Skip to main content

മഴക്കുപ്പായത്തിലെ ജലനാഗങ്ങൾ

വികാരങ്ങൾ കൊണ്ട്
നഗ്നമാക്കപ്പെട്ട
നിന്റെ ദേഹത്തിന്റെ
അഴകളകുകൾ
എന്റെ ഉടലുകൊണ്ടളന്നു
ആലിംഗനത്തിൽ കുറിച്ചിട്ടു
ഒരു മാത്ര പോലും മുഷിയാതെ
അനുനിമിഷം കഴുകിയിടപ്പെടുന്ന
തുലാമഴ വെട്ടി
ഒരിക്കലും വിരിഞ്ഞു തീരാത്ത
മുല്ലപ്പൂവിന്റെ കുടുക്കുമിട്ടു
നിനക്ക് ഞാനൊരു
കുപ്പായം തുന്നുന്നു


അതിനിടയിൽ
കുപ്പായത്തിൽ നിന്ന് ഊർന്ന്
നമ്മുടെ ഉടലിലെയ്ക്ക്
ഇഴഞ്ഞിറങ്ങുന്ന
ജലനാഗങ്ങളെ
ഒരു നോക്ക് കൊണ്ട് പോലും
നോവിക്കാതെ
കാമവിഷം കൊടുത്തു
നമ്മൾ വളർത്തി വിടുന്നു.. 

Comments

  1. നോവിക്കാതെ.....
    ആശംസകള്‍

    ReplyDelete
  2. വളര്‍ത്തി വളര്‍ത്തി കൊല്ലണം!!!

    ReplyDelete
  3. മുല്ല പ്പൂവിന്റെ കുടുക്കിടുന്നത് എന്തിനാണ്? തുണി വെട്ടുന്നത് പോലായിരിയ്ക്കും മഴയെ വെട്ടിയത്. വളരട്ടെ.

    ReplyDelete
  4. മഴ ശലഭങ്ങളേക്കാൾ മികച്ചത് ...

    ReplyDelete
  5. മഴയും നാഗവും എന്നെ ഖസാക്കിലേക്കും രവിയിലേക്കും കൊണ്ടുപോയി, നന്ദി !!

    ReplyDelete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സാക്ഷ്യപ്പെടുത്തൽ

സൂര്യൻ തന്റെ രശ്മികൾ കൊണ്ട് വെയിൽ വരയ്ക്കുന്നു ഭൂമിയത്  വേനൽ എന്ന കവിതയായി തെറ്റിച്ചു വായിക്കുന്നു സൂര്യൻ നാണിച്ചു വെയിൽ നനച്ചു;  മായ്ച്ചു കളയുന്നു ഭൂമിയത് മഴ എന്ന ഒരു  ചിത്രമായി ആസ്വദിച്ച് കറങ്ങീടുന്നു  മരം ഇലകൾ കൊണ്ട് ഈ കാഴ്ചകൾ കണ്ടു രസിച്ചീടുന്നു ചെടികൾ അതിനെ കാറ്റെന്നു വിളിച്ചു കളിയാക്കുന്നു കാറ്റ് ലജ്ജിച്ചു കടൽ വെള്ളത്തിൽ ഒളിച്ചു കളിച്ചീടുന്നു  ശാസ്ത്രം അതിനെ തിരമാല എന്നു വിളിച്ചു, തെളിയിക്കുന്നു ഇതെല്ലാം  വിശ്വസിക്കുന്നവരെ സമൂഹം മനുഷ്യരെന്നു കരുതുന്നു നല്ലമനുഷ്യരെ മതങ്ങൾ ദൈവങ്ങൾ എന്ന് തെറ്റിദ്ധരിക്കുന്നു ദൈവങ്ങൾ യുക്തി വച്ച് ചെകുത്താനിൽ ഒളിക്കുന്നു... ചെകുത്താൻ  അന്ധമായി പുരോഹിതരെ വിശ്വസിച്ചീടുന്നു സുഖിക്കുവാൻ പണം നിർബന്ധമുള്ള പുരോഹിതർ  പണത്തിനു വേണ്ടി ചെകുത്താനെ ദൈവം എന്ന് സാക്ഷ്യപ്പെടുത്തിക്കൊടുക്കുന്നു!

നട തള്ളൽ

അമ്മയെ പിഴിഞ്ഞ്; ആദ്യം എടുത്തത്‌ , മുലപ്പാലായിരുന്നു. പിന്നെ പിഴിഞ്ഞപ്പോൾ; കിട്ടിയത്, പിരിഞ്ഞിരുന്നു; എങ്കിലും അത്; വിലപിടിപ്പുള്ള- സ്വത്തായിരുന്നു.. പിഴിഞ്ഞ് പിഴിഞ്ഞ്; പീര പോലെ, കീറി തുടങ്ങിയപ്പോഴാണ്; പഴന്തുണി... എന്ന പരിഗണന, കൊടുത്തു തുടങ്ങിയത്.. പിന്നെ അറിയാതെ- എടുത്തു തുടച്ചപ്പോൾ, ഇല്ലാതായത്; സ്വന്തം മുഖമായിരുന്നു. എന്നിട്ടും, കണ്ടത്; കണ്ണുനീരായിരുന്നു.. അത് ഉണങ്ങാനായിട്ടായിരുന്നു... ഏതോ അമ്പലനടയിൽ, വിരിച്ചിട്ടു മറന്നു പോയത്!