ചരിഞ്ഞ ശ്മശാനത്തിൽ
ചരിച്ചടക്കിയ ഒരാളുടെ ശവം
അസ്വസ്ഥനായി മരിച്ച ഒരാളുടെ
ജഢം കാണാൻ
ദൈവങ്ങളുടെ
ഒരു തിക്കും തിരക്കുമുണ്ടായി
പിന്നാലെ
ഏഴ് ശ്മശാനങ്ങളിലായി
അയാളെ അടക്കുവാൻ
തീരുമാനമുണ്ടായി
ഏറ്റവും മുകളിലെ
ചരിഞ്ഞ ശ്മശാനത്തിൽ
ചരിച്ചടക്കിയ ഒരാളുടെ ജഡം
ദൈവത്തിന്റെ ചുണ്ടിലൂറിയ
നിഗൂഢമായ ഒരു ചിരിയായി
വ്യാഖ്യാനിയ്ക്കപ്പെട്ടു
അന്ന് രാത്രി
മരിയ്ക്കുന്നത് വൈകിപ്പിയ്ക്കുവാൻ
അയാളും തീരുമാനമെടുക്കുകയുണ്ടായി
താരാട്ട് കൂട്ടിയിട്ട്
അയാളിലെ കുട്ടിയെ പുറത്തെടുക്കുവാൻ
ദൈവങ്ങളിലെ
വയറ്റാട്ടി സ്ത്രീയായി
വേഷം കെട്ടി.
നിശ്ശബ്ദതേ എന്ന വിളികേട്ട രാത്രി
മുല്ലയിൽ പൂക്കൾ
പൂത്തിറങ്ങും പോലെ
വെള്ളനിറത്തിൽ ദൈവങ്ങൾ
ആ രാത്രിമുഴുവൻ
പൂക്കുകയും
കൊഴിയുകയുമുണ്ടായി
കെട്ടിയിട്ട നിശ്ശബ്ദത പലഭാഗങ്ങളിൽ
ചാർത്തിയ രാത്രി
സഭ്യതയുടെ
സകല സീമകളും ലംഘിച്ച
സുഗന്ധം വകഞ്ഞുമാറ്റി
പൂക്കൂവാൻ വൈകിയ ഒരു ദൈവം
സ്ഥിരമായി വെള്ളനിറത്തിൽ
പൂത്തിറങ്ങുവാൻ വിധിയ്ക്കപ്പെടുന്നു.
തോറ്റുപിന്തിരിയുന്നു!?
ReplyDeleteആശംസകൾ
താരാട്ട് കൂട്ടിയിട്ട്
ReplyDeleteഅയാളിലെ കുട്ടിയെ പുറത്തെടുക്കുവാൻ
ദൈവങ്ങളിലെ
വയറ്റാട്ടി സ്ത്രീയായി
വേഷം കെട്ടി...