പൂവ് വിരിയാനെടുക്കുന്ന
സമയത്തിന്റെ പൊതിച്ചോറ്
പൂവിന്റെ അമ്മ അരച്ച്
കൊടുത്തുവിട്ട ചമ്മന്തിയാകുന്നു
മണം
ദൂരെ
വെള്ളത്തിന്റെ അറ്റത്ത്
വേര്
കൈ കഴുകുന്ന ശബ്ദത്തിന്റെ
കൊതിയഴിക്കുന്ന
മണ്ണ്
മഴ മൈലാഞ്ചിയിട്ട
അണ്ണാൻകുഞ്ഞാകുന്നു
മണ്ണിന്റെ വിശപ്പ്..
മഴ മൈലാഞ്ചിയിട്ട
ReplyDeleteഅണ്ണാൻകുഞ്ഞാകുന്നു
മണ്ണിന്റെ വിശപ്പ്...!