Skip to main content

ഒഴിവാക്കേണ്ടി വരുന്ന ചിലത്

സൗന്ദര്യവർദ്ധകവസ്തുക്കൾ
വസ്ത്രം മറച്ചു
നഗ്നത ധരിച്ചു
പുറത്തേക്കിറങ്ങുന്ന ചിലരുണ്ട്
ചില സൗന്ദര്യവർദ്ധകവസ്തുക്കൾ 
സൗന്ദര്യം തൊട്ടുപുരട്ടിയിട്ടുള്ളവ
അവരുടെ ചുണ്ടുകൾ
കനലുപോലെ
തിളങ്ങുന്നുണ്ടാവും
നോക്കുന്നവരുടെ കണ്ണുകളെ
അവ
ഒരു സിഗരറ്റ് പോലെ
വലിച്ചു കൊണ്ട് പോകും
അനുഭൂതിയുടെ പുക പെരുക്കി
കണ്ണുകൾ കത്തികയറുമ്പോൾ 
വെറുതെ കാലടി കൊണ്ട്
ചവിട്ടിഅരച്ചുകളയേണ്ടിവരാറുണ്ട്

കൃത്രിമം
കൃത്രിമ പച്ചിലചായം
തേയ്ച്ചു 
സൌഹൃദ മരങ്ങളിൽ 
ഉണങ്ങി ഇരിക്കുന്ന 
ചില പുഞ്ചിരികളുണ്ട്
കണ്ടാൽ 
ഒന്ന് മിണ്ടുക പോലും ചെയ്യാത്തവ 
ഒരു കാറ്റിന്റെ 
ഔദാര്യത്തിൽ ജീവിക്കുന്നവ 
എന്നിട്ടും
നമ്മളെ 
വെറുമൊരു
കാറ്റായി പരിഗണിക്കുന്നവ
ഓർമ നിറമുള്ള കരിയിലയായ്
അവഗണിക്കേണ്ടിവരുമ്പോൾ
പരിഭവം ഉള്ളിൽ തോന്നാറുണ്ട്

കള്ളനോട്ടം
ആദ്യനോട്ടത്തിൽ  സത്യമെന്ന്
ബോധ്യപ്പെടുമെങ്കിലും
പലനോട്ടം ഒരുമിച്ചു കിട്ടുമ്പോൾ
തിരിച്ചറിയാതെ അതിൽ
തിരുകി വെയ്ക്കുന്നുണ്ട്
ധാരാളം കള്ളനോട്ടങ്ങൾ

വ്യാജനോട്ടുകൾ പോലെ
സൂക്ഷ്മ ദൃഷ്ടിയിൽ മാത്രം
അവസാനം
കണ്ടുപിടിക്കപ്പെടുന്നവ
അപ്പോഴേക്കും
രക്ഷപെടാനാകാതെ
തിരിച്ചിറങ്ങാൻ കഴിയാത്തവിധം
പലരും
അകപ്പെട്ടുപോകാറുണ്ട്


ചോർച്ച
കാറുംകോളും ഒന്നുമില്ലാത്ത മുറിയിൽ
ശരീരം ചേർത്തടച്ചു കുറ്റിയിട്ടു
ഒരു ചോർച്ചയും ഇല്ലാതെ
ചേർന്ന് കിടക്കുമ്പോൾ
ഒരു മഴയും പെയ്യാതെ തന്നെ
നനഞ്ഞു കുതിരാറുണ്ട്
ശരീരവും മനസ്സും 

Comments

  1. Athe, ellaam puram poochu [ pooshu :) ]
    Aaashamsakal.

    ReplyDelete
    Replies
    1. അതെ കുറെ ഏറെ ഇപ്പൊ അങ്ങിനെ തന്നെ ആയിരിക്കുന്നു
      നന്ദി ഡോക്ടര വായനക്കും അഭിപ്രായത്തിനും

      Delete
  2. സാധാരണയായി ബ്ലോഗുകളിൽ കാണാറുള്ള സ്റ്റീരിയോടൈപ്പ് കവിതകളിൽ നിന്ന് ഏറെ വ്യത്യസ്ഥം. പുതുമയുള്ള ഭാവലോകം, പുതുമയുള്ള ബിംബകൽപ്പനകൾ, കവിതകളെ കൂടുതൽ നന്നായി വായിക്കുന്ന ഒരു വായനാസമൂഹത്തിന്റെ ശ്രദ്ധ ആവശ്യപ്പെടുന്ന കവിത......

    ReplyDelete
    Replies
    1. പ്രദീപ്‌ ഭായ് വളരെ സന്തോഷം ഇത്തരം പോസിറ്റീവ് എനർജി പകര്ന്നു തരുന്ന അഭിപ്രായങ്ങൾക്ക് തീര്ച്ചയായും കൂടുതൽ ചിന്തിക്കുവാനും എഴുതുവാനും ഇത്തരം വാക്കുകൾക്കുള്ള ഊര്ജം അപാരമാണ്
      വളരെ സന്തോഷത്തോടെ നന്ദി അറിയിക്കട്ടെ

      Delete

  3. ചിന്തിപ്പിക്കുന്ന നല്ല കവിതകള്‍.

    ReplyDelete
    Replies
    1. ജോസെലെട്റ്റ് ഈ വരവ് പരിചയപ്പെടൽ സന്തോഷമുണ്ട് ഒപ്പം വായനക്കും അഭിപ്രായത്തിനും വളരെ നന്ദി

      Delete
  4. തീര്‍ച്ചയായും. പ്രദീപ്‌ മാഷ്‌ പറഞ്ഞതു പോലെ വായനയും ചര്‍ച്ചയും ആവശ്യപ്പെടുന്ന കവിതകള്‍.
    നന്നായി ഇഷ്ടപ്പെട്ടു.

    ReplyDelete
    Replies
    1. റാംജിഭായ് വളരെ സന്തോഷം ഈ അഭിപ്രായം കാണുമ്പോൾ ഈ കയ്യൊപ്പ് ഇവിടെ കാണുമ്പോൾ
      നന്ദിയും അറിയിക്കട്ടെ

      Delete
  5. ലളിതമായ വരികൾ.. അർഥമുള്ള ചിന്തനിയമായ കവിത. എല്ലാം ഇഷ്റ്റമായി.. വായിക്കേണ്ടവയും ഓർമ്മിക്കേണ്ടവയും.. ആശംസകൾ

    ReplyDelete
    Replies
    1. ബഷീര് ഭായ് വളരെ സന്തോഷം വായനക്ക് ഈ പ്രോത്സാഹനത്തിനു
      നന്ദിയോടെ

      Delete
  6. ആശംസകൾ.. നല്ല വരികൾ ഓരോന്നും..

    ReplyDelete
    Replies
    1. ജെഫു ഈ പരിചയപ്പെടൽ ഈ വായന അഭിപ്രായം പ്രോത്സാഹനം വളരെ സന്തോഷം സ്നേഹത്തോടെ നന്ദിയും

      Delete
  7. ഇവയെല്ലാം ഒഴിവാക്കേണ്ടത് തന്നെയെന്ന് അറിയാത്ത ആരും ഉണ്ടാവില്ലെന്ന് തീർച്ച. തലകുലുക്കി സമ്മതിക്കാത്തവരെ കാണാൻ കിട്ടുമെന്നും തോന്നുന്നില്ല...എന്നാൽ ഉള്ളിന്റെ ഉള്ളിൽ ഇതെല്ലാം കൊതിയോടെ ആർത്തിയോടെ "വേണം വേണം " എന്ന് അലമുറയിടുന്നു...

    ReplyDelete
    Replies
    1. തീര്ച്ചയായും അവ നമ്മളെ വല്ലാതെ ആകര്ഷിക്കുന്നവയാണ് ഒഴിവാക്കുവാൻ കഴിയാത്തതും
      നന്ദി ശരത് ഈ വായനക്ക് അഭിപ്രായത്തിനു സ്നേഹപൂർവ്വം

      Delete
  8. എല്ലാം ഒന്നിനൊന്ന് മെച്ചമായവയാണ്.
    വായിക്കുംതോറും തിളക്കമേറി വരുന്ന വരികള്‍!
    ആശംസകള്‍

    ReplyDelete
    Replies
    1. തങ്കപ്പൻ ചേട്ടാ ഈ അനുഗ്രഹം പ്രോത്സാഹനം വളരെ സന്തോഷം നന്ദി സ്നേഹപൂർവ്വം

      Delete
  9. എല്ലാം നമ്മള്‍ തന്നെ.
    വേറാരുമല്ല

    ReplyDelete
    Replies
    1. അജിത്ഭായ് അതെ നമ്മൾ നമ്മൾ മാത്രം അതും നമുക്ക് വേണ്ടി
      വളരെ നന്ദി അജിത്ഭായ് യുടെ ഓരോ അഭിപ്രായവും വായനയും പ്രോത്സാഹനവും എഴുത്തിനു ശക്തിയാണ് സ്നേഹത്തോടെ

      Delete
  10. നമ്മളാകാൻ ഇത്തരം ചില ജാടകൾ ഇന്ന് ആവശ്യപ്പെടുന്നുണ്ടാകാം....

    ReplyDelete
    Replies
    1. അതെ ഒഴിച്ചുകൂടാൻ പറ്റാത്തവ എന്നുള്ള അവസ്ഥയിലേക്ക് പലതും കടന്നു വരുന്നു നമ്മുടെ അത് ആവശ്യവും തന്നെ
      നന്ദി വി കെ ഈ വായനക്ക് അഭിപ്രായത്തിനു വളരെ സന്തോഷത്തോടെ സ്നേഹത്തോടെ

      Delete
  11. Replies
    1. വളരെ നന്ദി കീയ സന്തോഷത്തോടെ

      Delete
  12. ശില്പ ചാരുതയുളള കവിതകള്...നന്നായി...ആശംസകള്

    ReplyDelete
    Replies
    1. അനുരാജ് ഈ ഓരോ കയ്യൊപ്പിനും വളരെ നന്ദി സ്നേഹപൂർവ്വം

      Delete
  13. :)
    എല്ലം ഒരു നുള്ള് നോവ് പൊലെ

    ReplyDelete
    Replies
    1. നിധീഷ് വളരെ നന്ദി ഓരോ അഭിപ്രായത്തിനും വായനക്കും പ്രോത്സാഹനത്തിനു മാർഗനിർദ്ധേശങ്ങൾക്ക്

      Delete
  14. നാലും ഗംഭീരം തന്നെ ഭായ്. എന്നാലും 'കൃത്രിമ'വും, 'കള്ളനോട്ട'വും ഏറെ ഇഷ്ടമായി.



    ശുഭാശംസകൾ........

    ReplyDelete
    Replies
    1. നന്ദി സൌഗന്ധികം ഈ പ്രത്യേക പരാമർശത്തിന് വായനക്കും എന്നും കവിതയ്ക്ക് തരുന്ന പ്രോത്സാഹനത്തിനും

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!