണെന്ന് തോന്നി
ഇറുത്തുവെച്ച് പോന്നു
ഭ്രാന്ത് ഇറുത്തുവെച്ച
ഓരോ പൂക്കളാണ് നിനക്ക്
തോന്നലുകളും ഞാനും.
ഞാനിതുവരെ വെച്ചുപോന്നു
ശുദ്ധന്യത്തങ്ങൾ
ശാന്തമായ്
അടുക്കിപ്പെറുക്കിവെച്ചിരുന്നു
കടവുകളിൽ
ഇലകളുടെ അലസതകാണാതെ
ജലത്തിന്റെ അനുസരണ
ചുവടുകൾ കടവുകളായെങ്കിൽ
നീ അവിടം
എന്നോളം നീളമുള്ള പുഴ
നിന്നിലേയ്ക്കുള്ള എന്റെ നടത്തം
ക്ഷമയുടെ വിത്ത്
ഇടതുകളുടെ ശീലം കടത്ത്
കിഴക്ക്
എഴുത്തിന്റെ വൈക്കോൽ കൂന
എന്നോ തീപിടിച്ച സൂര്യൻ
തീയുടെ ഒരു കൂന
കവിത കവിതയെന്ന് വിളിച്ച്
കിഴക്കണച്ചത്
ഇരുട്ടിയിട്ടില്ല
ഇമരോമകറുപ്പോളവും
രാത്രി
രാത്രി ഇമയാകുന്നവൾക്കും
ഉണരുമ്പോൾ പുലരിയിണ
തലോടലുടൽ
ചൂട് കടഞ്ഞെടുത്ത തീ
അണച്ചണച്ചുടൽ
പുലരി
പലവിധം വിരിഞ്ഞ്
പലവട്ടം വിടർന്ന്
കൊഴിയാതെ
അഴിച്ചുവിരിഞ്ഞ്
പൂവ് പൂക്കളാകും വിധം
മൊട്ടുകൾ ഒരിത്തിരി വിരലറ്റത്തരം
തൊട്ടുപോം കവിതപോൽ
കറുപ്പ്
തൊലിപ്പുറം
അതിനിപ്പുറവും ഇപ്പുറവും
ഉറപ്പ്
ഒരാത്മാവേഴും ഉയിര്
അതുണർന്നിരിയ്ക്കും
പകർപ്പെടുക്കാതുറച്ചിരിയ്ക്കും
തണുപ്പ്
മരണം
പകർപ്പ് നിറത്തിലെടുക്കും
സതീർഥ്യൻ
ഏത് നിറം?
എല്ലാ നിറങ്ങളും തരിശ്ശിട്ട
മഴവില്ല്പോലെ ദുഃഖം.
അകം
ആകാശത്തിന്റെ മുഖം
പക്ഷിമുഖം ഒഴിച്ചിട്ട പാറൽ
പറക്കൽ
കൂടുതൽ മരണം
കൂടുതൽ ജീവിതം
സമാന്തരത അനന്തയോടെന്ന പോലെ
നിരന്തരം തനിയെ എന്ന തോന്നലേ
കവിതേ
എന്റെ ശൂന്യതയുടെ മൃതദേഹമേ..
ശൂന്യതയുടെ മൃതദേഹമാകുന്ന കവിത ...
ReplyDeleteഎല്ലാ നിറങ്ങളും തരിശ്ശിട്ട
ReplyDeleteമഴവില്ല്പോലെ ദുഃഖം.