ഉറവ കൊണ്ട് പൂട്ടിവെച്ച പുഴ
അകലെയുള്ള ശബ്ദം കൊണ്ട്
കടൽ തുറക്കുമ്പോലെ
നിന്റെ ഒറ്റ ചുംബനം
കൊണ്ട് ഞാൻ കള്ളനാവുന്നു
നൃത്തം തിരശ്ശീനമായി അലിഞ്ഞ്
അതിലൊരു തിര
ഒഴുകിവരും വഴി ശരീരമാകുന്നു
കൊട്ടും പാട്ടും
ഇരുട്ടിന്റെ കാലടിയൊച്ചയും
നൃത്തത്തിൽ കൊത്തിവെയ്ക്കുന്നു
വാക്കിന്റെ കൊത്തേറ്റു നീലിച്ചഭാഷ
വിഷം തീണ്ടി
ശവത്തിന്റെ സാധുതാപരീക്ഷയിൽ
പരാജയപ്പെട്ട ശരീരം
ഉരഗശരീരം
പാട്ടിലേയ്ക്കൊഴുകി പോകും പാതി
ഒഴുകാത്ത പാതിശരീരം
കാതാവുന്നു..
വാക്കിന്റെ കൊത്തേറ്റു നീലിച്ചഭാഷ ..!
ReplyDeleteഉറവ കൊണ്ട് പൂട്ടിവെച്ച പുഴ
ReplyDeleteഅകലെയുള്ള ശബ്ദം കൊണ്ട്
കടൽ തുറക്കുമ്പോലെ