ഒരു കുരുവിക്കൂടിലെ
മൂന്നാമത്തെ കുരുവിക്കുഞ്ഞിനെ
തൊടുന്നു,
മൂന്നെന്ന അക്കം
ഒഴിച്ചിട്ട
എണ്ണൽ സംഖ്യയാകുന്നു
ഏറെനാൾ
പാട്ടുകളൊന്നും കേൾക്കാതിരുന്നിട്ട്
പുതിയതായി
കേൾക്കുമ്പോൾ,
കേൾക്കുന്ന
നാലാമത്തെ പാട്ടിനോട് തോന്നുന്ന
അഞ്ചാമത്തെ അപരിചിതത്വം
അവളെന്ന
കുരുവിക്കുഞ്ഞാകുന്നു.
ഞാനിപ്പോൾ
സംഗീതം പോലെ
അവളുടെ ഇന്നലെകൾ
കുറച്ചധികം
ചേർത്ത പാട്ട്
പാട്ടിന്
കുരുവിക്കുഞ്ഞിന്റെ
കാലുകൾ,
അകലത്തിന്റെ
തൂവലുകൾ
അവളുടെ
കേട്ടുകേൾവിയുടെ തലോടലുകൾ
അവളുടേതുമാത്രമായ
അരികുകൾ
ഓർമ്മ
കുറച്ചധികം ചേർത്ത
അവളെന്ന
കുരുവിക്കുഞ്ഞിന്
എന്നേ പോലെ
രൂപമില്ലാത്ത ഒന്നിനെ
അസ്തമിച്ച സൂര്യന്റെ
അധികം വന്ന
അതിശയത്തിന്റെ പൊടികൾക്കിടയിൽ
തൊട്ടും തടവിയും
കേട്ടും
തിരിച്ചറിയുവാനുകുന്നില്ലല്ലോ..
ഏറെനാൾ പാട്ടുകളൊന്നും കേൾക്കാതിരുന്നിട്ട്
ReplyDeleteപുതിയതായി കേൾക്കുമ്പോൾ, കേൾക്കുന്ന നാലാമത്തെ
പാട്ടിനോട് തോന്നുന്ന അഞ്ചാമത്തെ അപരിചിതത്വം അവളെന്ന
കുരുവിക്കുഞ്ഞാകുന്നു...
ആശംസകള്‍
ReplyDelete