പുലരി; ഉപയോഗിച്ചു, സന്ധ്യയാക്കാതിരുന്നെങ്കിൽ! സന്ധ്യയുടെ; മുറിവിന്റെ രക്തം കഴുകലും, കടലിന്റെ; ഉപ്പിന്റെ; നീറ്റൽ സഹിക്കലും, ഒരു ചാന്ദ്രരാവിന്റെ; ഉറക്കമിളക്കലും, ഒഴിവാക്കി; സൂര്യൻ, ചിരിച്ചുപുലർന്നേനെ! കടൽ, ഉപയോഗിച്ച്; മലിനമാക്കാതിരുന്നെങ്കിൽ! മാലിന്യം; നീക്കി; ഉപ്പാക്കിമാറ്റലും സൂര്യനെ; കൊണ്ട്, ബാഷ്പീകരിക്കലും.. തിരതല്ലി; ഉപ്പിന്റെ, വീര്യംകുറയ്ക്കലും- ഒഴിവാക്കി, കടൽ; ശുദ്ധജലത്തടാകമായി കിടന്നേനെ! കാടുപയോഗിച്ചു; നാടാക്കി, മാറ്റാതിരുന്നെങ്കിൽ! മനുഷ്യർ, മൃഗങ്ങളായി; ഇരതേടിനടക്കലും പഠിച്ചിട്ടും, തൊഴിലിനുവേണ്ടി; തെണ്ടി നടക്കലും വിയർക്കാതെ; കഴിക്കുവാൻ, കട്ടുമുടിക്കലും- ഒഴിവാക്കി; മനുഷ്യൻ, ജീവിക്കാൻപഠിച്ചേനെ! ദേഹം; ദുരുപയോഗിച്ചു, ജഡമാക്കാതിരുന്നെങ്കിൽ! മരിച്ചു; ദുഃഖിച്ച! ബലിതർപ്പണങ്ങളും! ശൂന്യമായി; പൊഴിയുന്ന, കണ്ണീർകണങ്ങളും! വേർപാടും; കരയുന്ന, കരിയുന്നഓർമയും ഒഴിവായി; ഭൂമിയിൽ, കദനംകുറഞ്ഞേനെ! വെയിൽ; വിയർപ്പിൽ നേർപ്പിച്ചു, നിലാവാക്കാമായിരുന്നെങ്കിൽ ! മഴപെയ്യാൻ, വേനലിന്റെ; സാക്ഷ്യപ്പെടുത്തലും! ഉറക്കപ്പെടുത്തുവാൻ! ഒരു രാവിൻറെ മൂളലും! തണലിനും, നിലാവിനും, വെവ്വേറെനേരവു
നല്ല വരികള്‍
ReplyDeleteആശംസകള്‍
ഇനി തോർന്ന മഴയുടെ
ReplyDeleteകവിൾക്കരയിൽ കിടന്നു ഞാൻ
ആരുടെയോ കനവുണങ്ങിയ
കണ്ണീർവറ്റൽ കൊറിക്കട്ടെ
അക്ഷരം കുറച്ച് കൂടി വലുതാക്കി കൊടുക്കാമായിരുന്നു . ബിലാത്തി പട്ടണം പറഞ്ഞ അതേ വരികള്‍ എനിയ്ക്കും ഇഷ്ടമായി . കുറച്ചു നാളായി ഞാനീ വഴി വന്നിട്ട് . സ്നേഹത്തോടെ പ്രവാഹിനി
ReplyDeleteGood one.
ReplyDeleteകണ്ണീര്‍വറ്റല്‍.
ReplyDeleteഉം.. കണ്ണീർ വറ്റൽ ... കവിൾക്കര അതീവ സുന്ദരമായിട്ടുണ്ട് ഈ വാക്കുകൾ. അഭിനന്ദനങ്ങൾ കേട്ടൊ.
ReplyDeleteനന്നായി ബൈജു ജി ....
ReplyDeleteകണ്ണീര്‍വറ്റ്ലില്‍ ഉപ്പു ചേര്‍ക്കണ്ട ന്നൊരു ഗുണം കൂടിയുള്ളത് നന്നായി...അല്ലേല്‍ ആ ഉപ്പു കൂടി നമ്മെ കരയിപ്പിച്ചേനെ!.rr
ReplyDeleteനനയുന്ന കവിത. നനയ്ക്കുന്ന കവിത. നട്ടുവയ്ക്കുന്നു മനസ്സിവിടെ !!
ReplyDeleteസങ്കടം...
ReplyDelete