കാലുകളിൽ
പതിവായി
ശീലങ്ങൾ
പണിഞ്ഞുവെയ്ക്കുന്ന
കിളി
നടക്കുന്നതിനിടയിൽ
ചിറകുകുടയുന്നു
ഭാരം ചരിച്ചുകളയുന്നു
ശരീരം ഒരു കപ്പ് ബീയറാകുന്നു
പറന്നുപോകുന്നു
അകലം ഒരു ബെയററാണ്
ചിറകടികൾ
എടുത്ത് മടക്കിവെയ്ക്കുമ്പോഴും
കാലടികൾ,
കിളികൾ
കൊടുക്കുന്ന ടിപ്പാവുന്നു..
ബിയർ
ReplyDeleteബെയറർ
കിളി പിന്നെ ടിപ്പ് ..