ഓരോ ഇലയും
പുഴയായി ഒഴുകുന്ന
മരം
അവിടെ കിളികൾ
തോണികളുടെ പണിയെടുക്കുന്നു
നനഞ്ഞ തൂവലുകൾ
യാത്രക്കാർ
നനവെന്നും
പനിയെന്നും
രണ്ട് കടവുകൾ
നനവിലിറങ്ങി
പനിയിലേയ്ക്ക് നടക്കുന്ന
ഞാനും മീനും
അതിൽ ഞാൻ
കേട്ട പാട്ടുകൾ തിരിച്ചുകൊടുക്കുവാൻ
നടക്കുന്ന
വാക്കുകൾക്ക് പഞ്ഞമുള്ള
പാട്ടിന്റെ അവസാനവരി
മീൻ
ജലത്തിന്
ആകാശത്തെ
തിരിച്ചേൽപ്പിക്കുവാൻ നടക്കുന്ന
പാട്ടിന്റെ കനമുള്ള നനവ്
ജലം പിൻവലിയ്കുവാനുള്ള
കടലിന്റെ
എന്നോ മറന്ന
പാസ്വേഡാവുകയാണ്
കടവിൽ
പനി കാത്തുകിടക്കുന്ന
മീൻ
ഞാൻ നടത്തം
പിൻവലിയ്ക്കുവാൻ മറന്ന
ഒരാളുടെ കാത്തുനിൽപ്പിന്റെ
പാസ്വേർഡ്..
ദൂരെ
ശിശിരത്തിന്റെ
ശിക്ഷ കഴിഞ്ഞിറങ്ങിയ
മരമാവുകയാണ്
എന്നിലേക്കുള്ള
അകലത്തിന്റെ ഇലയുള്ള
മനുഷ്യൻ.
ഞാൻ നടത്തം
ReplyDeleteപിൻവലിയ്ക്കുവാൻ മറന്ന
ഒരാളുടെ കാത്തുനിൽപ്പിന്റെ
പാസ്വേർഡ്..
ദൂരെ
ReplyDeleteശിശിരത്തിന്റെ
ശിക്ഷ കഴിഞ്ഞിറങ്ങിയ
മരമാവുകയാണ്
എന്നിലേക്കുള്ള
അകലത്തിന്റെ ഇലയുള്ള
മനുഷ്യൻ...