ഞാനീ കാറ്റിന്റെ അക്കരെ
പെയ്യുന്നമഴയുടെ ഓരത്തും,
ഒക്കത്തും,
ഇറ്റുവിഴുന്ന തുള്ളികളുടെ
വഴിയൊച്ചകളുടെ
ഒരറ്റം നനഞ്ഞ്
തോരുന്ന മഴയുടെ
മറ്റേയറ്റം
പുതച്ച്,
ശരീരം മറച്ച്
മറവികൾ മാത്രം
പുറത്തേക്കിട്ട്,
കറക്കി
മുകളിലേയ്ക്കിട്ട
മിടിപ്പിന്റെ തുട്ടിലെ
ഉള്ളിൽ നിന്നും
പുറത്തേയ്ക്ക് വരുന്ന
ശ്വാസത്തിന്റെ മറുവശം
കാത്തിരിക്കുന്നു.
മുന്നിൽ എരിയുന്ന കരിയില
കുറെ കാലങ്ങൾക്ക്
മുമ്പുള്ള ഒരിന്നലെ
അതിൽ
അന്നത്തെ കുരുവി
അതിന് ഓർമ്മയുടെ കണ്ണ്
ആ കണ്ണുകളിൽ
എന്റെ പ്രായത്തിന്റെ
മുമ്പിൽ
മുടിയഴിച്ചിട്ട്
പെണ്ണായി
ഈര് നോക്കാൻ
ചടഞ്ഞിരിയ്ക്കുന്ന
കുരുവിയുടെ ഉയിര്
ആ കിളിയ്ക്ക്
കരുവിയെ കടന്ന്
നാളെയുടെ ഉടലുകൾ
വെളിച്ചത്തിന്റെ കണ്ണുകൾ
അവയിൽ ഞാനുമായി
പങ്കിടുന്ന
കൃഷ്ണമണികൾ
ചുറ്റിലും വാതിലുള്ള ജലം
തുള്ളികളുടെ കൊളുത്ത്
തോർത്തുന്ന കാഴ്ച്ചകൾ
പതിവില്ലാത്ത
ശബ്ദങ്ങൾ
മഴ നനയുന്നു..
എന്നും മഴ നനയുന്ന
ReplyDeleteപതിവില്ലാത്ത ശബ്ദങ്ങൾ ...!