Skip to main content

ഷണ്ഡൻ



നിഘണ്ടു
ഷണ്ഡൻ എന്ന പദത്തിന്റെ അർഥം തിരഞ്ഞാണ് ഷണ്ഡൻ നിഘണ്ടു തപ്പി വായനശാലയിൽ പോയത്
അപ്പോൾ നിഘണ്ടു അതിൽ ഇല്ലാത്ത പല പദങ്ങളുടെയും അർഥം തിരഞ്ഞു വേശ്യാലയത്തിൽ ആയിരുന്നു
പല വാക്കുകളുടെയും ത്രിമാന അർഥം അറിയണമെങ്കിൽ ഇനി വേശ്യാലയത്തിൽ തന്നെ പോകണം എന്ന് അവിടെ നിന്നും മടങ്ങി വന്ന നിഘണ്ടു പറയുന്നുണ്ടായിരുന്നു
യഥാർത്ഥ നിഘണ്ടുവിന്റെ ലിന്ഗവ്യാകരണം തിരയുകയായിരുന്നു ഷണ്ഡൻ അപ്പോൾ



 ഷണ്ഡൻ
ഷണ്ഡൻ പൊട്ടി കരഞ്ഞു വിധി കേട്ട്
തനിക്കു ജീവപര്യന്തം!
 അതും എന്തിനു?
തന്റെ ഷണ്ഡത്ത്വത്തിനു!!
സാരമില്ല... തടവിൽ ജീവിതത്തിൽ  തന്നെ ഏതാണ്ട് ശിക്ഷ കാലാവധി അനുഭവിച്ചു കഴിഞ്ഞിരിക്കുന്നു...
അടുത്ത കേസ് ഉടനെ ഉണ്ട് ..അതിനെങ്കിലും വെറുതെ വിടുമായിരിക്കും... അത് തന്റെ തെറ്റല്ല എന്ന് പൂര്ണ ബോധ്യവും ഷണ്ഡനു ഉണ്ടായിരുന്നു.
കേസ് വിളിച്ചു കുറ്റം പറഞ്ഞു
കുറ്റം കേട്ട ഷണ്ഡൻ പൊട്ടി ചിരിച്ചു.... ശിക്ഷ;അത് കൊണ്ട് തന്നെ ഷണ്ഡൻ  കേട്ടില്ല.
ശിക്ഷ വിധിച്ചു   "വധശിക്ഷ"!
ചെയ്ത തെറ്റ് "ജനിച്ചു"!!!

ശിക്ഷ വിധി കേട്ട ജനിച്ചാൽ ഒരിക്കൽ മരിക്കും എന്ന് പെട്ടെന്ന് മറന്നുപോയ ജനം കല്ലെറിഞ്ഞു  അവനു അത് തന്നെ കിട്ടണം!!!!

Comments

  1. നല്ല കാര്യം.
    സന്ദർഭവശാൽ ഓര്ത്ത്പോവുകയാണ് -
    നാരദൻ കേരളത്തിൽ എന്ന പടത്തിലെ (നെടുമുടി) ഒരു രംഗം. നാരദനോട് ഒരാള് പറയുന്നു (വേശ്യാലയത്തിൽ):
    ഇവിടെയാണ്‌ യഥാര്ത്ഥ സോഷ്യലിസം നടക്കുന്നത് - ജാതി മത ഭേദമില്ല, പ്രായ വ്യത്യാസമില്ല...... :)

    ReplyDelete
    Replies
    1. ഹ ഹ അത് കൊള്ളാം പക്ഷെ പഞ്ച നക്ഷത്ര വേശ്യാലയം എന്നൊക്കെ ഇടയ്ക്കു കാണുമ്പോൾ കണ്ണ് തള്ളാറുണ്ട്
      നന്ദി ഡോക്ടര

      Delete
  2. ഈ എഴുത്ത് എനിക്കിഷ്ട്ടായി, ബൈജുബായ്.

    ReplyDelete
    Replies
    1. അന്നൂസ് നന്ദി വായനക്ക് ഈ അഭിപ്രായത്തിനു

      Delete
  3. പിറവിയിലേ ഷണ്ഢന്മാരായവര്‍ ഉണ്ട്
    മനുഷ്യര്‍ ഷണ്ഢന്മാരാക്കിയവര്‍ ഉണ്ട്
    സ്വര്‍ഗരാജ്യം നിമിത്തം തങ്ങളെത്തന്നെ ഷണ്ഢന്മാരാക്കിയവരും ഉണ്ട്

    (ബൈബിളില്‍ നിന്ന്......)

    ReplyDelete
    Replies
    1. ബ്രഹ്മചാരിയെ പോലും അങ്ങിനെ കണ്ടു കൂടായികയില്ല
      നന്ദി അജിത്ഭായ്

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വിരലുകളുടെ അകലം ഒഴുകി നടക്കും ജലം

ഉടൽ എന്നാൽ അകലങ്ങൾ എന്നാണ് മേഘം ഒരു മേശവിരിയാകുന്നിടത്ത് കാത്തിരിപ്പുകൾക്ക് കുരുവികൾ എന്ന് പേരിട്ട് അവ കൊത്തിത്തിന്നതിൻ്റെ  ബാക്കിക്ക് തീയതികൾ എന്നും എത്ര ഇട്ടാലും അക്കങ്ങളിൽ തട്ടി അവ പേരാവുന്നില്ല എന്നാലും ഒരു ജാലകവിരി നേർപ്പിക്കുവാൻ കാലമെടുക്കുന്ന സമയം എന്ന് വിദൂരതയിൽ അവളേ നോക്കിയിരിക്കുന്നു മാറിലെ താലി പോലെ തീയതികൾ മാറിക്കിടക്കും കലണ്ടർ കലണ്ടറിലെ താളിളക്കങ്ങൾ എഴുതിപ്പോയേക്കാവുന്ന കവിതകളുടെ തടവിൽ കിടക്കുന്നു ഹൂക്കുകൾ കൊണ്ട് തുറക്കാവുന്ന വാക്കുകളിൽ മുഖം പൊത്തുന്നു അകലങ്ങൾ ചുരുണ്ടുകിടക്കുന്ന ആകാശത്തോട് കൂടുതൽ ചേർന്ന്  വേനൽച്ചൂരുള്ളവളേ വരണ്ട് കിടക്കുന്ന കാടിന് കാട്ടുതീ പിടിക്കും മുമ്പ്  കിതക്കുവാൻ ശ്വാസത്തിൻ്റെ നാൽപ്പത് തീപ്പൊരികൾ കരുതുന്നവളെ നഖമുള്ള ജലത്തിനെ വിരൽ എന്ന് വിളിക്കുവാൻ അവൾ നിർബന്ധിക്കുന്നത് പോലെ തൊടുന്നു അനുഗമിക്കുന്നവരുടെ പിൻവലിക്കുന്നിടത്തെ ഉടലിൽ തുടരുന്നു പിൻ കഴുത്തുകളിൽ മാത്രം ഉദിക്കും സൂര്യനെ നനുത്ത രോമങ്ങൾ ഉള്ള  കിഴക്കിൽ നിന്നും മോചിപ്പിക്കുന്നു മുത്തങ്ങളുടെ മോചനദ്രവ്യം എന്ന് അവളുടെ മാത്രം പകലുകൾ ചൂടുള്ളപ്പോൾ വെയിലത്ത് വെളിച്ചത്തിനെ  മുരിങ്ങയില...

ബോറഡിക്കുമ്പോഴൊക്കെ നീതി പാലിക്കും ദൈവം

ബോറഡിക്കുമ്പോഴൊക്കെ നീതിപാലിക്കും ദൈവം ഏറ്റവും അവസാനം ബോറഡിച്ചത് എപ്പോഴാണെന്ന്  ഓർത്തുനോക്കുമ്പോൾ ദൈവത്തിൻ്റെ  ബോറഡിക്കുന്ന ഉടലിൽ നടക്കും നീതിയുടെ പച്ചകുത്തൽ,  പ്രവർത്തനങ്ങൾ കടമ്പുകൾ പൂക്കുവാനുള്ള പ്രാർത്ഥനകൾ കൂട്ടത്തോടെ കുന്നിറങ്ങുമ്പോൾ  മന:പ്പൂർവ്വം എന്ന വാക്ക് പൂക്കുംവിധം ഒന്നും ചെയ്യാതിരിക്കുന്നതിൻ്റെ സകലപരിധികളും ദൈവം ലംഘിച്ചുതുടങ്ങുന്നു ദൈവം നീതിപാലിക്കുവാൻ തുടങ്ങുമ്പോഴൊക്കെ ദൈവത്തിൻ്റെ വയലറ്റ്നിറമുള്ള കോട്ടുവായകൾ പൂക്കളിൽ കലരുന്നു ബോഗൈൻവില്ലകൾ പൂക്കുമ്പോലെ ഒന്നും ചെയ്യാതിരിക്കുന്ന ദൈവത്തിൽ, നാണം ഓളങ്ങളിൽ പൂത്തുലയുന്നു ദൈവവും ബോറഡികളും പലനിറങ്ങളിൽ പലസ്ഥലങ്ങളിൽ നിർത്താതെ   ഉലയുന്നു ഉലയാത്ത നീതി ദൈവത്തിൻ്റെ മറുഭാഗത്ത് തെരുവിൽ അലയും,  കാലികളുടെ കുടമണികളിൽ കയറി ദൈവത്തിൻ്റെ നഗ്നത  അപ്പോഴും നഗരം ചുറ്റുന്നു കയർ അഴിഞ്ഞുപോയത് കൊണ്ട് കുട്ടി കുടിച്ചുതീർത്ത പാല് പോലെ നീതി ചോദിക്കുമ്പോൾ ദൈവം   ഏറ്റവും മനോഹരമായി കൈമലർത്തുന്നു കടലാസുകളിൽ പ്രാർത്ഥനകളിൽ ദൈവം നിരന്തരം  നീതിയുടെ സ്റ്റേപ്ലർപിന്നുകൾ ചേർത്തടിക്കുന്നു നീതിയുടെ കാലതാമസങ്ങളിലേക്ക് കൂട...

ധ്യാനശരീരം

അധികം വരുന്ന നൃത്തങ്ങളിൽ ശരീരം പങ്കെടുക്കുന്നു. ശരീരം അധികം വരുന്നു. ഉടലില്ലാതെ, അധികം വരുമോ ധ്യാനങ്ങൾ? എല്ലാ മരങ്ങളും കൊഴിഞ്ഞ ഇലയുടെ പറ്റുപുസ്തകമാക്കുന്ന ഋതുവിൽ, മുഴക്കങ്ങൾ ഇല്ലാതെ രണ്ട് വേഴാമ്പലുകൾ, ബുദ്ധൻ്റെ ധ്യാനശരീരം ബോധിനൃത്തങ്ങളിൽ ഇറക്കിവെക്കുന്നു!