നീ
പെയ്തുകഴിഞ്ഞ
മഴയുടെ ചിത്രം തൂക്കിയിട്ടിരിയ്ക്കുന്ന
വീട്
തോരുന്നവർ തോരുന്നവർ
ഇടവഴിയെ
വന്നുപോകുന്നവർ
ഇറ്റുവീഴുന്ന വെള്ളത്തുള്ളികൾ
റീത്ത്
അകം ഒഴിച്ചിട്ട പക്ഷി
ആകാശം പുറമാക്കി പറക്കും വിധം
പുറത്ത് ഒറ്റയാകുന്ന ഇരുട്ട്
ഇടയ്ക്ക്
കൂട്ടത്തിൽ വന്നുനിൽക്കുന്ന മരം
തിളച്ചുതൂവുന്നതെല്ലാം
തൂവലുകൾ
വെന്തഭാരം
കൈക്കലയില്ലാതെ
കുറവുമായ് പിടയ്ക്കലുകൾ ചേർത്ത്
ചിറകുകളിൽ
ഇടയ്ക്കിടയ്ക്കുള്ള
വെച്ചുമാറൽ
പക്ഷിയായി താഴേയ്ക്ക് ഒഴിച്ചുവെയ്ക്കൽ
പക്ഷി പകൽ
ആകാശത്തിന്റെ ഖനി
ഉടഞ്ഞു കിടക്കുന്ന ഇടങ്ങളിൽ
വീട്
തോർന്ന മഴ
കെട്ടിത്തൂക്കിയിടുന്ന ഒരിടം..
നീ
മാസം കൊണ്ടിടവം
ഉടൽ കൊണ്ട് ഞാൻ
ഒരുമഴത്തുള്ളിയിൽ
തൂങ്ങിക്കിടക്കുന്ന ഇടം.
നീ മാസം കൊണ്ടിടവം
ReplyDeleteഉടൽ കൊണ്ട് ഞാൻ
ഒരുമഴത്തുള്ളിയിൽ
തൂങ്ങിക്കിടക്കുന്ന ഇടം.
തോരുന്നവർ തോരുന്നവർ
ReplyDeleteഇടവഴിയെ
വന്നുപോകുന്നവർ