Skip to main content

നവരാത്രി അനുഗ്രഹം


ഒരു മഞ്ഞുതുള്ളിയ്ക്ക് ജന്മമേകി
താമര ഇലയിൽ അഭയമേകി
ശ്വേതസത്യം ആദ്യം നാവിലെഴുതി
അമ്മതൻ മടിയിൽ വീണയാക്കി

അക്ഷരങ്ങൾ കോർത്തമ്മ പേരുമീട്ടി
അമ്മയെന്ന നാമം നാവുമാക്കി
വിരലുകൾ അമ്മ  പിടിച്ചു മെല്ലെ
അക്ഷരങ്ങൾക്കിടയിലൂടെ നടത്തി മെല്ലെ

അക്കങ്ങൾ ഒമ്പതും തംബുരുവാക്കി
ശൂന്യമാം തന്ത്രിയിൽ ശ്രുതി എഴുതി
അക്ഷര മുദ്രകൾ താമരയായി
ഓർമയിൽ കണ്ണുകൾ കൂപ്പി നിന്നു

സംഗീത സാന്ദ്രമാം മഴ പൊഴിഞ്ഞു
കാതിന്റെ ചെവിക്കുട തുറന്നു തന്നു
ചിരിയുടെ ചിലങ്കകൾ കുണുങ്ങി വന്നു
കലിയുടെ കോപവും കൂടി വന്നു

മൌനത്തിൻ ആയുധം ചുണ്ടിൽ തന്നു
അപ്പോഴും അമ്മ കാവൽ നിന്നു
നേർവഴികാണുവാൻ വിദ്യ തന്നു
ഏതു രാജ്യത്തിലും കൂടെ വന്നു

ഏതു താപത്തിലും തണലു തന്നു
കൂരിരുട്ടിലും നിലാചിരി വിരിച്ചു
ഏതക്ഷരത്തിലും ഒളിച്ചിരുന്നു
എപ്പോൾ വിളിച്ചാലും പുറത്തു വന്നു

എന്നാലും എപ്പോഴും കൂട്ടിനായി
മനസ്സിലുണ്ടാവണേ എന്നുമമ്മേ
അമ്മേ മഹാമായേ  ദേവി മഹാമായേ
സർവ്വം മഹാമായേ സരസ്വതിയേ...


Comments

  1. അമ്മേ മഹാമായേ ദേവി മഹാമായേ
    സർവ്വം മഹാമായേ സരസ്വതിയേ...

    ReplyDelete
    Replies
    1. ആഷിക് നന്ദി നവരാത്രി ആശംസകൾ

      Delete
  2. എപ്പോഴും കൂട്ട് വേണം!

    ReplyDelete
    Replies
    1. അജിത്‌ ഭായ് നന്ദി നവരാത്രി ആശംസകൾ

      Delete
  3. എപ്പോഴും കൂട്ടിനായി
    മനസ്സിലുണ്ടാവണേ എന്നുമമ്മേ!
    നല്ല വരികള്‍
    ആശംസകള്‍

    ReplyDelete
    Replies
    1. ചേട്ടാ നന്ദി ഒപ്പം നവരാത്രി ആശംസകളും

      Delete
  4. Replies
    1. ഡോക്ടര എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ നന്ദി ഒപ്പം നവരാത്രി ആശംസകളും

      Delete
  5. അടിയനിൽ വിടരും പത്മദളങ്ങളിൽ
    അവതരിക്കൂ ദേവീ,അനുഗ്രഹിക്കൂ..


    പരാശക്തി അനുഗ്രഹിക്കട്ടെ.നല്ല കവിത. ഇഷ്ടമായി ഭായ്.

    ശുഭാശംസകൾ...

    ReplyDelete
    Replies
    1. സൌഗന്ധികം നന്ദി അതോടൊപ്പം നവരാത്രി ആശംസകളും

      Delete

Post a Comment

ജനപ്രിയ പോസ്റ്റുകൾ

വഴിതെറ്റൽ

തെറ്റിച്ചു പെയ്ത ഒരു മഴയുടെ കിടക്കയിൽ തെറ്റി കിടക്കുന്നു നമ്മൾ നനയണോ ഉണങ്ങണോ എന്ന് ചോദിച്ചു ഉരുണ്ടു കളിക്കുന്നുണ്ട്  ഉടലുകൾ അപ്പോൾ നമ്മളിൽ നിന്ന് മാറിക്കിടന്ന  വസ്ത്രവികാരങ്ങൾക്ക് വെയിൽ തീ  പിടിപ്പിക്കുകയായിരുന്നു  ഉള്ളിൽ നമ്മൾ വലിയ്ക്കാത്ത ഒരു പുക വഴി ചോദിച്ചു വഴി തെറ്റി വന്ന ഉടനെ വഴി പിഴയ്ക്കുന്നു നമ്മൾ ഇനി കണ്ണടച്ച് നമുക്ക് പ്രാർത്ഥിക്കാം ഈശ്വരാ വഴി പിരിയാതിരിക്കട്ടെ  തമ്മിൽ 

സ്നേഹമിട്ടായി

മുടിയിൽ മുല്ലമാലയും അധരത്തിൽ പല്ലുമാലയും ചാർത്തി നീ വരുമ്പോൾ നീ ചുണ്ടിൽ അലിയുന്ന ഉമ്മമിട്ടായി അലിഞ്ഞിരുന്നിട്ടും നീ ഇമയുടെ കവറിൽ പീലി പോലെ സൂക്ഷിക്കുന്ന മിന്നുന്ന കണ്ണുകൾ എനിക്ക് എപ്പോഴും  കാഴ്ച മിട്ടായി ഒരു ദിവസത്തെ ജോലിക്കൊടുവിൽ ക്ഷീണിച്ചു വലഞ്ഞു നിന്നെടുത്തെത്തുമ്പോൾ ഞാനോ വിയർപ്പുപ്പു ചേർത്ത വെറും മാംസമിട്ടായി എങ്കിലും  ജീവിതം നമുക്കെന്നും സ്നേഹമിട്ടായി 

പുഴയ്ക്കു ഒരു ബാക്കപ്പ്

ഹൃദയം അലിഞ്ഞു ചോരയായി ഇറ്റുന്നു ചിതലെടുത്ത ഞരമ്പുകളിൽ തുരുമ്പ് എടുത്തോഴുകുന്നു എന്നിട്ടും മനുഷ്യന് പുഴ വെറുമൊരു ഫയലു മാത്രം വയൽ നനയ്ക്കാനും മേലുകഴുകാനും കാണാനും കേൾക്കാനും കവിത എഴുതാനും മതിമറന്നു തിരുത്തി എഴുതി ഉപയോഗിച്ച ശേഷം സേവ് ചെയ്യാൻ മറക്കുമ്പോൾ അറിയാതെ മനുഷ്യന്റെ കൈ തട്ടി ഡിലീറ്റ് ആയി പോകാതിരിക്കുവാൻ പുഴ സ്വയം എടുത്തു വക്കുന്നുണ്ട് ഒരു  "ബാക്കപ്പ്" മലമുകളിലെവിടെയോ ഫോൾഡറിൽ നീരുറവ  പോലെ  ഒരെണ്ണം