വികാരങ്ങൾ കൊണ്ട്
നഗ്നമാക്കപ്പെട്ട
നിന്റെ ദേഹത്തിന്റെ
അഴകളകുകൾ
എന്റെ ഉടലുകൊണ്ടളന്നു
ആലിംഗനത്തിൽ കുറിച്ചിട്ടു
ഒരു മാത്ര പോലും മുഷിയാതെ
അനുനിമിഷം കഴുകിയിടപ്പെടുന്ന
തുലാമഴ വെട്ടി
ഒരിക്കലും വിരിഞ്ഞു തീരാത്ത
മുല്ലപ്പൂവിന്റെ കുടുക്കുമിട്ടു
നിനക്ക് ഞാനൊരു
കുപ്പായം തുന്നുന്നു
അതിനിടയിൽ
കുപ്പായത്തിൽ നിന്ന് ഊർന്ന്
നമ്മുടെ ഉടലിലെയ്ക്ക്
ഇഴഞ്ഞിറങ്ങുന്ന
ജലനാഗങ്ങളെ
ഒരു നോക്ക് കൊണ്ട് പോലും
നോവിക്കാതെ
കാമവിഷം കൊടുത്തു
നമ്മൾ വളർത്തി വിടുന്നു..
നഗ്നമാക്കപ്പെട്ട
നിന്റെ ദേഹത്തിന്റെ
അഴകളകുകൾ
എന്റെ ഉടലുകൊണ്ടളന്നു
ആലിംഗനത്തിൽ കുറിച്ചിട്ടു
ഒരു മാത്ര പോലും മുഷിയാതെ
അനുനിമിഷം കഴുകിയിടപ്പെടുന്ന
തുലാമഴ വെട്ടി
ഒരിക്കലും വിരിഞ്ഞു തീരാത്ത
മുല്ലപ്പൂവിന്റെ കുടുക്കുമിട്ടു
നിനക്ക് ഞാനൊരു
കുപ്പായം തുന്നുന്നു
അതിനിടയിൽ
കുപ്പായത്തിൽ നിന്ന് ഊർന്ന്
നമ്മുടെ ഉടലിലെയ്ക്ക്
ഇഴഞ്ഞിറങ്ങുന്ന
ജലനാഗങ്ങളെ
ഒരു നോക്ക് കൊണ്ട് പോലും
നോവിക്കാതെ
കാമവിഷം കൊടുത്തു
നമ്മൾ വളർത്തി വിടുന്നു..
ആദ്യം വളര്‍ത്തണം.
ReplyDeleteനോവിക്കാതെ.....
ReplyDeleteആശംസകള്‍
വളര്‍ത്തി വളര്‍ത്തി കൊല്ലണം!!!
ReplyDeleteമുല്ല പ്പൂവിന്റെ കുടുക്കിടുന്നത് എന്തിനാണ്? തുണി വെട്ടുന്നത് പോലായിരിയ്ക്കും മഴയെ വെട്ടിയത്. വളരട്ടെ.
ReplyDeleteമഴ ശലഭങ്ങളേക്കാൾ മികച്ചത് ...
ReplyDeleteമഴയും നാഗവും എന്നെ ഖസാക്കിലേക്കും രവിയിലേക്കും കൊണ്ടുപോയി, നന്ദി !!
ReplyDelete